ആറ് മില്യൺ കാഴ്ചക്കാരുമായി 'ചിട്ടി ചിട്ടി ചീമ'; ദുൽഖർ സൽമാൻ ചിത്രം 'ആകാശംലോ ഒക താര'യിലെ ആദ്യ ഗാനം തരംഗമാകുന്നു

ഒരു ഫീൽ ഗുഡ് ഡ്രാമ ആയിരിക്കും ചിത്രം എന്നാണ് അപ്ഡേറ്റുകൾ നൽകുന്ന സൂചന
'ആകാശംലോ ഒക താര' സിനിമ
'ആകാശംലോ ഒക താര' സിനിമ
Published on
Updated on

ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി ഒരുക്കുന്ന പുതിയ തെലുങ്ക് ചിത്രം 'ആകാശംലോ ഒക താര'യിലെ ആദ്യ ഗാനത്തിന് വമ്പൻ വരവേൽപ്പ്. സമൂഹ മാധ്യമങ്ങളിലടക്കം സൂപ്പർ ഹിറ്റായി മാറിയ ഗാനം, ഇതിനോടകം യൂട്യൂബിൽ നിന്ന് മാത്രം ആറ് മില്യൺ കാഴ്ചക്കാരിലധികമാണ് നേടിയത്. നായകൻ ദുൽഖർ സൽമാന്റെ ജന്മദിനം പ്രമാണിച്ചാണ് ജൂലൈ 28 ന് 'ചിട്ടി ചിട്ടി ചീമ' ഗാനം റിലീസ് ചെയ്തത്. അരുൺ ആലാട്ട് വരികൾ രചിച്ച ഈ ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചത് നിത്യ മാമ്മൻ ആണ്. 'കുട്ടി കുട്ടി പൂവേ' എന്ന വരികളോടെയാണ് മലയാളത്തിൽ ഈ ഗാനം ഒരുക്കിയിരിക്കുന്നത്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമിക്കുന്ന, 'ആകാശംലോ ഒക താര' തെലുങ്കിലെ പ്രശസ്ത നിർമാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവ സംയുക്തമായി അവതരിപ്പിക്കുന്നു. ചിത്രത്തിലെ നായികയായി വേഷമിട്ടിരിക്കുന്നത് പുതുമുഖം സാത്വിക വീരവല്ലിയാണ്.

ഒരിക്കൽ കേട്ടാൽ മനസിലിടം പിടിക്കുന്ന മനോഹരമായ ഗാനം എന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രേക്ഷകർ ഈ ഗാനത്തെ വിശേഷിപ്പിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ ജി.വി. പ്രകാശ് കുമാറാണ് ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഗാനത്തിലെ ദൃശ്യങ്ങൾക്കൊപ്പം, ഗാനത്തിന്റെ മേക്കിങ് ദൃശ്യങ്ങളും പുറത്തുവന്ന വീഡിയോയുടെ ഭാഗമായിരുന്നു.

'ആകാശംലോ ഒക താര' സിനിമ
ഇനി മാറ്റമില്ല! ആദ്യ ബെറ്റ് വെച്ചോളൂ; ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിം' ട്രെയ്‌ലർ ഇന്ന്

ദുൽഖർ സൽമാൻ, സാത്വിക എന്നിവർ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത് എന്ന സൂചനയാണ് ഗാനം നൽകിയത്. ചിത്രത്തിൽ കൃഷ്ണ എന്ന കഥാപാത്രമായി എത്തുന്ന ദുൽഖറിന്റെ ലുക്കും ഏറെ ശ്രദ്ധ നേടുന്നുണ്ട്. നൂതന ശൈലിയിലുള്ള കഥപറച്ചിലിനും അതുല്യമായ സിനിമാറ്റിക് സമീപനത്തിനും പേരുകേട്ട പവൻ സാദിനേനി ഒരുക്കുന്ന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ ഈ ചിത്രം കാത്തിരിക്കുന്നത്. ശ്രുതി ഹാസൻ ആണ് ചിത്രത്തിലെ മറ്റൊരു നിർണ്ണായക വേഷം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ തന്നെ പുറത്തുവരികയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

പ്രേക്ഷകരുടെ മനസിൽ തൊടുന്ന ഒരു ഫീൽ ഗുഡ് ഡ്രാമ ആയിരിക്കും ചിത്രം എന്ന സൂചനയാണ് പോസ്റ്ററുകളും നായികയെ അവതരിപ്പിച്ചു കൊണ്ടുള്ള ഗ്ലിംബ്സ് വീഡിയോയും 'കുട്ടി കുട്ടി പൂവേ' ഗാനവും സമ്മാനിക്കുന്നത്.

'ആകാശംലോ ഒക താര' സിനിമ
ബ്രഹ്മാണ്ഡ ഫാന്റസി ത്രില്ലറുമായി വിനയൻ; നായകനായി സാഗർ സൂര്യ

'മഹാനടി', 'സീത രാമം', 'ലക്കി ഭാസ്കർ' തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ തെലുങ്ക് സിനിമയിൽ ശ്രദ്ധേയനായ ദുൽഖർ, പ്രഭാസിന്റെ 'കൽക്കി 2898AD' എന്ന ചിത്രത്തിലും ശ്രദ്ധേയമായ ഒരു അതിഥി വേഷം ചെയ്തിരുന്നു. അതിന് ശേഷം ദുൽഖർ അഭിനയിച്ച തെലുങ്ക് ചിത്രമാണ് 'ആകാശംലോ ഒക താര'. ദുൽഖറിന്റെ കരിയറിലെ തന്നെ വളരെ വ്യത്യസ്തമായ ഒരു ചിത്രമായാവും ഇതെത്തുക എന്നാണ് സൂചന. ചിത്രത്തിന്റെ റിലീസ് ഉൾപ്പെടെയുള്ള കാര്യങ്ങളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടും.

'ആകാശംലോ ഒക താര' സിനിമ
'ആകാശംലോ ഒക താര' സിനിമ

തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായി "ആകാശം ലോ ഒക താര" പ്രദർശനത്തിന് എത്തും. ചിത്രത്തിന് സംഗീതമൊരുക്കുന്നത് ദേശീയ അവാർഡ് ജേതാവായ ജി വി പ്രകാശ് കുമാർ ആണ്. പിആർഒ ശബരി.

News Malayalam 24x7
newsmalayalam.com