പ്രതിഫലം 530 കോടി രൂപ! ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങി സിഡ്‌നി സ്വീനി

'ദ സണ്‍' ആണ് താരത്തിന്റെ ബോളിവുഡ് പ്രവേശത്തെപ്പറ്റി വാർത്തകള്‍ പുറത്തുവിട്ടത്
ഹോളിവുഡ് നടി സിഡ്നി സ്വീനി
ഹോളിവുഡ് നടി സിഡ്നി സ്വീനിSource: X/Sydney Sweeney
Published on

ഹോളിവുഡ് നടി സിഡ്നി സ്വീനി ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്നതായി റിപ്പോർട്ടുകള്‍. പ്രതിഫലമായി വന്‍ തുകയാണ് താരത്തിന് നിർമാതാക്കള്‍ വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് സൂചന. അതും താരത്തെപ്പോലും ഞെട്ടിച്ച തുക.

'ദ സണ്‍' ആണ് താരത്തിന്റെ ബോളിവുഡ് പ്രവേശത്തെപ്പറ്റി വാർത്തകള്‍ പുറത്തുവിട്ടത്. എന്നാല്‍‌, സിഡ്നിയെ സമീപിച്ച നിർമാണ കമ്പനി ഏതാണെന്നോ, ഏത് ഇന്ത്യന്‍ താരത്തിന്റെ ചിത്രത്തിലാണ് അഭിനയിക്കുകയെന്നതിലോ റിപ്പോർട്ടില്‍ വ്യക്തതയില്ല. സണ്‍ റിപ്പോർട്ട് പ്രകാരം, 35 മില്യൺ പൗണ്ട് (415 കോടിയിലധികം രൂപ) പ്രതിഫലവും സ്പോൺസർഷിപ്പ് കരാറായി 10 മില്യൺ പൗണ്ടുമാണ് (115 കോടിയിലധികം രൂപ) ഇന്ത്യന്‍ നിർമാണ കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. അതായത്, തന്റെ ആദ്യ ഹിന്ദി ചിത്രത്തിന് താരത്തിന് ലഭിക്കുക 530 കോടി രൂപയാകും.

ഹോളിവുഡ് നടി സിഡ്നി സ്വീനി
കല്‍ക്കിയില്‍ നിന്ന് ദീപിക പുറത്ത്! താരവുമായുള്ള പങ്കാളിത്തം അവസാനിപ്പിക്കുന്നതായി വൈജയന്തി മൂവീസ്; പകരം ആര്?

ഒരു ഇന്ത്യൻ സെലിബ്രിറ്റിയുമായി പ്രണയത്തിലാകുന്ന യുവ അമേരിക്കൻ താരമായിട്ടാണ് സിഡ്‌നി ചിത്രത്തിൽ അഭിനയിക്കുക. ന്യൂയോർക്ക് , പാരിസ് , ദുബായ് എന്നിവിടങ്ങളിലായി 2026ല്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍, നിലവില്‍ നിരവധി പ്രൊജക്ടുകള്‍ ഏറ്റിരിക്കുന്നതിനാല്‍ താരം പടത്തിന്റെ ഓഫർ സ്വീകരിക്കുമോ എന്നതില്‍ ഉറപ്പില്ല.

'യൂഫോറിയ', 'ദ വൈറ്റ് ലോട്ടസ്', എന്നീ ടിവി ഷോകളിലൂടെയാണ് സിഡ്‌നി ശ്രദ്ധിക്കപ്പെട്ടത്. നവംബർ ഏഴിന് പുറത്തിറങ്ങുന്ന 'ക്രിസ്റ്റി'യാണ് സിഡ്‌നിയുടെ അടുത്ത റിലീസ് ചിത്രം. യുഎസ് പ്രോ-ഫൈറ്റർ ക്രിസ്റ്റി മാർട്ടിൻ്റെ വേഷമാണ് സിനിമയിൽ സിഡ്‌നി അവതരിപ്പിക്കുന്നത്. ഡിസംബർ 19ന് താരത്തിന്റെ ദി 'ഹൗസ്മെയ്ഡ്' എന്ന ചിത്രവും തിയേറ്ററുകളിൽ എത്തും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com