10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് 'വാ വാ വീരവ'; 'സ്വയംഭൂ'വിലെ ആദ്യ ഗാനം ഹിറ്റ്

തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിലാണ് ഈ ഗാനം റിലീസ് ചെയ്തത്
പാൻ ഇന്ത്യൻ ചിത്രം 'സ്വയംഭൂ'
പാൻ ഇന്ത്യൻ ചിത്രം 'സ്വയംഭൂ'
Published on
Updated on

തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം 'സ്വയംഭൂ'വിലെ ആദ്യ ഗാനം 'വാ വാ വീരവ' യൂട്യുബിലും സമൂഹ മാധ്യമങ്ങളിലും തരംഗമാകുന്നു. അഞ്ച് ഭാഷകളിലായി പുറത്തുവന്ന ഈ ഗാനം, ഇതിനോടകം സ്വന്തമാക്കിയത് 10 മില്യണിലധികം കാഴ്ചക്കാരെയാണ്. യൂട്യുബിലും മ്യൂസിക് പ്ലാറ്റ്‌ഫോമുകളിലും ഇപ്പോഴും ട്രെൻഡ് ചെയ്യുന്ന ഈ ഗാനത്തിന് വമ്പൻ പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്.

തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിലാണ് ഈ ഗാനം റിലീസ് ചെയ്തത്. രവി ബസ്‌റൂർ ആണ് സംഗീതം. അർജുൻ വിജയ് ആലപിച്ച ഗാനത്തിന്റെ മലയാളം പതിപ്പിന് വരികൾ രചിച്ചത് രാജീവ് ഗോവിന്ദനാണ്. നിഖിൽ ഒരു ഇതിഹാസ യോദ്ധാവായി വേഷമിടുന്ന ചിത്രം പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്നാണ് നിർമിക്കുന്നത്. ടാഗോർ മധുവാണ് ചിത്രം അവതരിപ്പിക്കുന്നത്.

പാൻ ഇന്ത്യൻ ചിത്രം 'സ്വയംഭൂ'
"ബിഗ് ബോസ് ഹൗസിൽ ചത്ത എലികളും പാറ്റകളും"; ആരോപണവുമായി നടി

'രാ രാ ധീരവാ' എന്ന വരികളോടെ തെലുങ്കിലും, 'ആജാ ധീരവാ' എന്ന വരികളോടെ ഹിന്ദിയിലും എത്തിയ ഗാനം, തമിഴിൽ റിലീസ് ചെയ്തത് 'വാ വാ ധീരവാ' എന്ന വരികളോടെയും, കന്നഡയിൽ എത്തിയത് 'ബാ ബാ ധീരവാ' എന്ന വരികളോടെയുമാണ്. അഞ്ച് ഭാഷകളിലും കൂടി ചേർന്നാണ് ഗാനം 10 മില്യണിലധികം കാഴ്ചക്കാരെ സ്വന്തമാക്കിയത്. യോദ്ധാക്കളുടെ ആവേശവും വീര്യവും പ്രതിഫലിപ്പിക്കുന്ന 'വാരിയർ ആന്തം' ആയാണ് അവതരിപ്പിക്കുന്നത്. വമ്പൻ കാൻവാസിൽ ഒരുക്കിയ ഗാനത്തിന് വിജയ് ബിന്നി ആണ് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നത്. നായകനായ നിഖിലിന്റെ ഗംഭീര നൃത്തച്ചുവടുകൾ ഗാനത്തിന്റെ ഹൈലൈറ്റ് ആണ്.

പാൻ ഇന്ത്യൻ ചിത്രം 'സ്വയംഭൂ'
ആദ്യ ദിനം മികച്ച കളക്ഷനുമായി 'ഭൂത് ബംഗ്ല'; 'സൂര്യവംശി'ക്ക് ശേഷം അക്ഷയ് കുമാറിന്റെ ഏറ്റവും വലിയ ഓപ്പണിങ്

മലയാളി താരം സംയുക്തയും നഭാ നടേഷും ആണ് ചിത്രത്തിലെ നായികാ താരങ്ങൾ. സുബ്ബരാജു, സുനിൽ എന്നിവരും ചിത്രത്തിൽ നിർണായക വേഷങ്ങളിൽ എത്തുന്നുണ്ട്. സംവിധായകൻ ഭരത് കൃഷ്ണമാചാരി തന്നെയാണ് ചിത്രം രചിച്ചത്. സമ്മർ റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിനെത്തും.

ഛായാഗ്രഹണം- കെ.കെ. സെന്തിൽ കുമാർ, സംഗീതം- രവി ബസ്രൂർ, എഡിറ്റിങ് - തമ്മി രാജു , പ്രൊഡക്ഷൻ ഡിസൈനേഴ്സ്- എം. പ്രഭാകരൻ, രവീന്ദർ, സംഭാഷണം - വിജയ് കാമിസേട്ടി, ആക്ഷൻ - കിങ് സോളമൻ, സ്റ്റണ്ട് സിൽവ, ജോഷുവ, വരികൾ - രാമജോഗയ്യ ശാസ്ത്രി, ശിവ ശക്തി ദത്ത, കെകെ, നൃത്ത സംവിധാനം- വിജയ് ബിന്നി, ഭാനു, വസ്ത്രങ്ങൾ- അനുറെഡ്ഢി അക്കന്റി, എക്സികുട്ടീവ് പ്രൊഡ്യൂസർ- BBHR പ്രസാദ് , വിഎഫ്എക്സ്- ഫാന്റം എഫ്എക്സ്, പബ്ലിസിറ്റി ഡിസൈൻ- ധനി എലായ്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ - ശബരി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com