"ഞാന്‍ ഹിന്ദു സമൂഹത്തിന്റെ ശബ്ദമാണ്"; സ്വയം സിനിമാറ്റിക് സൈക്യാട്രിസ്റ്റ് എന്ന് വിളിച്ച് വിവേക് അഗ്നിഹോത്രി

മറ്റേത് ചരിത്രത്തെക്കാളും തനിക്ക് ഹിന്ദു ചരിത്രം അറിയാം. അതുകൊണ്ടാണ് അതേ കുറിച്ച് സിനിമകള്‍ നിര്‍മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിവേക് അഗ്നിഹോത്രി
വിവേക് അഗ്നിഹോത്രി
Published on

മുറിവേറ്റവരെ സുഖപ്പെടുത്താനാണ് താന്‍ സിനിമകള്‍ നിര്‍മിക്കുന്നതെന്ന് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. ദി ബംഗാള്‍ ഫയല്‍സിന്റെ സംവിധായകന്‍ സ്വയം ഹിന്ദുക്കളുടെ ശബ്ദമാണ് താനെന്നും വിശേഷിപ്പിച്ചു. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു വിവേക് അഗ്നിഹോത്രിയുടെ പ്രതികരണം.

"ഈ സിനിമ നിര്‍മിക്കേണ്ടത് വളരെ പ്രധാനമാണ്. യുവ തലമുറയെ ബോധവല്‍ക്കരിക്കുക അവരെ പ്രബുദ്ധരാക്കുക എന്നാണ് എന്റെ ഉദ്ദേശം. കൂടാതെ ആ മുഴുവന്‍ സമൂഹത്തിനും ഒരു തലമുറയുടെ ട്രോമ പ്രകടിപ്പിക്കേണ്ടി വരുന്നു", വിവേക് അഗ്നിഹോത്രി പറഞ്ഞു.

"ട്രോമ അംഗീകരിക്കുക എന്നത് രോഗം മാറാനുള്ള ആദ്യ പടിയാണ്. നിങ്ങള്‍ക്ക് ഏത് മനോരോഗവിദഗ്ധനോടും ചോദിക്കാം. ഈ സിനിമയിലൂടെ ഞാന്‍ മുഴുവന്‍ ഇന്ത്യന്‍ സമൂഹത്തിനും വേണ്ടിയുള്ള ഒരു മനോരോഗവിദഗ്ധനായി പ്രവര്‍ത്തിക്കുകയാണ്. എന്റെ ദി കശ്മീര്‍ ഫയല്‍സ് എന്ന സിനിമയിലൂടെ കശ്മീരി പണ്ഡിറ്റുകളുടെ പ്രശ്‌നങ്ങള്‍ അകറ്റുന്നതിന് തുടക്കമിട്ടു. ഞാന്‍ അവരെ സുഖപ്പെടുത്തി. അതെ ഞാനൊരു സിനിമാറ്റിക് സൈക്യാട്രിസ്റ്റാണ്", അഗ്നിഹോത്രി വ്യക്തമാക്കി.

ഹിന്ദുക്കളുടെ ശബ്ദമായി സ്വയം കരുതുന്നുണ്ടോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു. "അതെ എന്തുകൊണ്ട് പാടില്ല? യഥാര്‍ത്ഥത്തില്‍ മുഴുവന്‍ ഹിന്ദു നാഗരികതയുടെയും ശബ്ദമാണ് ഞാന്‍ എന്ന് കരുതുന്നു", അദ്ദേഹം പറഞ്ഞു.

"വ്യത്യസ്ത സമൂഹങ്ങളുടെ ശബ്ദമാണ് ആളുകള്‍. എല്‍ജിബിടി സമൂഹത്തിന് വേണ്ടി ആരെങ്കിലും സിനിമകള്‍ നിര്‍മിക്കുകയാണെങ്കില്‍, അവര്‍ എല്‍ജിബിടി സമൂഹത്തിന്റെ ശബ്ദമാണ്. അതില്‍ തെറ്റൊന്നുമില്ല. സ്ത്രീകളുടെ പ്രശ്‌നങ്ങളെ കുറിച്ച് ധാരാളം ആളുകള്‍ സിനിമകള്‍ നിര്‍മിക്കുന്നുണ്ട്. അതെല്ലാം വളരെ സൂക്ഷ്മമായി കൈകാര്യം ചെയ്തിട്ടുമുണ്ട്. ഞാന്‍ ഹിന്ദു ചരിത്രത്തെ കുറിച്ച് സിനിമകള്‍ നിര്‍മിക്കുന്നു", എന്നും വിവേക് അഗ്നിഹോത്രി വ്യക്തമാക്കി.

വിവേക് അഗ്നിഹോത്രി
ശ്രീനാഥ് ഭാസി ആക്ഷന്‍ ഹീറോ ആകുന്നു; 'പൊങ്കാല' ടീസര്‍ എത്തി

"എനിക്ക് ഇസ്ലാമിക അല്ലെങ്കില്‍ ക്രിസ്ത്യന്‍ ചരിത്രത്തെ കുറിച്ച് സിനിമകള്‍ നിര്‍മിക്കാനാവില്ല. എനിക്ക് ആ ചരിത്രം അറിയില്ല. അതിനര്‍ത്ഥം ഞാന്‍ കഴിവില്ലാത്തവനാണെന്നല്ല. നിങ്ങളെനിക്ക് അഞ്ച് വര്‍ഷം സമയം തരൂ. ഞാന്‍ പോയി ഇസ്ലാമിക ചരിത്രം പഠിക്കാം എന്നിട്ട് അതേ കുറിച്ച് സിനിമകള്‍ നിര്‍മിക്കാം. എനിക്ക് ഒരു പ്രശ്‌നവുമില്ല. ഞാന്‍ ഒരു കഥാകാരനാണ്. എനിക്ക് എന്തും ചെയ്യാന്‍ കഴിയും", അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റേത് ചരിത്രത്തെക്കാളും തനിക്ക് ഹിന്ദു ചരിത്രം അറിയാം. അതുകൊണ്ടാണ് അതേ കുറിച്ച് സിനിമകള്‍ നിര്‍മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിന്റെ പറയാത്ത കഥയെ കുറിച്ചാണ് ദി ബംഗാള്‍ ഫയല്‍സ് എന്നാണ് വിവേക് അഗ്നിഹോത്രി പറഞ്ഞത്. അനുപം ഖേര്‍, മിഥുന്‍ ചക്രബര്‍ത്തി, ദര്‍ഷന്‍ കുമാര്‍, സിമ്രാട്ട് കൗര്‍, നാമോഷി ചക്രബര്‍ത്തി, പല്ലവി ജോഷി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ചിത്രം സെപ്റ്റംബര്‍ അഞ്ചിന് തിയേറ്ററിലെത്തും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com