
കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ സിനിമക്ക് പ്രദർശന അനുമതിയില്ല. ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിനാണ് സെൻസർ ബോർഡ് അനുമതി നിഷേധിച്ചത്. സിനിമയുടെ പേരിലെ ജാനകി മാറ്റണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടു. നിർമാതാക്കൾ ഇത് നിരസിച്ചതോടെ പ്രദർശനാനുമതി നിഷേധിക്കുകയായിരുന്നു. ഈമാസം 27ന് സിനിമ റിലീസ് ചെയ്യില്ലെന്ന് സംവിധായകൻ പ്രവീൺ നാരായണൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
സുരേഷ് ഗോപി, അനുപമ പരമേശ്വരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ജെഎസ്‌കെ - ജാനകി VS സ്റ്റേറ്റ് ഓഫ് കേരള'. ഒരു യഥാർഥ സംഭവത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് സിനിമ നിർമിച്ചിരിക്കുന്നത്. ജൂണ്‍ 27ന് ആഗോള റിലീസായി തിയേറ്ററിലെത്താൻ ഒരുങ്ങുകയായിരുന്നു ചിത്രം. നേരത്തെ തന്നെ ചിത്രത്തിൻ്റെ സെൻസർകട്ട് പൂർത്തിയാക്കിയിരുന്നു. സെന്‍സര്‍ ബോര്‍ഡില്‍ നിന്നും ചിത്രത്തിന് വളരെ മികച്ച അഭിപ്രായവും ലഭിച്ചിരുന്നു.
കോസ്മോസ് എന്റര്‍ടെയിന്‍മെന്റിന്റെ കീഴില്‍ കാര്‍ത്തിക് ക്രിയേഷന്‍സുമായി സഹകരിച്ച് ജെ. ഫണീന്ദ്ര കുമാറാണ് 'ജെഎസ്‌കെ' നിര്‍മിച്ചിരിക്കുന്നത്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവാണ് ഈ ചിത്രം.
സുരേഷ് ഗോപിയുടെ മകനായ മാധവ് സുരേഷും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും ടീസറും സമൂഹമാധ്യമത്തില്‍ തരംഗമായിരുന്നു.
അതുപോലെ തന്നെ പ്രേക്ഷകര്‍ 2006ല്‍ പുറത്തിറങ്ങിയ സുരേഷ് ഗോപി ചിത്രമായ 'ചിന്താമണി കൊലക്കേസു'മായി 'ജെഎസ്‌കെ'യെ താരതമ്യം ചെയ്യുന്നുണ്ട്. 'ചിന്താമണി കൊലക്കേസ്' എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷം 19 വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും അഭിഭാഷകന്റെ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.