തെലുങ്ക് ബോക്സ് ഓഫീസിൽ ദേവരകൊണ്ട സഹോദരന്മാരുടെ ക്ലാഷ്! വിജയ്‌യുടെ 'രണബാലി'ക്കൊപ്പം ആനന്ദിന്റെ 'എപിക്' തിയേറ്ററുകളിലേക്ക്

'ബേബി' എന്ന ഹിറ്റിന് ശേഷം ആനന്ദ് ദേവരകൊണ്ടയും വൈഷ്ണവി ചൈതന്യയും ഒന്നിക്കുന്ന ചിത്രമാണ് 'എപിക്'
തെലുങ്ക് ബോക്സ് ഓഫീസിൽ ദേവരകൊണ്ട സഹോദരന്മാരുടെ ക്ലാഷ്! വിജയ്‌യുടെ 'രണബാലി'ക്കൊപ്പം ആനന്ദിന്റെ 'എപിക്' തിയേറ്ററുകളിലേക്ക്
Published on
Updated on

'ബേബി' എന്ന വൻ ഹിറ്റ് ചിത്രത്തിന് ശേഷം ആനന്ദ് ദേവരകൊണ്ടയും വൈഷ്ണവി ചൈതന്യയും ഒന്നിക്കുന്ന റൊമാന്റിക് എന്റർടെയ്നർ ചിത്രം 'എപിക്കി'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം സെപ്റ്റംബർ 11ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ആനന്ദിന്റെ സഹോദരനും തെലുങ്ക് സൂപ്പർ താരവുമായ വിജയ് ദേവരക്കൊണ്ട നായകനാകുന്ന 'രണബാലി'യും ഇതേ ദിവസമാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ഒരു ഫാമിലി ക്ലാഷിനാണ് സെപ്റ്റംബർ 11ന് തെലുങ്ക് ബോക്സ് ഓഫീസ് സാക്ഷിയാകാൻ ഒരുങ്ങുന്നത്.

'90s – എ മിഡിൽ ക്ലാസ് ബയോപിക്' എന്ന പ്രശസ്ത വെബ് സീരീസിലൂടെ ശ്രദ്ധേയനായ ആദിത്യ ഹാസൻ ആണ് 'എപിക്' സംവിധാനം ചെയ്യുന്നത്. സിതാര എന്റർടെയ്‌ൻമെന്റ്സിന്റെയും ഫോർച്യൂൺ മീഡിയയുടെയും ബാനറിൽ നാഗവംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 'ഫസ്റ്റ് സെമസ്റ്റർ' എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ.

തെലുങ്ക് ബോക്സ് ഓഫീസിൽ ദേവരകൊണ്ട സഹോദരന്മാരുടെ ക്ലാഷ്! വിജയ്‌യുടെ 'രണബാലി'ക്കൊപ്പം ആനന്ദിന്റെ 'എപിക്' തിയേറ്ററുകളിലേക്ക്
"ആദ്യം തമിഴ് പഠിക്കൂ...പത്തിൽ എട്ട് പേർക്കും മാതൃഭാഷ അറിയില്ല"; വിദ്യാർഥികളോട് ധനുഷ്, രാഷ്ട്രീയ പ്രവേശനത്തോട് കൂട്ടിവായിച്ച് ആരാധകർ

ആദിത്യ ഹാസന്റെ '90s – എ മിഡിൽ ക്ലാസ് ബയോപിക്' എന്ന സീരീസിന്റെ ഒരു സ്പിൻ-ഓഫ് ആണ് ഈ ചിത്രം. സീരീസിൽ മാതാപിതാക്കളായി അഭിനയിച്ച ശിവജിയും വാസുകിയും ഈ ചിത്രത്തിലും ആനന്ദ് ദേവരകൊണ്ടയുടെ മാതാപിതാക്കളായി എത്തുന്നുണ്ട്. വിദേശത്താണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്.

'ബേബി' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആനന്ദ് ദേവരകൊണ്ടയും വൈഷ്ണവി ചൈതന്യയും വീണ്ടും ഒന്നിക്കുന്നു എന്നതും, പുറത്തുവന്ന ടീസറിന് ലഭിച്ച മികച്ച പ്രതികരണവും ചിത്രത്തിന് മേലുള്ള പ്രതീക്ഷ വർധിപ്പിക്കുന്നതാണ്.

അതേസമയം, വിജയ് ദേവരകൊണ്ടയുടേയും രശ്മികയുടേയും കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും 'രണബാലി'യിലേത് എന്നാണ് സൂചന. വിവാഹ ശേഷം ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രവുമാണിത്. ഈ ബ്രഹ്‌മാണ്ഡ ചിത്രത്തില്‍ വില്ലനായി എത്തുന്നത് 'ദ മമ്മി', 'ദ മമ്മി റിട്ടേണ്‍സ്', 'ബ്ലഡ് ഡയമണ്ട്' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അര്‍ണോള്‍ഡ് വോസ്ലൂവാണ്. രാഹുല്‍ സങ്ക്രിത്യന്‍ ആണ് 'രണബാലി'യുടെ സംവിധാനം.  

News Malayalam 24x7
newsmalayalam.com