'വിശ്വാസിന് വധുവിനെ ലഭിച്ചു'; 'കാഞ്ചിമാല'യിൽ ധ്യാനിന്റെ നായിക തേജാ ലഷ്മി

ജനുവരി 14ന് 'കാഞ്ചിമാല' സിനിമയുടെ ചിത്രീകരണം ആരംഭിക്കും
ധ്യാൻ ശ്രീനിവാസൻ-തേജാ ലക്ഷ്മി ചിത്രം 'കാഞ്ചിമാല'
ധ്യാൻ ശ്രീനിവാസൻ-തേജാ ലക്ഷ്മി ചിത്രം 'കാഞ്ചിമാല'Source: Facebook
Published on
Updated on

കൊച്ചി: 'വിശ്വാസ്, വധുവിനെ തേടുന്നു' എന്നൊരു പരസ്യം സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. റെജി പ്രഭാകർ സംവിധാനം ചെയ്യുന്ന 'കാഞ്ചി മാല' എന്ന ചിത്രത്തിന് നായികയെ തേടിക്കൊണ്ടായിരുന്നു ഈ അറിയിപ്പ്. അന്വേഷണത്തിന് പര്യവസാനമായി. 'വധു'വിനെ ലഭിച്ചിരിക്കുന്നു.

പ്രശസ്ത നടി ഉർവശിയുടെ മകൾ തേജാ ലഷ്മി (കുഞ്ഞാറ്റ) ആണ് കാഞ്ചിമാലയിലെ നായിക. ധ്യാൻ ശ്രീനിവാസനാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ വിശ്വാസിനെ അവതരിപ്പിക്കുന്നത്. ശ്രേയാനിധി ക്രിയേഷൻസിന്റെ ബാനറിൽ രാജേഷ് നായർ, ശ്രേയാനിധി എന്നിവർ നിർമിക്കുന്ന ഈ ചിത്രം നമ്മുടെ സമൂഹത്തിൽ നിന്നും നഷ്ടമായിക്കൊണ്ടിരിക്കുന്ന പല ജീവിത മൂല്യങ്ങളും തിരിച്ചു പിടിക്കാനുള്ള ഉദ്യമത്തിന്റെ സന്ദേശം ഉൾക്കൊള്ളുന്ന ചിത്രമാണെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. ക്ളീൻ എന്റെർടെയ്‌നറായി തന്നെയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. 'സുഖമായിരിക്കട്ടെ' എന്ന ചിത്രത്തിനു ശേഷം റെജി പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും 'കാഞ്ചിമാല' എന്ന ചിത്രത്തിന്റെ പ്രാധാന്യം വർധിക്കുന്നു.

ധ്യാൻ ശ്രീനിവാസൻ-തേജാ ലക്ഷ്മി ചിത്രം 'കാഞ്ചിമാല'
വീണ്ടും സൂപ്പർ ഹീറോ? സന്ദീപ് പ്രദീപിനെ നായകനാക്കി 'കോസ്മിക് സാംസണു'മായി സോഫിയ പോൾ തിരിച്ചെത്തുന്നു

ധ്യാൻ ശ്രീനിവാസൻ, തേജാ ലഷ്മി എന്നിവർക്കു പുറമേ അജു വർഗീസ്, സിദ്ദീഖ്, ഇന്ദ്രൻസ്, സുധീർ കരമന, കുടശനാട് കനകം, ശോഭാ മോഹൻ എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. കഥ - ഭാനു ഭാസ്ക്കർ, ഗാനങ്ങൾ - റഫീഖ് അഹമ്മദ്, സംഗീതം - ബിജിപാൽ , രമേഷ് നാരായണൻ, ഛായാഗ്രഹണം- പ്രദീപ് നായർ, എഡിറ്റിങ് - സിയാൻ ശ്രീകാന്ത്, കലാസംവിധാനം - രാജീവ് കോവിലകം, മേക്കപ്പ് - പട്ടണം ഷാ, കോസ്റ്റ്യും ഡിസൈൻ - ഇന്ദ്രൻസ് ജയൻ, സ്റ്റിൽസ് - അജേഷ്, കോ ഡയറക്ടർ - ഷിബു ഗംഗാധരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഹാരിസൺ, ഡിസൈൻ പ്രമേഷ് പ്രഭാകർ, പ്രൊഡക്ഷൻ കൺട്രോളർ - ഹരി വെഞ്ഞാറമൂട്.

ധ്യാൻ ശ്രീനിവാസൻ-തേജാ ലക്ഷ്മി ചിത്രം 'കാഞ്ചിമാല'
ഫാൽക്കെ അവാർഡ് നേട്ടത്തിൽ മോഹൻലാലിന് മമ്മൂട്ടിയുടെ അഭിനന്ദനം; 'പേട്രിയറ്റ്' സെറ്റിൽ അവിസ്മരണീയ മുഹൂർത്തം

ജനുവരി 14ന് ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് കൊല്ലം, തിരുവനന്തപുരം വാഗമൺ എന്നിവിടങ്ങളിലായി പൂർത്തിയാകും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com