ടൊവിനോ തോമസ് - സൈജു ശ്രീധരൻ ചിത്രം 'മുൻപേ'; ഷൂട്ടിങ് ആരംഭിച്ചു

'ഫുട്ടേജ്' എന്ന സിനിമയ്ക്ക് ശേഷം പ്രശസ്ത എഡിറ്റർ സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്
 ടൊവിനോ തോമസ് - സൈജു ശ്രീധരൻ ചിത്രം 'മുൻപേ'
ടൊവിനോ തോമസ് - സൈജു ശ്രീധരൻ ചിത്രം 'മുൻപേ'
Published on
Updated on

ഊട്ടി : ടൊവിനോ തോമസും പുതുമുഖം മേഘനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'മുൻപേ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഊട്ടിയിലെ ഗ്ലെൻ മോറിൽ ആരംഭിച്ചു. 'ഫുട്ടേജ്' എന്ന സിനിമയ്ക്ക് ശേഷം പ്രശസ്ത എഡിറ്റർ സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ടൊവിനോ തോമസ് ഭദ്രദീപം തെളിയിച്ച ചടങ്ങിൽ ഡോൾവിൻ കുര്യാക്കോസും അഭിനവ് മെഹ്‌റോത്രയും ചേർന്ന് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.

ടൊവിനോയും സഹോദരൻ ടിങ്സ്റ്റൺ തോമസും ചേർന്നാണ് ഫസ്റ്റ് ക്ലാപ്പ് നൽകിയത്. ഭാര്യാഭർത്താക്കന്മാരായ റോയ്‌സ്, റാണി എന്നിവരുടെ വേറിട്ട പ്രണയകഥയാണ് ചിത്രം പറയുന്നത്. റോയ്‌സായി ടൊവിനോയും റാണിയായി ബാംഗ്ലൂരിൽ മേഘനയും വേഷമിടുന്നു. വിനയ് ഫോർട്ട്, വിജയരാഘവൻ, ഷഹീർ മുഹമ്മദ്, ഉത്തരാ രാമകൃഷ്ണൻ, കിരൺ പീതാംബരൻ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.

'മുൻപേ' ടീം
'മുൻപേ' ടീം

ടീനാ തോമസ് രചന നിർവഹിക്കുന്ന ചിത്രം പനോരമ സ്റ്റുഡിയോസ്, തീയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. റെക്‌സ് വിജയനും ജിച്ചു ജോയും സംഗീതവും ഷിനോസ് ഛായാഗ്രഹണവും സൈജു ശ്രീധരൻ തന്നെ എഡിറ്റിങും നിർവഹിക്കുന്നു.

 ടൊവിനോ തോമസ് - സൈജു ശ്രീധരൻ ചിത്രം 'മുൻപേ'
മൂന്ന് മില്യൺ കാഴ്ചക്കാർ! ട്രെൻഡിങ് ആയി 'ഖലീഫ' ട്രെയ്‌ലർ

പ്രൊഡക്ഷൻ ഡിസൈൻ - ദിലീപ് നാഥ്, സിങ്ക് സൗണ്ട്- വൈശാഖ് ബി.വി, സൗണ്ട് മിക്സ് - സിനോയ് ജോസഫ്, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ - ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ മാനേജേഴ്‌സ്- വിശ്വപ്രകാശ്, സോബൻ , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺട്രോളർ - റിച്ചാർഡ്, അസോസിയേറ്റ് പ്രൊഡ്യൂസർ- കമലേഷ് കുമാർ, ലൈൻ പ്രൊഡ്യൂസർ- അബിൻ ഇ.എ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രിനിഷ് പ്രഭാകരൻ, സ്റ്റിൽസ്- സാബി ഹംസ, ആക്ഷൻ - ഫീനിക്സ് പ്രഭു, ഡിസൈൻ - കിഷോർ ഗോപി, അനന്തു ചന്ദ്രബാബു , വേൾഡ് വൈഡ് റിലീസ്-പനോരമ സ്റ്റുഡിയോസ് , പിആർഒ - വാഴൂർ ജോസ് .

News Malayalam 24x7
newsmalayalam.com