'സ്പൈഡർ-മാന്' പരിക്ക്, ഷൂട്ടിങ്ങില്‍ നിന്ന് വിട്ടുനില്‍ക്കും; മാർവല്‍ ചിത്രം പ്രതിസന്ധിയില്‍

സിനിമയുടെ ചിത്രീകരണം തുടരുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചർച്ച ചെയ്യാന്‍ സോണി തിങ്കളാഴ്ച യോഗം ചേരും.
ടോം ഹോളണ്ടിന് പരിക്ക്
ടോം ഹോളണ്ടിന് പരിക്ക്Source: X
Published on

ലണ്ടന്‍: മാർവല്‍ സൂപ്പർ ഹീറോ ചിത്രം 'സ്പൈഡർ-മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ' ചിത്രീകരണത്തിനിടെ നായകന്‍ ടോം ഹോളണ്ടിന് പരിക്ക്. തലയ്ക്ക് പരിക്കേറ്റ നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടോമിന്റെ പരിക്ക് ഗുരുതരമല്ലെന്നും മറ്റാർക്കും പരിക്കില്ലെന്നും സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചു.

മാർവലിന് ഒപ്പം സോണിയും ചേർന്നാണ് പുതിയ സ്പൈഡർമാന്‍ ചിത്രം നിർമിക്കുന്നത്. സിനിമയുടെ ചിത്രീകരണം തുടരുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനായി സോണി തിങ്കളാഴ്ച യോഗം ചേരും. സ്റ്റുഡിയോയുടെ അടുത്തിറങ്ങാന്‍ പോകുന്ന പ്രധാന ചിത്രങ്ങളില്‍ ഒന്നുമാണ് 'സ്പൈഡർ-മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ'. 2021ല്‍ റിലീസ് ആയ 'സ്പൈഡർ-മാന്‍: നോ വേ ഹോം' ആണ് സോണിയുടെ എക്കാലത്തെയും മികച്ച കളക്ഷന്‍ സ്വന്തമാക്കിയ സിനിമ. 1.91 ബില്യണ്‍ ഡോളറാണ് ആഗോള ബോക്സ്ഓഫീസില്‍ നിന്ന് ഈ സ്പൈഡർ-മാന്‍ ചിത്രം സ്വന്തമാക്കിയത്. ഇതിന് മുന്‍പ് ഇറങ്ങിയ 'ഫാർ ഫ്രം ഫോം' ഒരു ബില്യണ്‍ ഡോളർ കളക്ഷനാണ് നേടിയത്.

ടോം ഹോളണ്ടിന് പരിക്ക്
ടെയ്‌ലർ സ്വിഫ്റ്റിൻ്റെ 'ലൈഫ് ഓഫ് എ ഷോ ഗേൾ' റിലീസിനൊരുങ്ങുന്നു; ഒക്ടോബർ മൂന്നിന് തിയേറ്ററുകളിൽ

മാർവലിനെ സംബന്ധിച്ച് 'സ്പൈഡർ-മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ'യില്‍ പ്രതീക്ഷകള്‍ ഏറെയാണ്. 2026ല്‍ റീലീസ് തീരുമാനിച്ചിരിക്കുന്ന 'അവഞ്ചേഴ്സ്: ഡൂംസ്ഡേ'യ്ക്ക് മുന്‍പ് റിലീസ് ആകുന്ന ഏക മാർവല്‍ ചിത്രമാണിത്. ഇതിന്റെ വിജയവും പ്രേക്ഷക സ്വീകരണവും മാർവല്‍ സിനിമാറ്റിക് യൂണിവേഴ്സിന് പ്രധാനമാണ്.

ടോം ഹോളണ്ടിന്റെ മുന്‍പിറങ്ങിയ മൂന്ന് സ്പൈഡർ-മാൻ ചിത്രങ്ങളുടെയും സംവിധായകന്‍ ജോൺ വാട്ട്സ് ആയിരുന്നു. എന്നാല്‍, 'ഷാങ്-ചി: ലെജൻഡ് ഓഫ് ദ ടെൻ റിങ്സി'ന്റെ സംവിധായകൻ ഡെസ്റ്റിൻ ഡാനിയേൽ ക്രെട്ടൺ ആണ് 'ബ്രാന്‍ഡ് ന്യൂ ഡേ' സംവിധാനം ചെയ്യുന്നത്. മാർക്ക് റഫല്ലോ (ദി ഹൾക്ക്), ജോൺ ബെർന്താൽ (ദി പണിഷർ), സെൻഡായ, ജേക്കബ് ബറ്റലോൺ എന്നിവരാണ് ഈ സിനിമയില്‍ അണിനിരക്കുന്ന മറ്റ് താരങ്ങള്‍. 'സ്ട്രേഞ്ചർ തിംങ്സ്' താരം സാഡി സിങ്ക്, 'സെവറന്‍സിലെ' ട്രാമൽ ടിൽമാൻ എന്നിവരും സിനിമയുടെ ഭാഗമാണ്. ടോം ഹോളണ്ടിന്റെ ആദ്യ സ്‌പൈഡർ-മാൻ ചിത്രമായ 2017ലെ 'ഹോംകമിംഗി'ലെ ഒരു ചെറിയ വേഷത്തിന് ശേഷം മൈക്കൽ മാൻഡോ 'ദി സ്കോർപിയനായ' തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.

ടോം ഹോളണ്ടിന് പരിക്ക്
ബുക്ക് മൈ ഷോയിലും ഡിസ്ട്രിക്റ്റ് ആപ്പിലും "ലോക" നമ്പർ വൺ; ഇൻഡസ്ട്രി ഹിറ്റായി കുതിപ്പ് തുടർന്ന് ദുൽഖറിൻ്റെ വേഫറെർ ഫിലിംസ് ചിത്രം

2026 ജൂലൈ 31 ആണ് ബ്രാൻഡ് ന്യൂ ഡേയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍, പരിക്ക് പൂർണമായി ഭേദമാകും വരെ ടോം ഹോളണ്ട് ചിത്രീകരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ ഇതില്‍ മാറ്റം വന്നേക്കും. അങ്ങനെയെങ്കില്‍ അത് 'അവഞ്ചേഴ്സ്: ഡൂംസ്ഡേ' റിലീസ് നീളാനും കാരണമാകും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com