വിജയ് സേതുപതിയും ബാലാജി തരണീധരനും ഒന്നിക്കുന്ന മൂന്നാം ചിത്രം; നായിക ലിജോമോൾ, 'ബത്ത' ട്രെയ്‌ലർ എത്തി

ഒക്ടോബർ ഒന്നിന് 'ബത്ത' ആഗോളവ്യാപകമായി റിലീസ് ചെയ്യും
വിജയ് സേതുപതി - ലിജോമോൾ ചിത്രം 'ബത്ത'
വിജയ് സേതുപതി - ലിജോമോൾ ചിത്രം 'ബത്ത'
Published on: 
Updated on: 

വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ബത്ത' സിനിമയുടെ ട്രെയ്‌ലർ പുറത്ത്. ലിജോമോൾ ജോസ് ആണ് ചിത്രത്തിലെ നായിക. ഒക്ടോബർ ഒന്നിന് ചിത്രം ആഗോളവ്യാപകമായി റിലീസ് ചെയ്യും.

‘നടുവുല കൊഞ്ചം പക്കാതെ കാണോം’, ‘സീതാകാന്തി’ എന്നീ ചിതങ്ങൾക്കു ശേഷം വിജയ് സേതുപതിയും ബാലാജി തരണീധരനും ഒന്നിക്കുന്ന ചിത്രമാണ് 'ബത്ത'. സംവിധായകൻ അറ്റ്ലിയാണ് ചിത്രം അവതരിപ്പിക്കുന്നത്. സിനി വൺ സ്റ്റുഡിയോസ്, എ ഫോർ ആപ്പിൾ സ്റ്റുഡിയോ എന്നീ ബാനറുകളിൽ പ്രിയ അറ്റ്ലി, മുറാദ് ഖേതാനി എന്നിവർ ചേര്‍ന്നാണ് നിർമാണം.

വിജയ് സേതുപതി - ലിജോമോൾ ചിത്രം 'ബത്ത'
മണിരത്നം, മിഷ്കിൻ, കുമാരരാജ...; ഗംഭീര ലൈനപ്പുമായി വിജയ് സേതുപതി

1980കളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് സായ് അഭ്യങ്കറാണ്. സെൽവ കുമാർ എസ്.കെ ആണ് ഛായാഗ്രഹണം. എഡിറ്റിങ് - ആർ. കലൈവാണൻ, പ്രൊഡക്ഷൻ ഡിസൈൻ - ടി. മുത്തുരാജ്.

കോസ്റ്റ്യൂം ഡിസൈനർ: ശ്രുതി മഞ്ചരി, ആർട്ട് ഡയറക്ഷൻ: കണ്ണൻ എസ്, സ്റ്റണ്ട്: സ്റ്റൺ ശിവ, യു. പൃഥ്വി, കെവിൻ കുമാർ, കൊറിയോഗ്രാഫർ: രാജു സുന്ദരം, അഡീഷണൽ ഡയലോഗ്സ്: കരൺ കാർക്കി, ലിറിക്സ്: കാർത്തിക് നേത, കെ.കെ. നഗർ ഗാന ജീവ, തമിഴ്, സൗണ്ട് ഡിസൈൻ: കുനാൽ രാജൻ, പ്രൊഡക്ഷൻ സൗണ്ട് മിക്സർ: സിനോയ് ജോസഫ്, മേക്കപ്പ്: വിനോദ് സുകുമാരൻ, കോസ്റ്റ്യൂമർ: മുഹമ്മദ് സുബീർ, പ്രൊഡക്ഷൻ കൺട്രോളർ: വി. ലക്ഷ്മണൻ, വി.എഫ്.എക്സ് സൂപ്പർവൈസർ: മോനേഷ് എച്ച്., ഡി.ഐ: മാംഗോ പോസ്റ്റ്, കളറിസ്റ്റ്: ഫ്രാങ്ക്ളിൻ വി, ഡിസൈനർ: ഗോപി പ്രസന്ന.

News Malayalam 24x7
newsmalayalam.com