ബോക്സ് ഓഫീസിൽ 'ബോർഡർ 2' തരംഗം; സണ്ണി ഡിയോൾ ചിത്രം 200 കോടി ക്ലബ്ബിൽ

അനുരാഗ് സിംഗ് ആണ് 'ബോർഡർ 2' സംവിധാനം ചെയ്തത്
'ബോർഡർ 2' സിനിമ
'ബോർഡർ 2' സിനിമSource: X
Published on
Updated on

ന്യൂ ഡൽഹി: ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തെറിഞ്ഞ് സണ്ണി ഡിയോളിന്റെ 'ബോർഡർ 2' മുന്നേറ്റം തുടരുകയാണ്. 1997ലെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'ബോർഡറി'ന്റെ രണ്ടാം ഭാഗമായി എത്തിയ ചിത്രം, ആദ്യ വാരാന്ത്യത്തിൽ തന്നെ 100 കോടി ക്ലബിൽ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ, റിലീസ് ചെയ്ത് ആറ് ദിവസത്തിനുള്ളിൽ ചിത്രം 200 കോടി ക്ലബ്ബിലും സ്ഥാനം ഉറപ്പിച്ചിരിക്കുന്നു.

ജനുവരി 23ന് പുറത്തിറങ്ങിയ ചിത്രം കഴിഞ്ഞ ദിവസം ഏകദേശം 13 കോടി രൂപയാണ് കളക്ട് ചെയ്തത്. ഇതോടെ സിനിമയുടെ ആകെ ആഭ്യന്തര കളക്ഷൻ 213 കോടി രൂപയായി ഉയർന്നു. വെറും ആറ് ദിവസത്തിനുള്ളിലാണ് ചിത്രം ഈ നാഴികക്കല്ല് പിന്നിട്ടത്. ബോക്സ് ഓഫീസ് ട്രാക്കറായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം, ആഗോളതലത്തിൽ ഏകദേശം 270 കോടി രൂപയോളം കളക്ഷനും ഇതിനോടകം 'ബോർഡർ 2' നേടിക്കഴിഞ്ഞു.

'ബോർഡർ 2' സിനിമ
"ദിവസവും 16 മണിക്കൂർ ജോലി, കഴിക്കാൻ ബിസ്ക്കറ്റും വെള്ളവും"; കരിയറിന്റെ തുടക്കകാലത്തെപ്പറ്റി വിക്രാന്ത് മാസി

വമ്പൻ കളക്ഷനാണ് സിനിമ ആദ്യ ദിനം തന്നെ സ്വന്തമാക്കിയത്. റിപ്പോർട്ട് പ്രകാരം, ഇന്ത്യയിൽ നിന്ന് മാത്രം ആദ്യദിനം 30 കോടി രൂപയാണ് ചിത്രം നേടിയത്. ഇതോടെ, കഴിഞ്ഞ വർഷം പുറത്തിറങ്ങിയ രൺവീർ സിംഗിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'ധുരന്ധർ' ആദ്യദിനം നേടിയ 28 കോടി രൂപ എന്ന റെക്കോർഡ് 'ബോർഡർ 2' മറികടന്നു.

റിപ്പബ്ലിക് ദിനത്തിലും ചിത്രം വൻ കുതിപ്പാണ് നടത്തിയത്. ഏകദേശം 56 - 59 കോടി രൂപയോളമാണ് റിപ്പബ്ലിക് ദിനത്തിൽ സിനിമ നേടിയത്. ഇത് ചിത്രത്തിന്റെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന ഏകദിന കളക്ഷനാണ്. ഇതോടെ റിപ്പബ്ലിക് ദിനത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമായി 'ബോർഡർ 2' മാറി. 70 കോടി രൂപ നേടിയ ഷാരൂഖ് ഖാന്റെ 'പത്താൻ' ആണ് ഒന്നാമത്. ഹൃത്വിക് റോഷന്റെ 'ഫൈറ്റർ' (39.5 കോടി) എന്ന ചിത്രത്തിന്റെ റെക്കോർഡും 'ബോർഡർ 2' മറികടന്നു.

'ബോർഡർ 2' സിനിമ
ഇന്റർനെറ്റ് ഏറ്റെടുത്ത 'നിഹിലിസ്റ്റ് മീം'; ഹെർസോഗിന്റെ പെൻഗ്വിന്റെ 'മരണത്തിലേക്കുള്ള മാർച്ച്'

സണ്ണി ഡിയോളിനൊപ്പം വരുൺ ധവാൻ, ദിൽജിത്ത് ദോസഞ്ച്, അഹാൻ ഷെട്ടി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം, അനുരാഗ് സിംഗ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഭൂഷൻ കുമാർ, ജെ.പി. ദത്ത എന്നിവരാണ് ചിത്രത്തിന്റെ നിർമാണം. 1971ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 'ഗദർ 2'ന് ശേഷം സണ്ണി ഡിയോളിന്റെ മറ്റൊരു വമ്പൻ ഹിറ്റായി 'ബോർഡർ 2' മാറിക്കഴിഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com