'അതിമനോഹരം' ഷൂട്ടിങ് നിർത്തിവച്ചിട്ടില്ല, വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്: തരുൺ മൂർത്തി

ലൈക്കുകൾക്കും വ്യൂസിനും റീച്ചിനും വേണ്ടി ദയവായി ആരും വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് തരുൺ മൂർത്തി
'അതിമനോഹരം' സിനിമ
'അതിമനോഹരം' സിനിമ
Published on
Updated on

കൊച്ചി: മോഹൻലാൽ നായകനാകുന്ന 'അതിമനോഹരം' സിനിമയുടെ ചിത്രീകരണം നിർത്തിവച്ചുവെന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് സംവിധായകൻ തരുൺ മൂർത്തി. തിരക്കഥയിലെ ആശയക്കുഴപ്പം കാരണം സിനിമയുടെ ചിത്രീകരണം നിർത്തിവച്ചു എന്ന വാർത്തകൾ വ്യാജമാണെന്ന് സംവിധായകൻ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. തൊടുപുഴയിൽ ചിത്രീകരണം പുരോഗമിക്കുകയാണെന്നും മഴ ഷെഡ്യൂളിനെ ബാധിച്ചിട്ടുണ്ടെന്നത് ശരിയാണെന്നും തരുൺ കുറിച്ചു.

"തിരക്കഥയിലെ ആശയക്കുഴപ്പം കാരണം ഞങ്ങളുടെ സിനിമയുടെ ചിത്രീകരണം നിർത്തിവച്ചു എന്ന രീതിയിൽ വരുന്ന ഓൺലൈൻ വാർത്തകളെക്കുറിച്ച് ചോദിച്ച് എനിക്ക് നിരവധി സന്ദേശങ്ങളും ഫോൺ കോളുകളും വരുന്നുണ്ട്. ഈ വാർത്തകൾ പൂർണമായും വ്യാജമാണ്.

കഴിഞ്ഞ 78 ദിവസങ്ങളായി ഞങ്ങൾ തൊടുപുഴയിൽ തുടർച്ചയായി ചിത്രീകരണത്തിലാണ്. മഴയും കാലാവസ്ഥാ വ്യതിയാനങ്ങളും ഞങ്ങളുടെ ചില പ്ലാനുകളെ ബാധിച്ചിട്ടുണ്ട് എന്നത് ശരിയാണ്, എന്നാൽ പ്രതിസന്ധികളെല്ലാം മറികടന്ന് വലിയ ആവേശത്തോടെയും പോസിറ്റിവിറ്റിയോടെയും ചിത്രീകരണം മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങളുടെ ടീം കഠിനമായി ശ്രമിക്കുന്നുണ്ട്.

'അതിമനോഹരം' സിനിമ
പ്രതിദിനം നാല് ലക്ഷം രൂപ വരെ ശമ്പളം, രാം ചരണിന്റെ നിഴലായി ഒപ്പം നടക്കുന്ന ബോഡി ഗാർഡ്; ആരാണ് കെവിൻ കുന്ത?
തരുൺ മൂർത്തിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി
തരുൺ മൂർത്തിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

വ്യക്തിപരമായ ലൈക്കുകൾക്കും വ്യൂസിനും റീച്ചിനും വേണ്ടി ദയവായി ആരും ഇത്തരം വ്യാജവും സ്ഥിരീകരിക്കാത്തതുമായ വിവരങ്ങൾ പങ്കുവെക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഇത്തരം തെറ്റായ വാർത്തകൾ പ്രേക്ഷകർക്കിടയിൽ അനാവശ്യമായ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുമെന്നു മാത്രമല്ല, ഒരു സിനിമയ്ക്കായി അണിനിരക്കുന്ന മുഴുവൻ ടീമിന്റെയും പ്രയത്നത്തെയും അത് ബാധിക്കുകയും ചെയ്യും. നിങ്ങളുടെ പിന്തുണയ്ക്കും തിരിച്ചറിവിനും ഹൃദയം നിറഞ്ഞ നന്ദി," തരുൺ മൂർത്തിയുടെ വാക്കുകൾ.

'അതിമനോഹരം' സിനിമ
തിരക്കഥ മുരളി ഗോപി, നായകനായി ആര്യ; 'അനന്തൻ കാട് ' റിലീസ് ഡേറ്റ് അനൗൺസ്മെന്റ് ടീസർ പുറത്ത്; ജൂൺ 25ന് തിയേറ്ററുകളിൽ

'തുടരും' എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം തരുൺ മൂർത്തി - മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് 'അതിമനോഹരം'. ലൗലജൻ എന്ന പൊലീസുകാരന്റെ വേഷത്തിലാണ് സിനിമയിൽ മോഹൻലാൽ എത്തുന്നത്. മീരാ ജാസ്‌മിൻ ആണ് നായിക. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ഈ ചിത്രത്തിന്റെ നിർമാണം.

News Malayalam 24x7
newsmalayalam.com