ജോർജുകുട്ടിയും കുടുംബവും ഒടിടിയിലേക്ക് എത്തുന്നു; 'ദൃശ്യം 3' ഡിജിറ്റൽ സ്ട്രീമിങ് തീയതി പുറത്ത്

കേരളത്തില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ നേടുന്ന അഞ്ചാമത്തെ ചിത്രമാണ് 'ദൃശ്യം 3'
ജോർജുകുട്ടിയും കുടുംബവും ഒടിടിയിലേക്ക് എത്തുന്നു; 'ദൃശ്യം 3' ഡിജിറ്റൽ സ്ട്രീമിങ് തീയതി പുറത്ത്
Source: Instagram / primevideoin
Published on
Updated on

കൊച്ചി: ജീത്തു ജോസഫ് - മോഹൻലാൽ ചിത്രം 'ദൃശ്യം 3' ഒടിടിയിലേക്ക് എത്തുന്നു. ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡുകൾ തകർത്ത് മുന്നേറ്റം തുടരുന്നതിനിടെയാണ് ചിത്രം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്നത്. കേരളത്തില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ നേടുന്ന അഞ്ചാമത്തെ ചിത്രമാണ് 'ദൃശ്യം 3'. 18 ദിവസം കൊണ്ടാണ് 'എമ്പുരാന്റെ' ലൈഫ് ടൈം കേരള ഗ്രോസ് ജീത്തു ജോസഫ് ചിത്രം മറികടന്നത്.

വെറും ഏഴ് ദിവസം കൊണ്ടാണ് 'ദൃശ്യം 3' 200 കോടി ക്ലബിൽ കയറിയത്. മൂന്നാം തവണയാണ് ഒരു മോഹൻലാൽ ചിത്രം 200 കോടി ക്ലബിൽ ഇടംപിടിക്കുന്നത്.'എമ്പുരാൻ', 'തുടരും' എന്നിവയാണ് ഇതിന് മുൻപ് ഈ നേട്ടം സ്വന്തമാക്കിയ മോഹൻലാൽ സിനിമകൾ. സിനിമയുടെ മൊഴിമാറ്റ പതിപ്പുകള്‍ക്കും ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒടിടിയിലും മികച്ച അഭിപ്രായം നേടിയെടുക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമയുടെ അണിയറപ്രവർത്തകർ.

ജോർജുകുട്ടിയും കുടുംബവും ഒടിടിയിലേക്ക് എത്തുന്നു; 'ദൃശ്യം 3' ഡിജിറ്റൽ സ്ട്രീമിങ് തീയതി പുറത്ത്
Drishyam 3 Review | ജോർജുകുട്ടിയിലെ ഉള്ളൊഴുക്കുകൾ മോഹൻലാലിൽ ഭ​ദ്രം, പക്ഷേ...

ആമസോൺ പ്രൈം വീഡിയോ ആണ് 'ദൃശ്യം 3'യുടെ ഡിജിറ്റൽ സ്ട്രീമിങ് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. ജൂൺ 18 മുതൽ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും.

മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസൻ, സിദ്ദീഖ്, കലാഭവൻ ഷാജോൺ, വീണ നന്ദകുമാർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമാണം.

'ദൃശ്യം 3' ഹിന്ദി പതിപ്പിന്റെ നിർമാതാക്കളായ പനോരമ സ്റ്റുഡിയോസ് സിനിമയുടെ മലയാളം പതിപ്പിന്റെ ആഗോള തിയേറ്ററിക്കല്‍, ഡിജിറ്റല്‍ അവകാശങ്ങൾ സ്വന്തമാക്കിയിരുന്നു. ഏകദേശം 350 കോടി രൂപയ്ക്കാണ് ഈ പ്രീ ബിസിനസ് ഡീൽ നടന്നതെന്നാണ് സൂചന. ബോളിവുഡിലെ മറ്റൊരു പ്രമുഖ ബാനര്‍ ആയ പെന്‍ സ്റ്റുഡിയോസും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ജോർജുകുട്ടിയും കുടുംബവും ഒടിടിയിലേക്ക് എത്തുന്നു; 'ദൃശ്യം 3' ഡിജിറ്റൽ സ്ട്രീമിങ് തീയതി പുറത്ത്
ജോജു ജോർജ് - ഷാജി കൈലാസ് ചിത്രം 'വരവ്' റിലീസ് മാറ്റി; പുതിയ തീയതി ഉടൻ

ഛായാഗ്രഹണം: സതീഷ് കുറുപ്പ്, എഡിറ്റർ: വിനായക് വി.എസ്, സംഗീതം: അനിൽ ജോൺസൺ, പ്രൊഡക്ഷൻ ഡിസൈനർ: പ്രശാന്ത് മാധവ്, കോസ്റ്റ്യൂം ഡിസൈനർ: ലിന്റ ജീത്തു, സൗണ്ട് ഡിസൈൻ: സിനോയ് ജോസഫ്, വിഎഫ്എക്സ്: ടോണി മാഗ്മിത്ത്, മേക്കപ്പ്: ജയൻ പൂങ്കുളം, ഡി.ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്.

News Malayalam 24x7
newsmalayalam.com