കാർത്തിക് സുബ്ബരാജിന്റെ 10ാം ചിത്രത്തിന് ഇളയരാജയുടെ ഇസൈ; പ്രഖ്യാപന വീഡിയോ പുറത്ത്

2025 നവംബറിലാണ് കാർത്തിക് സുബ്ബരാജ് പുതിയ പടം പ്രഖ്യാപിച്ചത്
ഇളയരാജ, കാർത്തിക് സുബ്ബരാജ്
ഇളയരാജ, കാർത്തിക് സുബ്ബരാജ്
Published on
Updated on

ചെന്നൈ: കാർത്തിക് സുബ്ബരാജിന്റെ 10ാം ചിത്രത്തിന് ഇതിഹാസ സംഗീതജ്ഞൻ ഇളയരാജ ഈണങ്ങളൊരുക്കും. ഇളയരാജ സംഗീതത്തിനോടുള്ള കാർത്തിക്കിന്റെ ഇഷ്ടം വെളിവാക്കുന്ന ഒരു പ്രത്യേക വീഡിയോയിലൂടെയാണ് പ്രഖ്യാപനം. ഇളയരാജയുടെ 1540ാമത്തെ പ്രോജക്ട് കൂടിയാണിത്.

കാർത്തികിന്റെ ആദ്യ ചിത്രമായ 'പിസ്സ' മുതൽ 'റെട്രോ' വരെയുള്ള സിനിമകളുടെ ടൈറ്റിലുകൾ കാണിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. പശ്ചാത്തലത്തിൽ ഇളയരാജയുടെ നിത്യഹരിത ഗാനങ്ങൾ കേൾക്കാം. "ഒരു സ്വപ്നം...ഒരു അനുഗ്രഹം," എന്ന് കുറിച്ചുകൊണ്ടാണ് കാർത്തിക് ഈ വീഡിയോ പങ്കുവച്ചത്.

2025 നവംബറിലാണ് കാർത്തിക് സുബ്ബരാജ് പുതിയ പടം പ്രഖ്യാപിച്ചത്. ഓസ്കാർ ജേതാവായ നിർമാതാവ് ഗുനീത് മോംഗ കപൂറിന്റെ നേതൃത്വത്തിലുള്ള സിഖ്യ എന്റർടെയ്‌ൻമെന്റ് ആണ് ഈ ചിത്രം നിർമിക്കുന്നത്. 'ദി എലിഫന്റ് വിസ്പറേഴ്സ്', 'ദ ലഞ്ച് ബോക്സ്' , 'മസാൻ', 'പഗ്ലൈറ്റ്', ദേശീയ പുരസ്കാരം നേടിയ 'കട്‌ഹൽ' എന്നീ ചിത്രങ്ങളുടെ നിർമാതാക്കളാണ് സിഖ്യ എന്റർടെയ്‌ൻമെന്റ്.

ഇളയരാജ, കാർത്തിക് സുബ്ബരാജ്
നാല് ദിനം, 147 കോടി; സൂര്യയുടെ കരിയർ ബെസ്റ്റ് കളക്ഷൻ, 'കറുപ്പ്' ബ്ലോക്ക്ബസ്റ്ററിലേക്ക്

സൂര്യ നായകനായ 'റെട്രോ' ആണ് അവസാനം പുറത്തിറങ്ങിയ കാർത്തിക് സുബ്ബരാജ് ചിത്രം. സിനിമ ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചിരുന്നില്ല. പൂജ ഹെഗ്ഡെ, ജോജു ജോർജ്, ജയറാം, നാസർ, സുജിത് ശങ്കർ, കരുണാകരൻ, സിങ്കംപുലി, വിധു, അവിനാശ്, തരക്, പ്രേം കുമാർ, ഉദയ് മഹേഷ്, രമ്യ സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്.

News Malayalam 24x7
newsmalayalam.com