വിപിൻ ആറ്റ്ലിയുടെ 'സ്റ്റീവ് ആൻഡ് പോളി' ആരംഭിച്ചു

സാജിദ് യഹിയയും പുതുമുഖം സിദ്ധാർത്ഥ് സത്യയുമാണ് കേന്ദ്ര കഥാപാത്രങ്ങളായ സ്റ്റീവ്, പോളി എന്നിവരെ അവതരിപ്പിക്കുന്നത്
 'സ്റ്റീവ് ആൻഡ് പോളി' ടീം
'സ്റ്റീവ് ആൻഡ് പോളി' ടീം
Published on: 
Updated on: 

സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'സ്റ്റീവ് ആൻഡ് പോളി' ആരംഭിച്ചു. സെപ്റ്റംബർ 28 തിങ്കളാഴ്ച കൊച്ചി ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ നടനും നിർമ്മാതാവുമായ വിജയ് ബാബു സ്വിച്ചോൺ കർമവും നിർമാതാവ് എൻ.എം. ബാദുഷ, മുസ്സമ്മിൽ തങ്ങൾ എന്നിവർ ചേർന്ന് ഫസ്റ്റ് ക്ലാപ്പും നൽകി.

എപ്പിക്ക് ഫിലിംസ് & എന്റർടെയ്‌ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, ബാനറിൽ എൻ.എ മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ നരേഷ്‌കുമാർ ജെ,നസീർ അഹമ്മദ് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. എക്സികുട്ടീവ് പ്രൊഡ്യൂസർ - ലിജു നടേരി.

 'സ്റ്റീവ് ആൻഡ് പോളി' ടീം
നാല് ദിനം കൊണ്ട് 155 കോടി ആഗോള കളക്ഷൻ; വിമർശനങ്ങളിലും ബോക്സ് ഓഫീസിൽ കുതിച്ച് നാനി ചിത്രം ‘ദ പാരഡൈസ്’

കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും ചേർത്താണ് വിപിൻ ഈ ചിത്രം ഒരുക്കുന്നത്. ആംഗ്ലോ ഇന്ത്യൻ സംസ്‌കാരത്തിന്റെ ആചാരാനുഷ്ടാനങ്ങളും ജീവിത രീതിയുമൊക്കെ കോർത്തിണക്കിയ ക്ലീൻ എന്റർടെയ്‌നറാണ് ചിത്രം. സാജിദ് യഹിയയും പുതുമുഖം സിദ്ധാർത്ഥ് സത്യയുമാണ്. കേന്ദ്ര കഥാപാത്രങ്ങളായ സ്റ്റീവ്, പോളി എന്നിവരെ അവതരിപ്പിക്കുന്നത്. സുധീർ, ജൂഡ് ആന്തണി ജോസഫ്, മോസപ്പൻ, നിയാ ലൂക്ക്, മുൻസില, ശ്രയാ രാജീവ്, ജേക്കബ് ജോർജ് ജയിംസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

'സ്റ്റീവ് ആൻഡ് പോളി'
'സ്റ്റീവ് ആൻഡ് പോളി'

സംഗീതം- മുഹമ്മദ് സത്താർജി, ഛായാഗ്രഹണം- ജോസഫ് ഡാനിയേൽ, എഡിറ്റിങ് - എ.ആർ. ജിബീഷ്, കലാസംവധാനം - കോയാസ്, മേക്കപ്പ് - മനോജ് അങ്കമാലി, കോസ്റ്റ്യും ഡിസൈൻ- അക്ഷയ അഖിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഉണ്ണി സി, അസോസിയേറ്റ് ഡയറക്ടർ- ജി. ആർ. മേനോൻ, വി.എഫ് എക്സ്- വിഷ്ണു മുവി വെഞ്ച്വർ.

ഒക്ടോബർ ആദ്യ വാരം കൊച്ചിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. പോണ്ടിച്ചേരി ആലപ്പുഴ, മൂന്നാർ എന്നിവിടങ്ങളാണ് മറ്റ് ലൊക്കേഷനുകൾ. പിആർഒ - വാഴൂർ ജോസ്.

News Malayalam 24x7
newsmalayalam.com