‘പള്ളിച്ചട്ടമ്പി’ വരുന്നു; ടോവിനോ തോമസിന്റെ ബിഗ് ബജറ്റ് ചിത്രത്തിന് ഷെഡ്യൂൾ പാക്കപ്പ്

ടൊവിനോ തോമസ്, കയാദു ലോഹർ എന്നിവരാണ് പള്ളിച്ചട്ടമ്പിയിൽ പ്രധാന റോളുകളിൽ എത്തുന്നത്
'പള്ളിച്ചട്ടമ്പി' ടീം
'പള്ളിച്ചട്ടമ്പി' ടീം
Published on

കൊച്ചി: ടൊവിനോ തോമസ്, കയാദു ലോഹർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന 'പള്ളിച്ചട്ടമ്പി'യുടെ മേജർ ഷെഡ്യൂൾ തൊടുപുഴയിൽ പൂർത്തിയായി. ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ നവംബർ പകുതിയോടെ മൈസൂരിൽ ആരംഭിക്കും.

തുടർച്ചയായി ബിഗ് ബജറ്റ് ചിത്രങ്ങളിൽ നായകനായി കയ്യടി നേടുകയാണ് ടൊവിനോ. 'എആർഎം' എന്ന ചിത്രത്തിലെ പ്രകടനത്തിന് ഈ വർഷത്തെ കേരള സംസ്ഥാന ഫിലിം അവാർഡിൽ സ്പെഷ്യൽ ജൂറി മെൻഷനും ടൊവിനോയെ തേടിയെത്തി. 'എആർഎമ്മി'നു ശേഷം എത്തിയ 'ലോക'യിലെ പ്രകടനവും ടൊവിനോയെ പ്രേക്ഷക ഹൃദയങ്ങളിൽ കൂടുതൽ സ്വീകാര്യനാക്കി. ടൊവിനോയ്‌ക്കൊപ്പം ക്വീൻ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ സിനിമകളിലൂടെ സെൻസേഷൻ ആയ സംവിധായകൻ ഡിജോയും കൂടി ചേരുമ്പോൾ പ്രതീക്ഷകൾ കൂടും. ഒപ്പം തെന്നിന്ത്യൻ നടി കയാദു ലോഹറും.

'പള്ളിച്ചട്ടമ്പി' ടീം
സർവം ഹൊറർ മയം; ഹാട്രിക് അടിച്ച് പ്രണവ് മോഹൻലാൽ; 50 കോടി ക്ലബിൽ 'ഡീയസ് ഈറെ'

വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫലും, ബ്രിജീഷും ചേർന്നാണ് ‘പള്ളിച്ചട്ടമ്പി’ നിർമിക്കുന്നത്. സി ക്യൂബ് ബ്രോ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ചരൺ, ചാണുക്യ, ചൈതന്യ എന്നിവരും തൻസീറും ചേർന്നാണ് സഹനിർമാണം. ടി. എസ്. സുരേഷ് ബാബുവാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

'പള്ളിച്ചട്ടമ്പി' ടീം
പ്രഭാസിന്റെ 'രാജാസാബ്' പറഞ്ഞ തീയതിയില്‍ തന്നെ തിയേറ്ററിൽ എത്തും; പ്രചാരണങ്ങൾ തള്ളി നിർമാതാക്കൾ

കേരളത്തിൽ 1950-60 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് 'പള്ളിച്ചട്ടമ്പി' പറയുന്നത്. ടൊവിനോ, കയാദു തുടങ്ങിയവരെ കൂടാതെ വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കേദാമംഗലം, പ്രശാന്ത് അലക്സ്‌ തുടങ്ങി നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നു.

ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ടിജോ ടോമിയും, സംഗീത സംവിധാനം നിർവഹിക്കുന്നത് മോളിവുഡിന്റെ മ്യൂസിക് സെൻസേഷൻ ജെയ്ക്സ് ബിജോയുമാണ്. ആർട്ട് ഡയറക്ഷൻ: ദിലീപ് നാഥ്, കോസ്റ്റ്യൂം: മഞ്ജുഷ രാധാകൃഷ്ണൻ, മേക്കപ്പ്: റഷീദ് അഹമ്മദ് എന്നിവരാണ് നിർവഹിക്കുന്നത്. ലൈൻ പ്രൊഡ്യൂസർ: അലക്സ് ഇ കുര്യൻ, ഫിനാൻസ് കൺട്രോളർ: അനിൽ അമ്പല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ: രാജേഷ് മേനോൻ, സ്റ്റിൽസ്: റിഷ്ലാൽ ഉണ്ണികൃഷ്ണൻ. ഡിജിറ്റൽ മാർക്കറ്റിംഗ്: അഖിൽ വിഷ്ണു വി എസ്, പിആർഒ: അക്ഷയ് പ്രകാശ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com