'ഗ്രാസിയാസ് എൽ ക്ലാസിക്കോ'; ടൊവിനോ - നസ്രിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ബാഴ്സയുടെ ഹോം ഗ്രൗണ്ടിൽ

തിരക്കഥാകൃത്തും സംവിധായകനും ഗാനരചയിതാവുമായ മുഹ്സിൻ പരാരിയാണ് സിനിമയുടെ സംവിധാനം
'ഗ്രാസിയാസ് എസ് ക്ലാസിക്കോ'
'ഗ്രാസിയാസ് എസ് ക്ലാസിക്കോ'
Published on
Updated on

ടൊവിനോ തോമസും നസ്രിയയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിന് വേറിട്ട പരീക്ഷണവുമായി അണിയറപ്രവർത്തകർ. ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ ക്യാംപ് നൗവിൽ നടന്ന റയല്‍ - ബാഴ്‌സ എല്‍ ക്ലാസിക്കോ മത്സരത്തിന്റെ കിക്കോഫിനൊപ്പം സ്റ്റേഡിയത്തിൽ നിന്നും തത്സമയം തങ്ങളുടെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ടൊവിനോയും നസ്രിയയും ചേർന്ന് നിർവഹിച്ചു. 'ഗ്രാസിയാസ് എൽ ക്ലാസിക്കോ' എന്നാണ് സിനിമയുടെ ടൈറ്റിൽ.

ഇരുവരുടേയും സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ ലൈവായാണ് ഒഫീഷ്യൽ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടത്. സ്പാനിഷ് ടൈം ഇന്നലെ രാത്രി ഒൻപതിനും ഇന്ത്യൻ ടൈം പുലർച്ചെ 12.30നുമാണ് ടൈറ്റിൽ ലോഞ്ച് നിർവഹിച്ചത്. സ്പാനിഷ് ലാ ലിഗയിൽ കിരീടം നിർണയിക്കുന്ന നിർണായകമായ എൽ ക്ലാസിക്കോ പോരാട്ടത്തിന്റെ കിക്കോഫ് ടൈമിൽ ഒരു മലയാളം സിനിമയുടെ ടൈറ്റിൽ ലോഞ്ച് തത്സമയം നിർവഹിക്കപ്പെടുന്നു എന്ന അപൂർവതയും ഇതിനുണ്ട്.

'ഗ്രാസിയാസ് എസ് ക്ലാസിക്കോ'
ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിം' ഡബ്ബിങ് പൂർത്തിയാക്കി ആന്റണി വർഗീസ് പെപ്പെ; ചിത്രം ഓണം റിലീസായി എത്തും

ഒട്ടേറെ ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തും സംവിധായകനും ഗാനരചയിതാവുമായ മുഹ്സിൻ പരാരിയാണ് സിനിമയുടെ സംവിധായകൻ. പ്രേക്ഷക പ്രശംസ നേടിയ 'സുഡാനി ഫ്രം നൈജീരിയ'യുടെ സംവിധായകൻ സക്കരിയയുമായി ചേർന്നാണ് മുഹ്‌സിൻ പരാരി ഈ പുതിയ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസ്, ഹാപ്പി അവേഴ്സ് എന്റർടെയ്ൻമെന്റ്സ്, ബാബുവേട്ടൻ ഫിലിംസ്, ദ റൈറ്റിങ് കമ്പനി എന്നീ ബാനറുകളിൽ സജിൻ അലി, അബ്ബാസ് തിരുനാവായ, സമീർ താഹിർ, ഷൈജു ഖാലിദ് എന്നിവർ ചേർന്നാണ് സിനിമയുടെ നിർമാണം.

'ഗ്രാസിയാസ് എസ് ക്ലാസിക്കോ'
വിസ്മയയുടെ 'തുടക്കം' ഓണത്തിന് മുൻപ് എത്തും? റിപ്പോർട്ട്

സഹനിർമാണം: പ്രദീപ് സിഎസ്, ഷാനിർ എംകെ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിജേഷ് താമി, രചന: മുഹ്‌സിൻ പരാരി, സക്കറിയ, സംഗീതം: സുഷിൻ ശ്യാം, ഡിഒപി: വിഷ്ണു തണ്ടശ്ശേരി, എഡിറ്റർ: ബ്ലെസ് തോമസ്, ക്രിയേറ്റീവ് ഡയറക്ടർ: ഹർഷാദ് അലി, വസ്ത്രാലങ്കാരം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡ.ഡിസൈനർ: ഔസേഫ് ജോൺ, സൗണ്ട് ഡിസൈനർ: ഷിജിൻ ഹട്ടൺ, സൗണ്ട് മിക്സിംഗ്: ഫസൽ എ ബാക്കർ, ചീഫ് അസോ ഡയറക്ടർ: രാഹുൽ കൃഷ്ണൻ, ഫിനാൻസ് കൺട്രോളർ: ബിബിൻ സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ: ആന്‍റണി തോമസ്, ഹെഡ് - ഇന്‍റർനാഷണൽ റിലേഷൻഷിപ്പ്: ഐഷ നാസിയ, വിഎഫ്എക്സ്: എഗ് വൈറ്റ്, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, ഡിസൈൻ: യെല്ലോടൂത്ത്സ്, ടൈറ്റിൽ ഡിസൈൻ: ചാർലി & ദി ബോയ്‌സ്, പിആർഒ: ആതിര ദിൽജിത്ത്.

News Malayalam 24x7
newsmalayalam.com