വിക്രത്തിന്റെ 'പവർ ഹൗസ്'; ചിയാൻ 63 ടൈറ്റിൽ പുറത്ത്, പ്രധാന വേഷത്തിൽ ഉർവശിയും റിയ ഷിബുവും

'ഇരുമുഗൻ' സംവിധാനം ചെയ്ത ആനന്ദ് ശങ്കർ ആണ് ഈ ചിത്രം ഒരുക്കുന്നത്
'പവർ ഹൗസ്' ടൈറ്റിൽ പ്രൊമോയിൽ റിയാ ഷിബു, വിക്രം, ഉർവശി
'പവർ ഹൗസ്' ടൈറ്റിൽ പ്രൊമോയിൽ റിയാ ഷിബു, വിക്രം, ഉർവശി
Published on
Updated on

വിക്രം നായകനായി എത്തുന്ന 63ാമത് ചിത്രത്തിന് 'പവർ ഹൗസ്'എന്ന് പേരിട്ടു. വിനായക ചതുർത്ഥിയോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെടൈറ്റിൽ പ്രൊമോ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിക്രത്തിനൊപ്പം പ്രധാന വേഷങ്ങളിൽ ഉർവശിയും 'സർവം മായ', 'അതിരടി' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ റിയ ഷിബുവുമുണ്ട്.

'ഇരുമുഗൻ' എന്ന ചിത്രത്തിന് ശേഷം വിക്രമും ആനന്ദ് ശങ്കറും വീണ്ടും ഒന്നിക്കുന്നത് ചിത്രമാണിത്. വയലൻസിനും കുടുംബബന്ധങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്ന ചിത്രമാകും 'പവർ ഹൗസ്' എന്നാണ് പ്രൊമോ സൂചിപ്പിക്കുന്നത്. വി.ടി.വി ഗണേഷ്, ഷമ്മി തിലകൻ, മേഘ രാജൻ, സുഭാഷ് സെൽവം, സംയുക്ത ഹെഗ്‌ഡെ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

'പവർ ഹൗസ്' ടൈറ്റിൽ പ്രൊമോയിൽ റിയാ ഷിബു, വിക്രം, ഉർവശി
എം.എസ്. സുബ്ബലക്ഷ്മിയായി രശ്മിക മന്ദാന; 'M.S' ഗ്രാൻഡ് ലോഞ്ച് സെപ്റ്റംബർ 16ന്, മുഖ്യാതിഥി കമൽ ഹാസൻ

സത്യജ്യോതി ഫിലിംസിന്റഎ ബാനറിൽ സെന്തിൽ ത്യാഗരാജൻ, അർജുൻ ത്യാഗരാജൻ എന്നിവർ ചേർന്നാണ് സിനിമയുടെ നിർമാണം. ജി ശരവണൻ, സായ് സിദ്ധാർഥ് എന്നിവരാണ് സഹനിർമാതാക്കൾ. സന്തോഷ് നാരായണൻ ആണ് സംഗീതം ഒരുക്കുന്നത്. ആർ. ഡി. രാജശേഖർ ആണ് ഛായാഗ്രഹണം.

സംഭാഷണം: ഷാൻ കറുപ്പുസാമി, ആക്ഷൻ ഡയറക്ടർ: സിൽവ, ഡാൻസ് കൊറിയോഗ്രാഫർ: ബ്രിന്ദ, എഡിറ്റർ: റെയ്മണ്ട് ഡെറിക് ക്രാസ്റ്റ, കോസ്റ്റ്യൂം ഡിസൈനർ: പൂർണിമ രാമസ്വാമി, ആർട്ട് ഡയറക്ടർ: സൂര്യ രാജീവൻ, ലിറിസിസ്റ്റ്: വിവേക്, പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്ന, കോ-ഡയറക്ടർ: കതിർ വെങ്കിടേഷ്, കോ-റൈറ്റർ: മുകുന്ദൻ, അഡിഷണൽ ഡയലോഗ്സ്: കോളേജ് വിനോദ്, പ്രൊഡക്ഷൻ സൂപ്പർവൈസർ: എസ് പി പളനിയപ്പൻ, അസോസിയേറ്റ് പ്രൊഡ്യൂസർ: അപ്പൂ, പ്രൊഡക്ഷൻ കൺട്രോളർ: എൻ മഹേന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: എസ് മലർ കണ്ണൻ, സൗണ്ട് ഡിസൈൻ & മിക്സ്: ടി ഉദയകുമാർ, സൗണ്ട് ഇഫക്ട്സ്: രഞ്ജിത്ത് വേണുഗോപാൽ & എ ശരവണ കുമാർ, വി.എഫ്.എക്സ്: വേൽസ് ഡി-പോസ്റ്റ്, കളറിസ്റ്റ്: രാജശേഖരൻ കെ എസ്, മേക്കപ്പ്: പി എസ് ചന്ദ്രു, കോസ്റ്റ്യൂമർ: എം രാമകൃഷ്ണൻ, സ്റ്റിൽസ്: തേനി മുരുകൻ.

News Malayalam 24x7
newsmalayalam.com