തമിഴ് നടന്‍ രാജേഷ് അന്തരിച്ചു

1974-ല്‍ പുറത്തിറങ്ങിയ 'അവള്‍ ഒരു തൊടര്‍ക്കഥൈ' എന്ന ചിത്രത്തിലൂടെയാണ് രാജേഷ് സിനിമയില്‍ എത്തുന്നത്. പിന്നീട് 150-തിലേറെ തമിഴ് ചിത്രങ്ങളിലും തെലുങ്ക്, മലയാളം ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടു.
രാജേഷ്
രാജേഷ്
Published on

പ്രശസ്ത തമിഴ് നടന്‍ രാജേഷ് വില്ല്യംസ് അന്തരിച്ചു. 75 വയസായിരുന്നു. രക്തസമ്മര്‍ദ്ദമാണ് മരണകാരണം. ഇന്ന് രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് തന്നെ രാജേഷ് മരണപ്പെട്ടിരുന്നുവെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

1974-ല്‍ പുറത്തിറങ്ങിയ 'അവള്‍ ഒരു തൊടര്‍ക്കഥൈ' എന്ന ചിത്രത്തിലൂടെയാണ് രാജേഷ് സിനിമയില്‍ എത്തുന്നത്. പിന്നീട് 150-തിലേറെ തമിഴ് ചിത്രങ്ങളിലും തെലുങ്ക്, മലയാളം ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടു. 1979-ലെ 'കന്നി പരുവത്തിലേ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം നായകനാകുന്നത്. കെ. ബാലചന്ദറിന്റെ 'അച്ചമില്ലൈ അച്ചമില്ലൈ' എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ രാജേഷിനായി. അതിന് ശേഷം അദ്ദേഹം ക്യാരക്ടര്‍ റോളുകളിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്.

'സത്യ', 'മഹാനദി', 'വിരുമാണ്ടി', 'ജയ്ഹിന്ദ്' 'ഇരുവര്‍', 'നേരുക്ക് നേര്‍', 'ദീന', 'സിറ്റിസെന്‍', 'രമണ', 'റെഡ്', 'സാമി', 'ആഞ്ജനേയ', 'ഓട്ടോഗ്രാഫ്', 'ശിവകാശി', 'മഴൈ', 'ധര്‍മപുരി', 'തിരുപ്പതി', 'സര്‍ക്കാര്‍', 'മാസ്റ്റര്‍', 'യാതും ഊരേ യാവരും കേളിര്‍' എന്നിവയാണ് രാജേഷിന്റെ പ്രധാനപ്പെട്ട തമിഴ് ചിത്രങ്ങള്‍. 'അലകള്‍', 'ഇതാ ഒരു പെണ്‍കുട്ടി', 'അഭിമന്യൂ' എന്നീ മലയാള ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. 'ബംഗാരു ചിലക', 'ചദാസ്തപു മൊഗുഡു', 'മാ ഇണ്‍ടി മഹാരാജു' എന്നിവയാണ് രാജേഷ് വേഷമിട്ട തെലുങ്ക് ചിത്രങ്ങള്‍.

രാജേഷ്
വീണ്ടും കമല്‍ മണിരത്‌നം 'നായകന്‍' ആകുമോ?

നടന് പുറമെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും രാജേഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. മുരളി, നെടുമുടി വേണു, ജോയ് മാത്യു എന്നിവര്‍ക്ക് തമിഴില്‍ ശബ്ദം നല്‍കിയിരുന്നത് രാജേഷ് ആയിരുന്നു. ഡുംഡുംഡും, ജൂട്ട്, മജാ, ഉള്ളം കേള്‍ക്കുമേ, റാം എന്നീ ചിത്രങ്ങളിലാണ് മുരളിക്ക് അദ്ദേഹം ശബ്ദം നല്‍കിയത്. നെടുമുടി വേണുവിന് പൊയ് സൊല്ല പോറോം എന്ന ചിത്രത്തിലും ജോയ് മാത്യുവിന് ദേവി എന്ന ചിത്രത്തിലും ഡബ്ബ് ചെയ്തു.

2024ല്‍ പുറത്തിറങ്ങിയ വിജയ് സേതുപതി, കത്രീന കൈഫ് ചിത്രമായ മെറി ക്രിസ്മസിലാണ് രാജേഷ് അവസാനമായി അഭിനയിച്ചത്. ശ്രീറാം രാഘവനായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com