യോഗി ബാബു നായകനാകുന്ന 'സന്നിധാനം പി ഒ'; ഫസ്റ്റ് ലുക്ക് പുറത്ത്

സംവിധായകന്‍ ചേരനും നടി മഞ്ജു വാര്യരും ചേര്‍ന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്.
sannidhanam po poster
സന്നിധാനം പി ഒ പോസ്റ്റർSource : PRO
Published on

യോഗി ബാബു നായകനാകുന്ന സന്നിധാനം പി ഒ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. സംവിധായകന്‍ ചേരനും നടി മഞ്ജു വാര്യരും ചേര്‍ന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. അമുത സാരഥി സംവിധാനം ചെയ്യുന്ന ചിത്രം സര്‍വത സിനി ഗാരേജ്, ഷിമോഗ ക്രിയേഷന്‍സ് എന്നീ ബാനറുകളില്‍ മധു റാവു, വി വിവേകാനന്ദന്‍, ഷബീര്‍ പത്താന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

യോഗി ബാബു, കന്നഡ താരം രൂപേഷ് ഷെട്ടി, വര്‍ഷ വിശ്വനാഥ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. സിതാര, പ്രമോദ് ഷെട്ടി, മൂന്നാര്‍ രമേശ്, ഗജരാജ്, രാജ രുദ്രകോടി, സാത്വിക്, അശ്വിന്‍ ഹസ്സന്‍, വിനോദ് സാഗര്‍, കല്‍ക്കി രാജ, വിശാലിനി, തഷ്മിക ലക്ഷ്മണ്‍, മധു റാവു തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ശക്തമായ മനുഷ്യ വികാരങ്ങളില്‍ വേരൂന്നിയ ഈ കഥ ശബരിമലയിലേക്ക് പോകുന്ന ഭക്തര്‍ നേരിടുന്ന ഒരു അപ്രതീക്ഷിത സംഭവത്തെയും തുടര്‍ന്നുള്ള ജീവിതത്തെ മാറ്റിമറിക്കുന്ന സംഭവങ്ങളെയും പിന്തുടരുന്നു. ആഖ്യാനാധിഷ്ഠിത സമീപനവും ആഴത്തിലുള്ള വൈകാരിക ബന്ധവും ഉള്ള ഈ ചിത്രം ശക്തമായ ഒരു സിനിമാറ്റിക് യാത്ര ആയിരിക്കുമെന്നാണ് സൂചന. ശബരിമല അയ്യപ്പ ക്ഷേത്രം, പമ്പ, എരുമേലി, ചെന്നൈ, പൊള്ളാച്ചി എന്നീ സ്ഥലങ്ങളിലായാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്.

sannidhanam po poster
'ബാഹുബലി : ദി എപിക്' ടീസര്‍ വരുന്നു; കൂലിക്കും വാര്‍ 2നും ഒപ്പം തിയേറ്ററിലെത്തും

തിരക്കഥയും കഥയും അജിനു അയ്യപ്പന്‍ തയ്യാറാക്കിയിരിക്കുന്നു, സംഗീതം എജിആര്‍ ആണ്. വിനോദ് ഭാരതി ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നു, പികെ എഡിറ്റിംഗ് നിര്‍വഹിക്കുന്നു. വിജയ് തെന്നരസു (കലാ സംവിധായകന്‍), മെട്രോ മഹേഷ് (സ്റ്റണ്ട്‌സ്), ജോയ് മതി (ഡാന്‍സ് കൊറിയോഗ്രഫി), നടരാജ് (വസ്ത്രാലങ്കാരം), മോഹന്‍ രാജന്‍ (ഗാനങ്ങള്‍) എന്നിവരും സാങ്കേതിക സംഘത്തിലുണ്ട്.

തമിഴ്, കന്നഡ, തുളു, തെലുങ്ക്, മലയാളം എന്നീ ഭാഷകളില്‍ നിര്‍മിച്ച സന്നിധാനം പിഒ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമാണ്. ഉടന്‍ തന്നെ നിര്‍മാതാക്കള്‍ റിലീസ് തീയതി പ്രഖ്യാപിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com