വൈക്കം വിജയലക്ഷ്മിയുടെ ശബ്‌ദം, രാഹുല്‍ രാജിന്റെ ഈണം; 'ഓട്ടംതുള്ളലി'ലെ ഗാനത്തിന് ഗംഭീര വരവേല്‍പ്പ്

ഹരിനാരായണന്‍ ബി.കെ ആണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്
'ഓട്ടം തുള്ളൽ' സിനിമ
'ഓട്ടം തുള്ളൽ' സിനിമ
Published on
Updated on

ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് വൈക്കം വിജയലഷ്മിയുടെ മറ്റൊരു ഗാനം കൂടി ഹിറ്റ് ചാർട്ടുകളിൽ മുൻനിരയിലേക്ക് എത്തുകയാണ്. ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന 'ഓട്ടംതുള്ളൽ' എന്ന ചിത്രത്തില്‍ വിജയലക്ഷ്മി ആലപിച്ച 'മരം കൊത്തി' ​ഗാനമാണ് ശ്രദ്ധ നേടുന്നത്. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഹരിനാരായണന്‍ ബി.കെയാണ്. സം​ഗീതം രാഹുല്‍ രാജ്. ഉടൻ തന്നെ പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് ഈ ലിറിക്കൽ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുന്നത്.

ആദ്യാ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം ജെകെഎസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ടാണ് നിർമിക്കുന്നത്. കോ പ്രൊഡ്യൂസർ സിറിയക്ക് ആലഞ്ചേരി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ഹിരൺ മഹാജൻ, ജി മാർത്താണ്ഡൻ. 'തനി നാടൻ കഥ' എന്നാണ് അണിയറ ശിൽപ്പികൾ ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ഒരു ഗ്രാമീണ കുടുംബത്തിൽ അരങ്ങേറുന്ന പ്രശ്‌നം ആ ഗ്രാമത്തിന്റെ തന്നെ പ്രശ്‌നമായി മാറുന്നതാണ് നർമ മുഹൂർത്തങ്ങളിലൂടെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വിജയരാഘവൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്, ടിനി ടോം, ഹരിശ്രീ അശോകൻ, മനോജ് കെ യു, ബിനു ശിവറാം, ജിയോ ബേബി, സിദ്ധാർത്ഥ് ശിവ, കുട്ടി അഖിൽ ജെറോം, ബിപിൻ ചന്ദ്രൻ, പ്രിയനന്ദൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീപത് യാൻ, അനിയപ്പൻ, ശ്രീരാജ്, പൗളി വത്സൻ, സേതു ലഷ്മി, ജസ്ന്യ കെ ജയദീഷ്, ചിത്ര നായർ, പ്രിയ കോട്ടയം, ബിന്ദു അനീഷ്, ലതാദാസ്, അജീഷ, രാജി മേനോൻ, ബേബി റിഹരാജ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

'ഓട്ടം തുള്ളൽ' സിനിമ
ടൊവിനോ തോമസ് - സൈജു ശ്രീധരൻ ചിത്രം 'മുൻപേ'; ഷൂട്ടിങ് ആരംഭിച്ചു

ബിനു ശശിറാമിന്റേതാണ് തിരക്കഥ. പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിങ്ങും നിർവഹിക്കുന്നു. കലാസംവിധാനം - സുജിത് രാഘവ്, മേക്കപ്പ് - അമൽ സി ചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻ - സിജി തോമസ് നോബൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, അസോസിയേറ്റ് ഡയറക്ടേഴ്സ് - സജ്യൂ പൊറ്റയിൽക്കട, ഡിഫിൻ ബാലൻ, പ്രൊഡക്ഷൻ സ്റ്റിൽസ് - അജി മസ്ക്കറ്റ്, മാനേജേഴ്സ് - റഫീഖ് ഖാൻ, മെൽബിൻ ഫെലിക്സ്, പ്രൊഡക്ഷൻ കൺട്രോളർ - ബിജു കടവൂർ, പിആര്‍ഒ - വാഴൂർ ജോസ്.

News Malayalam 24x7
newsmalayalam.com