ഗൺസ്, റോസസ് & വേടൻ! 'ഡിസി'യിലെ അനിരുദ്ധിന്റെ പുതിയ ഗാനം പുറത്ത്

'ക്യാപ്റ്റൻ മില്ലർ', 'സാനി കായിദം' എന്നിവയ്ക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഡിസി'
ഗൺസ്, റോസസ് & വേടൻ! 'ഡിസി'യിലെ അനിരുദ്ധിന്റെ പുതിയ ഗാനം പുറത്ത്
Published on
Updated on

ചെന്നൈ: സംവിധായകൻ ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കുന്ന തമിഴ് ചിത്രമാണ് 'ഡിസി'. 'റോക്കി', 'ക്യാപ്റ്റൻ മില്ലർ', 'സാനി കായിദം' എന്നീ സിനിമകൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. സിനിമയിലെ ഇതുവരെ പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം തന്നെ ഹിറ്റാണ്. ഇപ്പോഴിതാ, ഈ നിരയിലേക്ക് മറ്റൊരു സിംഗിൾ കൂടി. മലയാളി റാപ്പർ വേടന്റെ റാപ്പാണ് ഈ ഗാനത്തിന്റെ മുഖ്യ അകർഷണം. അനിരുദ്ധിന്റെ സംഗീതത്തിൽ ആദ്യമായാണ് വേടൻ പാടുന്നത്.

'ബൂം ബാ ഡിഗ ഡിഗ' എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ഹെയ്‌സൻബർഗ് ആണ് വരികൾ. റാപ്പ് ഭാഗങ്ങൾ വേടനും. പാട്ട് ആലപിച്ചിരിക്കുന്നത് അനിരുദ്ധും വേടനും ചേർന്നാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിൽ ലഭിക്കുന്നത്. അനിരുദ്ധിന്റെ മറ്റൊരു വൈറൽ ഹിറ്റായി മാറുകയാണ് 'ബൂം ബാ ഡിഗ ഡിഗ'.

ഗൺസ്, റോസസ് & വേടൻ! 'ഡിസി'യിലെ അനിരുദ്ധിന്റെ പുതിയ ഗാനം പുറത്ത്
ഇനി വൈകില്ല! നിവിൻ പോളി - റാം ചിത്രം വരുന്നു; 'ഏഴ് കടൽ ഏഴ് മലൈ' റിലീസ് ഡേറ്റ് ഇന്ന്

ജൂലൈ 31നാണ് 'ഡിസി' ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്നത്. വാമിഖ ഗബ്ബി, സഞ്ജന കൃഷ്ണമൂർത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. സംവിധായകൻ അരുൺ മാതേശ്വരൻ ആണ് തിരക്കഥ. സൺ പിക്ചേഴ്സ് ആണ് 'ഡിസി' സിനിമയുടെ നിർമാണം.

അഡീഷണൽ സ്ക്രീൻപ്ലേ: അരുൺ രഞ്ജൻ, സംഭാഷണം: അരുൺ മാതേശ്വരൻ, ഫ്രാങ്ക്ളിൻ ജേക്കബ്, ഛായാഗ്രഹണം: മുകേഷ് ജി, ചിത്രസംയോജനം: ജി കെ പ്രസന്ന, അസോസിയേറ്റ് എഡിറ്റർ: ഹരീഷ് അരുൺ എം, കലസംവിധാനം: കണ്ണൻ എസ്, സ്റ്റണ്ട്: പിസി സ്റ്റണ്ട്സ്, വസ്ത്രാലങ്കാരം: അരുൺ മാതേശ്വരൻ, കോസ്റ്റ്യൂമർ: പെരുമാൾ ശെൽവം, ചമയം: വിനോദ് സുകുമാരൻ, സ്റ്റിൽസ്: അമീർ, ശബ്ദലേഖനം: സിങ്ക് സിനിമാസ്, ഓഡിയോ​ഗ്രാഫി: വിനയ് ശ്രീധർ, അറ്റ്മോസ് മിക്സ് അസിസ്റ്റന്റ്: വിഘ്നേഷ് ഗുരു (നാക്ക് സ്റ്റുഡിയോസ്), കളറിസ്റ്റ്: രംഗ, വിഷ്വൽ ഇഫക്ട്സ്: പ്രവീൺ ഡി, പബ്ലിസിറ്റി ഡിസൈനർ: കബിലൻ ചെല്ലയ്യ, പ്രൊഡക്ഷൻ കൺട്രോളർ: ഡി രമേശ് കുച്ചിരായർ, കെ.ടി.എസ്. സ്വാമിനാഥൻ.

News Malayalam 24x7
newsmalayalam.com