

കൊച്ചി: 'ബാലൻ - ദ ബോയ്' സിനിമയിലെ ആദ്യ ഗാനം പുറത്ത്. നാടോടിക്കഥകളുടെയും പാട്ടുകളുടേയും ശൈലിയിൽ രൂപപ്പെടുത്തിയ 'താക്കോൽ' എന്ന പാട്ടാണ് പുറത്തുവിട്ടിരിക്കുന്നത്. അൻവർ അലിയുടെ വരികൾക്ക് സുഷിൻ ശ്യാം ആണ് ഈണം നൽകിയിരിക്കുന്നത്. ഈ കൂട്ടുകെട്ടിൽ പിറന്ന മറ്റ് ഹിറ്റ് പാട്ടുകളിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ഈ ഗാനം.
ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രം 'മഞ്ഞുമ്മൽ ബോയ്സി'ന് ശേഷം ചിദംബരം സംവിധാനം ചെയ്ത 'ബാലൻ' ജൂൺ 19നാണ് ആഗോള തലത്തിൽ റിലീസ് ചെയ്യുന്നത്. അടുത്തിടെ ഇറങ്ങിയ സിനിമയുടെ ട്രെയ്‌ലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓരോ ഫ്രെയിമിലും ദുരൂഹത നിറഞ്ഞ ട്രെയ്‌ലർ സിനിമയിലുള്ള പ്രതീക്ഷ ഇരട്ടിപ്പിച്ചിരിക്കുകയാണ്.
ആദിശേഷൻ, ഫർസാന പാലത്തിങ്കൽ, മുഹമ്മദ് സിനാൻ, ഡോളി ജൂൺ, ജീൻ പോൾ ലാൽ, ഗിരീഷ് എ.ഡി, ബീന ആന്റണി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ടൊവിനോ തോമസും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും 'ബാലൻ' പ്രദർശനത്തിനെത്തും.
കെവിഎൻ പ്രൊഡക്ഷൻസ്, തെസ്‌പിയൻ ഫിലിംസ് എന്നിവയുടെ ബാനറിൽ വെങ്കട് കെ നാരായണ, ശൈലജ ദേശായി ഫെൻ എന്നിവർ ചേർന്നാണ് നിർമാണം. 'രോമാഞ്ചം', 'ആവേശം' എന്നീ സൂപ്പർ ഹിറ്റുകൾ സംവിധാനം ചെയ്ത ജിത്തു മാധവൻ ആണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയത്.
അജയൻ ചാലിശേരിയാണ് സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനർ. സുഷിൻ ശ്യാം ആണ് സംഗീതം ഒരുക്കുന്നത്. ക്യാമറ ചലിപ്പിക്കുന്നത് ഷൈജു ഖാലിദ്. എഡിറ്റിങ് - വിവേക് ഹർഷൻ. കാസ്റ്റിങ് ഡയറക്ടർ/ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ- ഗണപതി, വസ്ത്രാലങ്കാരം- സപ്ന കാജാ റാവുത്തർ, മേക്കപ്പ്- റോണക്‌സ് സേവ്യർ, ആർട്ട് ഡയറക്ടർ- ഇന്ദുലാൽ കാവീട്, ഓഡിയോഗ്രഫി- ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ, അസ്സോസിയേറ്റ് പ്രൊഡ്യൂസഴ്‌സ്- സുപ്രീത്, ധവൽ ജട്ടാനിയ, പൂജ ഷാ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, കളറിസ്റ്റ് - ശ്രീക് വാര്യർ, വിഎഫ്എക്‌സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, സ്റ്റിൽ ഫോട്ടോഗ്രാഫർ- രോഹിത് കെ. സുരേഷ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്സ്.