റോഷൻ മാത്യു- നിമിഷാ സജയൻ ചിത്രം 'ചേര'; പ്രദർശനത്തിന് ഒരുങ്ങുന്നു

പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന സ്ലോ ബേൺ ത്രില്ലറാണ് 'ചേര'
റോഷൻ മാത്യു- നിമിഷാ സജയൻ ചിത്രം 'ചേര';
റോഷൻ മാത്യു- നിമിഷാ സജയൻ ചിത്രം 'ചേര';
Published on
Updated on

കൊച്ചി: യുവതാരങ്ങളായ റോഷൻ മാത്യു, നിമിഷാ സജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന 'ചേര' എന്ന ചിത്രം പ്രദർശനത്തിന് ഒരുങ്ങുന്നു. മെയ് മധ്യത്തോടെ ചിത്രം പ്രദർശനത്തിനെത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.ലൈൻ ഓഫ് കളേഴ്‌സ്, ക്ലാൻ ആർ എന്നീ ബാനറുകളിൽ എം.സി. അരുൺ, ഡോ. രാജേഷ് രാജു ജോർജ് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.

കഥയുടെ ഓരോ തിരിവിലും പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന സസ്പെൻസുകൾ കോർത്തിണക്കിയ ഒരു സ്ലോ ബേൺ ത്രില്ലറാണ് 'ചേര'. ഗുരു സോമസുന്ദരം, ലെന ,ടിനി ടോം, പ്രമോദ് വെളിയനാട്, ജാഫർ ഇടുക്കി, ജിയോ ബേബി, നീരജ രാജേന്ദ്രേൻ, ഗാർഗി അനന്തൻ, അർച്ചന വാസുദേവ്, രമ്യ സുരേഷ്, സുനിത ചന്ദ്രൻ, സജിൻ ചെറുകയിൽ, ശാരിക, ഡോ. രാജേഷ് രാജു ജോർജ്, ഷാജി ചെന്നൈ, ശിവ, ബേബി സേവിയർ, മനോഹരി ജോയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

റോഷൻ മാത്യു- നിമിഷാ സജയൻ ചിത്രം 'ചേര';
'വാഴ 2'വിന് പിന്നാലെ അടുത്ത ചിത്രവുമായി സവിൻ സാ; നിർമാണം ശ്രീ ഗോകുലം മൂവീസ്

കോ പ്രൊഡ്യൂസേഴ്സ് - ശിവപ്രസാദ് ശിവമിത്ര, രതീഷ് സുകുമാരൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - ബിനു കുമാർ, സല്യൂട്ടൻ . നജിം കോയയും സംവിധായകൻ ലിജിൻ ജോസും ചേർന്നാണ് ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.

റോഷൻ മാത്യു- നിമിഷാ സജയൻ ചിത്രം 'ചേര';
"സ്‌ക്രീനില്‍ ഞങ്ങൾ റൊമാന്‍സ്, ഡാന്‍സ്... അതു കഴിഞ്ഞ് സൂര്യ നേരേ ബേബി ക്ലോത്ത്‌സ് വാങ്ങാന്‍ പോകുന്നു": സമീറ റെഡ്ഡി

ഛായാഗ്രഹണം - അലക്‌സ് ജെ. പുളിക്കൽ, എഡിറ്റിങ് - ഫ്രാൻസിസ് ലൂയിസ്, കലാസംവിധാനം- ബാവ, വരികൾ- അൻവർ അലി, സംഗീതം - ഷഹബാസ് അമൻ, അജോയ് ജോസ്, ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്‌കോർ- അജോയ് ജോസ്, മേക്കപ്പ് - രതീഷ് അമ്പാടി, കോസ്റ്റ്യൂം ഡിസൈൻ- അരുൺ മനോഹർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്‌ടർ - സുനിൽ കാര്യാട്ടുകര, സൗണ്ട് ഡിസൈൻ- ധനുഷ് നായനാർ, സൗണ്ട് മിയ്സിംഗ് - വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ ഡിസൈൻ- സേതു അടൂർ, പ്രൊഡക്ഷൻ കൺട്രോളർ - സജി കോട്ടയം, പ്രൊഡക്ഷൻ മാനേജർ - ഷൈൻ ഉടുമ്പൻചോല, ലൈൻ പ്രൊഡ്യൂസർ - ടോമി വർഗീസ്, അസോസിയേറ്റ് ഡയറക്ടർ - സുമേഷ് മുണ്ടക്കൽ, സാൻവിൻ; അസിസ്റ്റന്റ് ഡയറക്ടർ - ആരോമൽ ശിവ, അരുൺ കെ.എസ്. സ്റ്റിൽസ് - മോഹൻ സുരഭി, പി.ആർ.ഒ.- വാഴൂർ ജോസ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com