വിജയ് സേതുപതിയും സംയുക്തയും ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം 'സ്ലം ഡോഗ് 33 ടെംപിൾ റോഡ്'; ഫസ്റ്റ് ലുക്ക് പുറത്ത്

സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ആണ് സംവിധാനം
'സ്ലം ഡോഗ് 33 ടെംപിൾ റോഡി'ൽ വിജയ് സേതുപതി
'സ്ലം ഡോഗ് 33 ടെംപിൾ റോഡി'ൽ വിജയ് സേതുപതി
Published on
Updated on

കൊച്ചി: തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ടൈറ്റിൽ, ഫസ്റ്റ് ലുക്ക് എന്നിവ പുറത്ത്. 'സ്ലം ഡോഗ് 33 ടെംപിൾ റോഡ്' എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. വിജയ് സേതുപതിയുടെ മാസ് ഗെറ്റപ്പിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു കൊണ്ടാണ് ചിത്രത്തിന്റെ ടൈറ്റിൽ ഔദ്യോഗികമായി റിലീസ് ചെയ്തത്.

വിജയ് സേതുപതിയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തുവിട്ടത്. ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്ട് നിർമിക്കുന്നത് പുരി കണക്ടിന്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൗറും ഒപ്പം ജെ.ബി മോഷൻ പിക്ചേഴ്സ് ബാനറിൽ ജെ.ബി. നാരായൺ റാവു കോൺഡ്രോള്ളയും ചേർന്നാണ്. സംയുക്ത ആണ് ചിത്രത്തിലെ നായിക.

'സ്ലം ഡോഗ് 33 ടെംപിൾ റോഡി'ൽ വിജയ് സേതുപതി
പുതിയ വർഷം, പുതിയ കഥകൾ: 2026ൽ നെറ്റ്‌ഫ്ലിക്സിൽ എത്തുക വമ്പൻ തമിഴ് സിനിമകൾ, ലിസ്റ്റ് പുറത്ത്

വന്യമായ മാസ് ലുക്കിലാണ് വിജയ് സേതുപതിയെ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒരു യാചകന്റെ വസ്ത്രം ധരിച്ച, എന്നാൽ സ്റ്റൈലിഷ് ലുക്കിൽ ചോര പുരണ്ട വെട്ടുകത്തിയുമായി ചിതറി തെറിച്ചു കിടക്കുന്ന പണക്കൂമ്പാരത്തിനു നടുവിൽ നിൽക്കുന്ന വിജയ് സേതുപതിയുടെ കഥാപാത്രത്തെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ഒരു മാസ് ആക്ഷൻ എന്റർടെയ്‌നർ ആയി ഒരുക്കുന്ന ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. തന്റെ നായകന്മാരെ ഏറ്റവും വ്യത്യസ്തമായി അവതരിപ്പിക്കുന്ന പുരി ജഗനാഥ്, ഈ ചിത്രത്തിലൂടെ, പ്രേക്ഷകർ ഇതുവരെ കാണാത്ത മാസ് സ്റ്റൈലിഷ് കഥാപാത്രമായാണ് വിജയ് സേതുപതിയേയും അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.

ബോളിവുഡ് താരം തബുവും കന്നഡ താരം വിജയ് കുമാറും ആണ് ഈ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. അതീവ രസകരമായ കഥാപാത്രങ്ങളുമായി ബ്രഹ്മാജി, വി.ടി.വി. ഗണേഷ് എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. 2025 ജൂലൈ മാസത്തിൽ ഹൈദരാബാദിൽ ചിത്രീകരണം ആരംഭിച്ച ഈ ചിത്രം പൂർത്തിയായത് കഴിഞ്ഞ നവംബറിൽ ആണ്. ദേശീയ അവാർഡ് ജേതാവായ ഹർഷവർധൻ രാമേശ്വർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സൂപ്പർ ഹിറ്റുകളായ 'അർജുൻ റെഡ്ഡി', 'കബീർ സിങ്', 'അനിമൽ' എന്നീ ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ ഹർഷവർധൻ രാമേശ്വർ ഒട്ടേറെ തെന്നിന്ത്യൻ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ സംഗീത സംവിധായകൻ ആണ്.

'സ്ലം ഡോഗ് 33 ടെംപിൾ റോഡി'ൽ വിജയ് സേതുപതി
സായ് ദുർഗ തേജ് - രോഹിത് കെ.പി ചിത്രം 'സാംബരാല യേതിഗട്ട്'; സംക്രാന്തി സ്പെഷ്യൽ പോസ്റ്റർ പുറത്ത്

ആക്ഷൻ, ഇമോഷൻ, മാസ്, സംഗീതം, കോമഡി എന്നിവയെല്ലാം കോർത്തിണക്കിയാണ് ഈ മെഗാ ബജറ്റ് ചിത്രം ഒരുക്കുന്നത്. തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് പുരി ജഗനാഥ് ഈ ചിത്രമൊരുക്കുന്നത്. ചിത്രം രചിച്ചിരിക്കുന്നതും സംവിധായകൻ തന്നെയാണ്. പാൻ ഇന്ത്യൻ ചിത്രമായി തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും.

രചന, സംവിധാനം- പുരി ജഗന്നാഥ്, നിർമ്മാതാക്കൾ- പുരി ജഗന്നാഥ്, ചാർമി കൌർ, ജെ ബി നാരായൺ റാവു കോൺഡ്രോള്ള, ബാനർ- പുരി കണക്ട്സ്, ജെ ബി മോഷൻ പിക്ചേഴ്സ്, സംഗീതം -ഹർഷവർധൻ രാമേശ്വർ, സിഇഒ- വിഷു റെഡ്ഡി, മാർക്കറ്റിങ്- ഹാഷ്ടാഗ് മീഡിയ, പിആർഒ- ശബരി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com