യഷിന്റെ രാവണൻ കൊള്ളാം! സമ്മിശ്ര പ്രതികരണം നേടി 'രാമായണ: പാർട്ട് 1' ട്രെയ്‌ലർ

മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് ഭാഷകളിലാണ് ട്രെയ്‌ലർ പുറത്തുവിട്ടത്
'രാമായണ പാർട്ട് 1' സിനിമ
'രാമായണ പാർട്ട് 1' സിനിമ
Published on
Updated on

ലോകത്തെമ്പാടുമുള്ള സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന 'രാമായണ: പാർട്ട് 1' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ട്രെയ്‌ലർ ആഗോളതലത്തിൽ പുറത്തിറങ്ങി. നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും എട്ട് തവണ ഓസ്കാർ പുരസ്കാരം നേടിയ പ്രമുഖ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡിഎൻഇജിയും യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായി നിർമിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയ്‌ലർ മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് ഭാഷകളിലാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. വിഎഫ്‌എക്സ് ദൃശ്യങ്ങൾ കൊണ്ട് സമ്പന്നമായ ട്രെയ്‌ലറിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ഈ ചിത്രം 2026 ദീപാവലി റിലീസായി ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. സോണി പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണം ഏറ്റെടുത്തിരിക്കുന്നത്. വടക്കേ ഇന്ത്യയിൽ ധർമ പ്രൊഡക്ഷൻസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.

ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ താരനിരയാണ് ഈ ഇതിഹാസ സിനിമയ്ക്കായി അണിനിരക്കുന്നത്. ശ്രീരാമനെ അവതരിപ്പിക്കുന്നത് രൺബീർ കപൂറാണ്. സീതാദേവിയായി സായ് പല്ലവി എത്തുമ്പോൾ യഷ് ആണ് രാവണന്റെ വേഷത്തിൽ. ട്രെയ്‌ലറിൽ രാമനൊപ്പം തുല്യ പ്രാധാന്യത്തിലാണ് രാവണനേയും അവതരിപ്പിച്ചിരിക്കുന്നത്. സിനിമയിലെ യഷിന്റെ പ്രകടനം ഞെട്ടിക്കുമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.

'രാമായണ പാർട്ട് 1' സിനിമ
മാറ്റം ആഗ്രഹിക്കുന്ന സ്പൈഡർമാൻ, സമ്മതിക്കാതെ മാർവൽ; SPIDERMAN: BRAND NEW DAY REVIEW

മലയാളികളുടെ പ്രിയനടി ശോഭന രാവണന്റെ മാതാവ് കൈകസിയായി വേഷമിടുന്നു എന്നതാണ് മലയാളികളേ ഈ ചിത്രത്തിലേക്ക് ആകർഷിക്കുന്ന മറ്റൊരു ഘടകം. പണ്ട് ടെലിവിഷൻ രാമായണ പരമ്പരയിൽ ശ്രീരാമനായി എത്തി ജനഹൃദയങ്ങൾ കീഴടക്കിയ അരുൺ ഗോവിൽ ദശരഥ മഹാരാജാവായി തിരിച്ചെത്തുന്നുവെന്നതും ശ്രദ്ധേയമാണ്. ലക്ഷ്മണനായി രവി ദുബെയും വിശ്വാമിത്ര മഹർഷിയായി അജിങ്ക്യ ദേവും ഇന്ദ്രദേവനായി കുനാൽ കപൂറൂം ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗുമാണ് എത്തുന്നത്. ഓസ്കാർ ജേതാക്കളായ സംഗീത ഇതിഹാസങ്ങൾ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ആദ്യമായി ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ശ്രീധർ രാഘവനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

'രാമായണ പാർട്ട് 1' സിനിമ
ഇനി മാറ്റമില്ല! ആദ്യ ബെറ്റ് വെച്ചോളൂ; ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിം' ട്രെയ്‌ലർ ഇന്ന്

എട്ട് തവണ അക്കാദമി അവാർഡ് നേടിയ പ്രശസ്ത വിഎഫ്എക്സ് സ്റ്റുഡിയോയായ ഡിഎൻഇജി ആണ് ചിത്രത്തിലെ ദൃശ്യവിസ്മയങ്ങൾക്ക് പിന്നിൽ. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ഈ സിനിമാ പരമ്പരയുടെ ആദ്യ ഭാഗം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയതും വലിയതുമായ പ്രൊജക്ടുകളിൽ ഒന്നാണ്. പിആർഒ ആതിര ദിൽജിത്ത്.

News Malayalam 24x7
newsmalayalam.com