

കൊച്ചി: യുവതാരങ്ങളിൽ ശ്രദ്ധേയനായ നസ്‌ലൻ കേന്ദ്ര കഥാപാത്രമായി എത്തിയ 'മോളിവുഡ് ടൈംസി'ന് തിയേറ്ററുകളിൽ ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രത്തെ കയ്യടികളോടെ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ. മെയ് അഞ്ചിനാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്.
ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്നിൽക്കിന്റെ കണക്ക് പ്രകാരം, 2.09 കോടി രൂപയാണ് സിനിമയുടെ ആദ്യ ദിന ആഗോള ഗ്രോസ് കളക്ഷൻ. 954 ഷോകളിൽ നിന്നാണ് ചിത്രം ഈ കളക്ഷൻ സ്വന്തമാക്കിയത്.
മനോജ് നൈറ്റ് ശ്യാമളനെപോലെ ഒരു ഹൊറർ സിനിമാ സംവിധായകൻ ആകണമെന്ന മോഹവുമായി നടക്കുന്ന വിനീത് മാധവൻ എന്ന കൗമാരക്കാരനായിട്ടാണ് ചിത്രത്തിൽ നസ്‌ലൻ എത്തുന്നത്. നടന്റെ കരിയർ ബെസ്റ്റ് പ്രകടനമാണ് ചിത്രത്തിലേതെന്നാണ് കാണികൾ അഭിപ്രായപ്പെടുന്നത്.
ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ആണ് 'മോളിവുഡ് ടൈംസ്' നിര്‍മിച്ചിരിക്കുന്നത്. രാമു സുനിലാണ് സിനിമയുടെ തിരക്കഥ. വിശ്വജിത്ത് ഒടുക്കത്തിൽ ആണ് ഛായാഗ്രഹണം.
എഡിറ്റിങ്: നിധിൻ രാജ് അരോൾ & ഡയറക്ടർ, സൗണ്ട് ഡിസൈൻ & മിക്സിങ്: വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ഷൻ: ആശിഖ് എസ്, കോസ്റ്റും: മാഷർ ഹംസ, മേക്കപ്പ്: റോണെക്സ് സേവിയർ, പ്രൊഡക്ഷൻ കൺട്രോളർ: സുധർമൻ വള്ളിക്കുന്ന്, ഫിനാൻസ് കൺട്രോളർ: ശിവകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, വിഎഫ്‌എക്സ്: ഡിജി ബ്രിക്സ്, കളറിസ്റ്റ്: ശ്രീക് വാരിയർ, മോഷൻ ഗ്രാഫിക്സ്: ജോബിൻ ജോസഫ്, പിആർഒ: എ.എസ്. ദിനേശ് , സ്റ്റിൽസ്: ബോയക്, ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സ്ക്യൂറ എന്റർടെയ്‌ൻമെന്റ്.