
സിനിമാ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അറിയിച്ച് ഫിലിം ചേംബര്‍. സൂചന പണിമുടക്ക് തീയതി ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും ചേംബര്‍ അറിയിച്ചു. ചര്‍ച്ച ആവശ്യപ്പെട്ട് മന്ത്രി സജി ചെറിയാന് അയച്ച കത്തിന് 10 ദിവസമായിട്ടും മറുപടിയില്ലാത്തതിനാലാണ് ഈ തീരുമാനം.
നിലവില്‍ ചിത്രീകരണം നടക്കുന്ന സിനിമകളുടെ നിര്‍മാതാക്കളോട് ആലോചിച്ച ശേഷമായിരിക്കും സൂചന പണിമുടക്കിന്റെ തീയതി തീരുമാനിക്കുക. സിനിമകളുടെ ചിത്രീകരണം നിര്‍ത്തിവെച്ചാകും പണിമുടക്കെന്നും ചേംബര്‍ അറിയിച്ചു.
നിര്‍മാതാവ് ജി.സുരേഷ് കുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സിനിമാ മേഖല നിശ്ചലമാക്കുന്ന സമരം ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കുമെന്ന് അറിയിച്ചത്. എന്നാല്‍ പ്രഖ്യാപനത്തിന് പിന്നാലെ സംഭവം സിനിമാ മേഖലയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ അടക്കമുള്ളവര്‍ സമര പ്രഖ്യാപനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. പിന്നീട് ചേംബര്‍ അടക്കമുള്ള സംഘടനകള്‍ സമരത്തിന് പിന്തുണ അറിയിക്കുകയായിരുന്നു. ജിഎസ്ടിക്കൊപ്പമുള്ള വിനോദനികുതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കണം, താരങ്ങളുടെ പ്രതിഫലം കുറയ്ക്കണം തുടങ്ങിയവയാണ് നിര്‍മാതാക്കളുടെ ആവശ്യങ്ങള്‍.
അതേസമയം സിനിമാ മേഖലയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച് സെന്‍സര്‍ ബോര്‍ഡിനെതിരെ നടക്കുന്ന സമരത്തിന് മന്ത്രി സജി ചെറിയാന്‍ പിന്തുണ അറിയിച്ചു. 'ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' എന്ന സിനിമ കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ സമരത്തിന് ആഹ്വാനം നല്‍കിയത് സംസ്ഥാന സര്‍ക്കാരാണ്. സെന്‍സര്‍ ബോര്‍ഡ് നടത്തുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമാണെന്നും സജി ചെറിയാന്‍ പറഞ്ഞു.