വിജയ് സേതുപതി - പുരി ജഗനാഥ് ചിത്രം ‘സ്ലം ഡോഗ് ’; സറീന വഹാബിന്റെ ക്യാരക്ടർ ഗ്ലിംപ്സ് വീഡിയോ പുറത്ത്

സംയുക്ത ആണ് വിജയ് സേതുപതി - പുരി ജഗനാഥ് ചിത്രത്തിലെ നായിക
വിജയ് സേതുപതി - പുരി ജഗനാഥ് ചിത്രം ‘സ്ലം ഡോഗ് ’; സറീന വഹാബിന്റെ ക്യാരക്ടർ ഗ്ലിംപ്സ് വീഡിയോ പുറത്ത്
Published on: 
Updated on: 

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം 'സ്ലം ഡോഗി'ൽ നടി സറീന വഹാബ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഗ്ലിംപ്സ് വീഡിയോ പുറത്ത്. വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അമ്മയായ സുബൈദയുടെ വേഷമാണ് സറീന ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രോജക്ട് നിർമിക്കുന്നത് പുരി കണക്റ്റിന്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൗറും, ജെബി മോഷൻ പിക്ചേഴ്സ് ബാനറിൽ ജെ.ബി. നാരായൺ റാവു കോൺഡ്രോള്ളയും ചേർന്നാണ്. സംയുക്ത ആണ് ചിത്രത്തിലെ നായിക.

ഏറെ വൈകാരികമായാണ് സുബൈദയെ പരിചയപ്പെടുത്തുന്ന ഗ്ലിംപ്സ് ഒരുക്കിയിരിക്കുന്നത്. ജീവിതം അവസാനിപ്പിക്കാനായി റെയിൽവേ സ്റ്റേഷനിലെത്തിയ ഒരു സാഹചര്യത്തെക്കുറിച്ച് സുബൈദ ഓർത്തെടുക്കുന്നതും, എന്നാൽ വിശപ്പ് സഹിക്കാനാവാതെ വന്നതോടെ ഭിക്ഷ യാചിക്കേണ്ടിവന്നതുമാണ് ഗ്ലിംപ്സിൽ അവതരിപ്പിക്കുന്നത്. അതിജീവനത്തിനായി പോരാടുന്ന ഒരു സ്ത്രീയുടെ ജീവിതവും നിസഹായാവസ്ഥയും ആത്മാഭിമാനവും അമ്മയുടെ വൈകാരിക യാത്രയുമാണ് ഗ്ലിംപ്സിൽ.

സറീന വഹാബിന്റെ വൈകാരിക പ്രകടനമാണ് ഗ്ലിംപ്സിന്റെ പ്രധാന ആകർഷണം. സുബൈദയുടെ വേദനയും അതിജീവനത്തിനായുള്ള പോരാട്ടവും തീവ്രമായി അവതരിപ്പിക്കുന്ന താരത്തിന്റെ പ്രകടനം ചിത്രത്തിന്റെ കഥയിലെ വൈകാരിക തലത്തെക്കുറിച്ചുള്ള സൂചനയും നൽകുന്നു. വിജയ് സേതുപതിയും ഗ്ലിംപ്സിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ആക്ഷനും മാസിനുമൊപ്പം ശക്തമായ വൈകാരിക മുഹൂർത്തങ്ങൾക്കും ചിത്രം പ്രാധാന്യം നൽകുന്നുണ്ടെന്നാണ് പുതിയ ഗ്ലിംപ്സ് നൽകുന്ന സൂചന.

വിജയ് സേതുപതി - പുരി ജഗനാഥ് ചിത്രം ‘സ്ലം ഡോഗ് ’; സറീന വഹാബിന്റെ ക്യാരക്ടർ ഗ്ലിംപ്സ് വീഡിയോ പുറത്ത്
"പ്രേക്ഷകരെ വിശ്വസിക്കൂ"; 'ദൊറോത്തി'ക്ക് കയ്യടിച്ച് കാണികൾ, തിയേറ്ററിലെ ആവേശം നേരിട്ടറിഞ്ഞ് കാർത്തിക് സുബ്ബരാജ്

നേരത്തെ ചിത്രത്തിൽ തബു അവതരിപ്പിക്കുന്ന ഗൗരി ഹെഗ്ഡെ എന്ന കഥാപാത്രത്തിന്റെ ഗ്ലിംപ്സും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇൻകം ടാക്സ് ഡെപ്യൂട്ടി കമ്മീഷണറായ ശക്തമായ കഥാപാത്രത്തെയാണ് തബു അവതരിപ്പിക്കുന്നത്. കുറ്റവാളികൾക്കെതിരെ നിർദയമായി നടപടിയെടുക്കുന്ന തന്റേടവും ആത്മവിശ്വാസവുമുള്ള ഓഫീസറായാണ് ഗൗരി ഹെഗ്ഡെയെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസറിൽ പ്രേക്ഷകർ ഇതുവരെ കാണാത്ത മാസ്സ്, സ്റ്റൈലിഷ് കഥാപാത്രമായാണ് വിജയ് സേതുപതിയെയും അവതരിപ്പിച്ചത്.

ചിത്രം രചിച്ചിരിക്കുന്നതും സംവിധായകൻ പുരി ജഗന്നാഥ് ആണ്. ആക്ഷൻ, ഇമോഷൻ, മാസ്, സംഗീതം, കോമഡി എന്നിവയെല്ലാം കോർത്തിണക്കി തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് പുരി ജഗനാഥ് 'സ്ലം ഡോഗ്' ഒരുക്കിയിരിക്കുന്നത്. കന്നഡ താരം വിജയ് കുമാറും ഈ ചിത്രത്തിലെ മറ്റു നിർണായക വേഷം ചെയ്തിട്ടുണ്ട്. നെഗറ്റീവ് കഥാപാത്രം ആയാണ് ചിത്രത്തിൽ വിജയ് കുമാർ എത്തുന്നത്.

വിജയ് സേതുപതി - പുരി ജഗനാഥ് ചിത്രം ‘സ്ലം ഡോഗ് ’; സറീന വഹാബിന്റെ ക്യാരക്ടർ ഗ്ലിംപ്സ് വീഡിയോ പുറത്ത്
തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി 'ആരം'; ഒടിടിയിലേക്ക് എപ്പോൾ?

ബ്രഹ്മാജി, വി ടി വി ഗണേഷ് എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ദേശീയ അവാർഡ് ജേതാവായ ഹർഷവർധൻ രാമേശ്വർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സൂപ്പർ ഹിറ്റുകളായ അർജുൻ റെഡ്ഡി, കബീർ സിങ്, അനിമൽ എന്നീ ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ ആളാണ് ഹർഷവർധൻ രാമേശ്വർ. ഇപ്പൊൾ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. പാൻ ഇന്ത്യൻ ചിത്രമായി തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും.

രചന, സംവിധാനം- പുരി ജഗന്നാഥ്, നിർമ്മാതാക്കൾ- പുരി ജഗന്നാഥ്, ചാർമി കൌർ, ജെ ബി നാരായൺ റാവു കോൺഡ്രോള്ള, ബാനർ- പുരി കണക്ട്സ്, ജെ ബി മോഷൻ പിക്ചേഴ്സ്, ഛായാഗ്രഹണം - സാം കെ നായിഡു, സംഗീതം -ഹർഷവർധൻ രാമേശ്വർ, എഡിറ്റർ - സന്തോഷ് നൂസില, ആർട്ട് ഡയറക്ടർസ് - ആശിഷ് തേജ, ജോണി ഷെയ്ഖ്, കോ ഡയറക്ടർ - ജിതൻ ശർമ, വിഎഫ്എക്സ് - അനിൽ പാദുരി, സിഇഒ- വിഷു റെഡ്ഡി, മാർക്കറ്റിംഗ്- ഹാഷ്ടാഗ് മീഡിയ, പിആർഒ- ശബരി.

News Malayalam 24x7
newsmalayalam.com