തോക്കുമായി റോക്കിങ് സ്റ്റാറിന്റെ 'റായ'; യഷിന് ജന്മദിനാശംസകളുമായി 'ടോക്‌സിക്' ഗ്ലിംപ്സ്

യഷിനെ നായകനാക്കി ഗീതു മോഹൻദാസ് അണിയിച്ചൊരുക്കുന്ന മാസ് ആക്ഷൻ ഗ്യാങ്സ്റ്റർ ചിത്രമാണ് 'ടോക്‌സിക്'
'ടോക്‌സിക്' ഗ്ലിംപ്സ്
'ടോക്‌സിക്' ഗ്ലിംപ്സ്Source: Youtube / Toxic: Introducing Raya
Published on
Updated on

കൊച്ചി: കന്നഡ സൂപ്പർ താരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് അണിയിച്ചൊരുക്കുന്ന മാസ് ആക്ഷൻ ഗ്യാങ്സ്റ്റർ ചിത്രമാണ് 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍-അപ്സ്'. 'മൂത്തോൻ' എന്ന ചിത്രത്തിന് ശേഷം ഗീതു സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണിത്. ചിത്രത്തിലെ ക്യാരക്ടർ പോസ്റ്ററുകൾക്ക് വലിയ തോതിലുള്ള സ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമയിലെ യഷിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ഒരു ഗ്ലിംപ്സ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

യഷിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ വീഡിയോയിൽ നടന്റെ കഥാപാത്രത്തിന്റെ പേര് 'രായ' എന്നാണെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തി. 'കെജിഎഫി'ന് സമാനമായി തോക്കും മാസും ഒക്കെയുണ്ടെങ്കിലും തീർത്തും വ്യത്യസ്തമായ ഒരു സിനിമാനുഭവമായിരിക്കും ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. 'കെജിഎഫ് 2' വിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം നാലു വർഷങ്ങൾക്കു ശേഷമാണ് യഷിന്റെ ഒരു ചിത്രം റിലീസിനൊരുങ്ങുന്നത്.

'ടോക്‌സിക്' ഗ്ലിംപ്സ്
'പരാശക്തി'യിൽ ബേസിലിന്റെ ക്യാമിയോ; സർപ്രൈസ് വെളിപ്പെടുത്തി ശിവകാർത്തികേയൻ

നയൻതാര, രുക്മിണി വസന്ത്, താര സുതര്യ, കിയാര അദ്വാനി എന്നിങ്ങനെയുള്ള താരങ്ങൾ ശക്തമായ സ്ത്രീ കഥാപാത്രങ്ങളായി സിനിമയിലുണ്ട്. യഷും ഗീതു മോഹൻദാസും ചേർന്നാണ് 'ടോക്സിക്കി'ന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ചിരിക്കുന്ന ‘ടോക്സിക്’, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ പുറത്തിറങ്ങും. ദേശീയ അവാര്‍ഡ് ജേതാവായ രാജീവ് രവി ആണ് ഛായാഗ്രഹണം. സംഗീത സംവിധാനം രവി ബസ്രൂര്‍, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, പ്രൊഡക്ഷന്‍ ഡിസൈന്‍ ടി പി അബിദ്. ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ ജെ.ജെ. പെറിയോടൊപ്പം ദേശീയ അവാര്‍ഡ് ജേതാക്കളായ അന്‍പറിവും കെച്ച ഖംഫാക്ഡിയും ചേര്‍ന്നാണ് ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്നത്.

കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സിന്റെയും ബാനറില്‍ വെങ്കട് കെ നാരായണയും യാഷും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഈദ്, ഉഗാദി, ഗുഡി പാഡ്വ എന്നിവയോടനുബന്ധിച്ച ദീര്‍ഘമായ ഉത്സവ വാരാന്ത്യമായ 2026 മാര്‍ച്ച് 19 നാണ് 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍-അപ്സ്' ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com