ബ്രഹ്മാണ്ഡ ഫാന്റസി ത്രില്ലറുമായി വിനയൻ; നായകനായി സാഗർ സൂര്യ

വർഷങ്ങളായി വിനയൻ മനസിൽ സൂക്ഷിച്ചിരുന്ന സ്വപ്നപദ്ധതിയാണ് ഈ സിനിമ
സംവിധായകൻ വിനയൻ, സാഗർ സൂര്യ
സംവിധായകൻ വിനയൻ, സാഗർ സൂര്യ
Published on
Updated on

മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയമായ മുന്നേറ്റം തുടരുന്ന സാഗർ സൂര്യ വമ്പൻ ചിത്രങ്ങളിലെ നായക വേഷങ്ങളിലേക്ക്. സംവിധായകൻ വിനയന്റെ ബ്രഹ്മാണ്ഡ കാൻവാസിൽ ഒരുങ്ങുന്ന പുതിയ ഫാന്റസി ത്രില്ലറിൽ ഗിന്നസ് പക്രുവിനൊപ്പം നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സാഗർ സൂര്യയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ഒരുങ്ങുന്ന ഈ പാൻ ഇന്ത്യൻ ചിത്രം സാഗറിന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ പ്രോജക്ടായാണ് വിലയിരുത്തപ്പെടുന്നത്. ടെലിവിഷനിലൂടെയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ സാഗർ, ഓരോ ചിത്രത്തിലും വ്യത്യസ്ത കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്ന നടനെന്ന നിലയിൽ ഇതിനോടകം തന്നെ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 'പണി' എന്ന ചിത്രത്തിലെ കരുത്തുറ്റ വില്ലൻ കഥാപാത്രം സാഗറിന് വലിയ കയ്യടി നേടിക്കൊടുത്തപ്പോൾ, നായകനായെത്തിയ 'പ്രകമ്പനം' എന്ന ഹൊറർ-കോമഡി ചിത്രവും മികച്ച പ്രേക്ഷകസ്വീകാര്യത സ്വന്തമാക്കി.

ഇപ്പോൾ വിനയനെപ്പോലൊരു സംവിധായകന്റെ ഏറ്റവും ആകാംക്ഷയുണർത്തുന്ന പ്രോജക്ടിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത് സാഗറിന്റെ കരിയറിലെ നിർണായക ചുവടുവയ്പ്പായാണ് വിലയിരുത്തപ്പെടുന്നത്.

സംവിധായകൻ വിനയൻ, സാഗർ സൂര്യ
സൂര്യയുമായി ക്ലാഷ് വച്ച് വിശാൽ! 'വിശ്വനാഥ് ആൻഡ് സൺസി'നൊപ്പം 'മകുടം' എത്തുന്നു

'When Three Worlds Unite, Miracles Unfold' എന്ന ടാഗ് ലൈനോടെയാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുപതോളം യുവതാരങ്ങളും ഇരുനൂറിലധികം പൊക്കം കുറഞ്ഞ കലാകാരന്മാരും അണിനിരക്കുന്ന ചിത്രം പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഒരുക്കുന്ന വലിയ ദൃശ്യവിസ്മയമായിരിക്കുമെന്ന് സംവിധായകൻ വിനയൻ അറിയിച്ചു. ഹാരിസ് കാഞ്ചഞ്ചേരിയാണ് നിർമാണം. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികളും ടെസ്റ്റ് ഷൂട്ടും പുരോഗമിക്കുകയാണ്.

സംവിധായകൻ വിനയൻ, സാഗർ സൂര്യ
മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ; പൃഥ്വിരാജ് ചിത്രം 'ഖലീഫ'യിലെ ഡബ്ബിങ് പൂർത്തിയാക്കി താരം

'അത്ഭുതദ്വീപ്', 'ലിറ്റിൽ സൂപ്പർമാൻ', 'അതിശയൻ' തുടങ്ങിയ ഫാന്റസി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ വിനയൻ, വർഷങ്ങളായി മനസിൽ സൂക്ഷിച്ചിരുന്ന സ്വപ്നപദ്ധതിയാണ് ഈ സിനിമയെന്നും വ്യക്തമാക്കിയിട്ടുണ്ട്. കഥയും കഥാപാത്രങ്ങളും ദൃശ്യവിസ്മയവും സമന്വയിപ്പിക്കുന്ന പുതിയൊരു സിനിമാനുഭവമായിരിക്കും ഈ ചിത്രമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

News Malayalam 24x7
newsmalayalam.com