'അവഞ്ചേഴ്‌സി'ന് ക്ലാഷുമായി സിഡ്‌നി സ്വീനി; ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു, റിലീസ് തീയതി പ്രഖ്യാപിച്ചു

സിഡ്‌നി സ്വീനി ചിത്രത്തിന്റെ ആദ്യ ഭാഗം ആഗോളതലത്തിൽ വൻ വിജയമായിരുന്നു
ഹോളിവുഡ് താരം സിഡ്‌നി സ്വീനി
ഹോളിവുഡ് താരം സിഡ്‌നി സ്വീനി
Published on
Updated on

സിഡ്‌നി സ്വീനി കേന്ദ്ര കഥാപാത്രമായി എത്തിയ 'ദ ഹൗസ് മെയ്ഡ്' എന്ന ഹിറ്റ് ചിത്രത്തിന്റെ സീക്വൽ തിയേറ്ററുകളിലേക്ക് എത്തുന്നു. 2027 ഡിസംബർ 17ന് 'ദ ഹൗസ് മെയ്ഡ്‌സ് സീക്രട്ട്' തിയേറ്ററുകളിൽ എത്തുമെന്ന് ലയൺസ്‌ഗേറ്റ് അറിയിച്ചു. ആദ്യ ഭാഗം ഒരുക്കിയ പോൾ ഫീഗ് തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത്.

ഫ്രീഡ മക്ഫാഡന്റെ പ്രശസ്തമായ 'ദ ഹൗസ് മെയ്ഡ്' എന്ന നോവൽ പരമ്പരയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആദ്യ ഭാഗത്തിലെ പ്രധാന കഥാപാത്രമായ മില്ലിയെ (സിഡ്‌നി സ്വീനി) കേന്ദ്രീകരിച്ചാണ് ഈ ചിത്രവും മുന്നോട്ട് പോകുന്നത്. സിഡ്‌നി സ്വീനിയെ കൂടാതെ ആദ്യ ഭാഗത്തിൽ 'എൻസോ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മിഷേൽ മോറോണും സീക്വലിൽ തിരിച്ചെത്തും. പ്രശസ്ത നടി കിർസ്റ്റൻ ഡൻസ്റ്റും 'ദ ഹൗസ് മെയ്ഡ്‌സ് സീക്രട്ടി'ൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ഹോളിവുഡ് താരം സിഡ്‌നി സ്വീനി
"ദുൽഖർ സൽമാനുമായി എന്താണ് പ്രശ്നം?" മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മാസ് മറുപടിയുമായി ടൊവിനോ

മാർവലിന്റെ 'അവഞ്ചേഴ്‌സ്: സീക്രട്ട് വാർസ്, വാർണർ ബ്രദേഴ്‌സിന്റെ 'ദ ലോർഡ് ഓഫ് ദി റിംഗ്സ്: ദ ഹണ്ട് ഫോർ ഗൊല്ലം' എന്നീ ചിത്രങ്ങൾക്കൊപ്പം ക്ലാഷ് റിലീസ് ആയാണ് ഈ സൈക്കോളജിക്കൽ ത്രില്ലർ തിയേറ്ററുകളിലേക്ക് എത്തുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'ദ ഹൗസ്‌മെയ്ഡ്' ആദ്യ വാരന്ത്യത്തിൽ 19 ദശലക്ഷം ഡോളറാണ് നേടിയത്. യുഎസിൽ നിന്ന് മാത്രം 125 ദശലക്ഷം ഡോളറും ആഗോളതലത്തിൽ ഏകദേശം 400 ദശലക്ഷം ഡോളറുമാണ് (ഏകദേശം 3,300 കോടി രൂപ) ചിത്രം കളക്ട് ചെയ്തത്. ഈ വലിയ വിജയമാണ് രണ്ടാം ഭാഗത്തിന് വഴിതുറന്നത്.

ഹോളിവുഡ് താരം സിഡ്‌നി സ്വീനി
ചിരിപ്പിച്ച് കയ്യടി വാങ്ങി കെൻ കരുണാസ് ചിത്രം; 'യൂത്ത്' 50 കോടി ക്ലബിൽ

പ്രെറ്റി ഡേഞ്ചറസ് പിക്ചേഴ്സിന്റെ ബാനറിൽ പോൾ ഫീഗ്, ലോറ ഫിഷർ, ഹിഡൻ പിക്ചേഴ്സിന് വേണ്ടി ടോഡ് ലീബർമാൻ എന്നിവർക്കൊപ്പം നടി സിഡ്‌നി സ്വീനിയും സിനിമയുടെ നിർമാണ പങ്കാളിയാണ്. ലയൺസ്‌ഗേറ്റ് സ്റ്റുഡിയോയ്ക്ക് വേണ്ടി ചെൽസി കുജാവ, മരിയ അസ്കാനിയോ എന്നിവരാണ് നിർമാണ മേൽനോട്ടം വഹിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com