സിനിമാരംഗത്തെ നന്മയും പ്രൊഫഷണലിസവും പഠിപ്പിച്ച വലിയ കലാകാരൻ, പ്രേംനസീർ സാർ: ശ്രീകുമാരൻ തമ്പി

പുതിയ തലമുറയിലെ അഭിനേതാക്കൾക്ക് ഉദാഹരണം എന്ന നിലയിൽ പലപ്പോഴും പ്രേം നസീറിനെ ശ്രീകുമാരൻ തമ്പി ചൂണ്ടിക്കാട്ടിയിട്ടുണ്ട്
പ്രേംനസീർ ഓർമ പങ്കുവച്ച് ശ്രീകുമാരൻ തമ്പി
പ്രേംനസീർ ഓർമ പങ്കുവച്ച് ശ്രീകുമാരൻ തമ്പിSource: Facebook / Sreekumaran Thampi
Published on
Updated on

കൊച്ചി: മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീർ വിടപറഞ്ഞിട്ട് ഇന്ന് 37 വര്‍ഷം തികയുന്നു. 1989 ജനുവരി 16ന് 63 വയസ് തികയും മുമ്പേയാണ് നടൻ കാലയവനികയ്ക്ക് പിന്നിലേക്ക് മറഞ്ഞത്. 700ന് മുകളിൽ കഥാപാത്രങ്ങളെ അനശ്വരമാക്കിയ നടന്റെ ഓർമകൾ പങ്കുവച്ചിരിക്കുകയാണ് പ്രശസ്ത ചലച്ചിത്രകാരൻ ശ്രീകുമാരൻ തമ്പി.

സിനിമാരംഗത്തെ നന്മയും പ്രൊഫഷണലിസവും ഡിപ്ലോമസിയും എന്നെ പഠിപ്പിച്ച വലിയ കലാകാരനാണ് പ്രേം നസീർ എന്നാണ് ശ്രീകുമാരൻ തമ്പി സമൂഹമാധ്യമത്തിൽ കുറിച്ചത്. കടുത്ത പ്രേം നസീർ ആരാധകനായ താൻ ഒരു ഫാൻ ബോയ് കത്ത് അയച്ചതും നടൻ അതിന് മറുപടി കത്തും ഫോട്ടോയും അയച്ചുതന്നതും ശ്രീകുമാരൻ തമ്പി ഓർക്കുന്നു.

പ്രേംനസീർ ഓർമ പങ്കുവച്ച് ശ്രീകുമാരൻ തമ്പി
നക്ഷത്രലോകത്തെ പ്രേമഭാജനം; ഓർമകളിൽ പ്രേംനസീർ

പുതിയ തലമുറയിലെ അഭിനേതാക്കൾക്ക് ഉദാഹരണം എന്ന നിലയിൽ പലപ്പോഴും പ്രേം നസീറിനെ ശ്രീകുമാരൻ തമ്പി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരിക്കൽ പ്രേം നസീർ അനുസ്മരണ ചടങ്ങിൽ, കാരവാനില്ലാ എന്നതാണ് ഇപ്പോഴത്തെ യുവതാരങ്ങളുടെ പരാതി എന്ന് വിമർശിച്ച ചലച്ചിത്രകാരൻ നസീറിനെ പോലുള്ള താരങ്ങൾ കലുങ്കിന്റെ മുകളിലാണ് വിശ്രമിച്ചിരുന്നതെന്ന് പറഞ്ഞിരുന്നു. വിമർശനത്തിന്റെ മൂർച്ചയിലും അദ്ദേഹത്തിന്റെ വാക്കുകളിൽ അനശ്വര നടനോടുള്ള ആദരവ് പ്രകടമായിരുന്നു.

ശ്രീകുമാരൻ തമ്പിയുടെ കുറിപ്പ്:

ഇന്ന് അനശ്വര നടൻ പ്രേം നസീറിന്റെ

ഓർമദിനം...

* ആരാധകൻ (ഫാൻ ബോയ്) എന്ന നിലയിൽ ഇഷ്ടപ്പെട്ട് ഞാൻ അയച്ച കത്തിന് മറുപടിയായി കത്തും ഫോട്ടോയും അയച്ചുതന്ന നടൻ.

* ഞാൻ എഴുതിയ ഏറ്റവും കൂടുതൽ പാട്ടുകൾ പാടി അഭിനയിച്ച നായകനടൻ.

* ഞാൻ എഴുതിയ ഏറ്റവും കൂടുതൽ തിരക്കഥകളിലെ നായകൻ.

* ഞാൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിലെ നായകൻ.

* ഞാൻ ആദ്യമായി നിർമ്മിച്ച സിനിമയിലെ നായകൻ.

* സിനിമാരംഗത്തെ നന്മയും പ്രൊഫഷണലിസ്സവും ഡിപ്ലോമസിയും എന്നെ പഠിപ്പിച്ച വലിയ കലാകാരൻ.

ഇതും ഇതിലേറെയുമാണ് എനിക്ക് പ്രേം നസീർ സാർ..!

ആ ഓർമ്മകൾ എന്നും സജീവം...

Related Stories

No stories found.
News Malayalam 24x7
newsmalayalam.com