എന്താകും മോഹൻലാലിന്റെ റോൾ? വിസ്മയയുടെ 'തുടക്കം' ഓഗസ്റ്റ് ഏഴിന്; പുതിയ പോസ്റ്റർ എത്തി

ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്
എന്താകും മോഹൻലാലിന്റെ റോൾ? വിസ്മയയുടെ 'തുടക്കം' ഓഗസ്റ്റ് ഏഴിന്; പുതിയ പോസ്റ്റർ എത്തി
Published on
Updated on

കൊച്ചി: ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' സിനിമയുടെ പുതിയ പോസ്റ്റർ എത്തി. ഓഗസ്റ്റ് ഏഴിനാണ് ചിത്രം ആഗോളതലത്തിൽ പ്രദർശനത്തിനെത്തുന്നത്.

വിസ്മയ മോഹൻലാലിന്റെ ആദ്യ ചിത്രമെന്നതും മോഹൻലാലിന്റെ സാന്നിധ്യവുമാണ് സിനിമയുടെ പ്രധാന സവിശേഷത. ഒരു മലയോര ഗ്രാമത്തിലെ തികച്ചും സാധാരണമായ ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് ജൂഡ് ആന്തണി ജോസഫ് ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ത്രില്ലർ ഘടകങ്ങളും സിനിമയിലുണ്ടെന്നാണ് അപ്ഡേറ്റുകൾ നൽകുന്ന സൂചന. ഇതുവരെ പുറത്തുവന്ന പോസ്റ്ററുകളിൽ മോഹൻലാലിനെ അവതരിപ്പിച്ചിരിക്കുന്ന വിധം ഇത് ബലപ്പെടുത്തുന്നതാണ്.

എന്താകും മോഹൻലാലിന്റെ റോൾ? വിസ്മയയുടെ 'തുടക്കം' ഓഗസ്റ്റ് ഏഴിന്; പുതിയ പോസ്റ്റർ എത്തി
അവാർഡുകൾ മികവിന്റെ അടയാളങ്ങളായിരിക്കണം, ഭരണകക്ഷികളുമായുള്ള അടുപ്പത്തിന്റെ പുറത്തു ലഭിക്കേണ്ടവയല്ല: ചന്തു സലിംകുമാര്‍

ഡോ. എമിൽ ആന്റണിയും, ഡോ. അനീഷ ആന്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് . ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ആശിഷ് ജോ ആന്റണി, സായ് കുമാർ, ബോബി കുര്യൻ, ഗണേഷ് കുമാർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.

'തുടക്കം' സിനിമ
'തുടക്കം' സിനിമ

സംഗീതം- ജേക്സ് ബിജോയ്, ഛായാഗ്രഹണം -ജോമോൻ ടി. ജോൺ, എഡിറ്റിങ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ, മേക്കപ്പ് - ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈൻ -അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സൈലക്സ് ഏബ്രഹാം, ഫിനാൻസ് കൺട്രോളർ - മനോഹരൻ കെ. പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - വിനോദ് ശേഖർ, ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്, പിആർഒ - വാഴൂർ ജോസ്.

News Malayalam 24x7
newsmalayalam.com