വിസ്മയയുടെ 'തുടക്കം' ഓണത്തിന് മുൻപ് എത്തും? റിപ്പോർട്ട്

ആശിര്‍വാദ് സിനിമാസിന്റെ 37ാം ചിത്രമാണ് 'തുടക്കം'
'തുടക്കം' സെക്കൻഡ് ലുക്ക് പോസ്റ്റർ
'തുടക്കം' സെക്കൻഡ് ലുക്ക് പോസ്റ്റർ Source: Facebook
Published on
Updated on

കൊച്ചി: വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമാണ് 'തുടക്കം'. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഓണം റിലീസ് ആയി എത്തുമെന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നത്. എന്നാൽ, സിനിമ ഓണത്തിന് മുൻപ് തിയേറ്ററുകളിൽ എത്തുമെന്ന തരത്തിൽ നിരവധി പോസ്റ്റുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പരക്കുന്നത്.

ഓഗസ്റ്റ് ഏഴിന് ആകും സിനിമയുടെ റിലീസ് എന്നാണ് റിപ്പോർട്ടുകൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമാണം. ആശിര്‍വാദ് സിനിമാസിന്റെ 37ാം ചിത്രമാണിത്. 

വിസ്മയയ്‌ക്ക് പുറമേ ആശിഷ് ജോ ആന്റണി, സായ് കുമാർ, ബോബി കുര്യൻ, ഗണേഷ് കുമാർ തുടങ്ങി നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മോഹൻലാൽ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നതായും റിപ്പോർട്ടുകളുണ്ട്.

'തുടക്കം' സെക്കൻഡ് ലുക്ക് പോസ്റ്റർ
ONE LINE | ഒരു അസാധാരണ പ്രണയകഥ

ഡോ. എമിൽ ആന്റണിയും, ഡോ. അനീഷ ആന്റണിയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് . ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

സംഗീതം- ജേക്സ് ബിജോയ്, ഛായാഗ്രഹണം -ജോമോൻ ടി. ജോൺ, എഡിറ്റിങ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ, മേക്കപ്പ് - ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈൻ -അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സൈലക്സ് ഏബ്രഹാം, ഫിനാൻസ് കൺട്രോളർ - മനോഹരൻ കെ. പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - വിനോദ് ശേഖർ, ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്, പിആർഒ - വാഴൂർ ജോസ്.

News Malayalam 24x7
newsmalayalam.com