ഇത് പെട്ട റാപ്പല്ല, അറിവ് റാപ്പ്; പ്രഭു ദേവ- എ.ആർ. റഹ്മാൻ കോംബോ വീണ്ടും, 'മൂൺ വാക്ക് ആന്തം' പുറത്ത്

മനോജ് നിർമല ശ്രീധരനാണ് മൂണ്‍ വാക്ക് സംവിധാനം ചെയ്യുന്നത്
മൂണ്‍ വാക്ക് ആന്തത്തിൽ എ.ആർ റഹ്മാൻ, പ്രഭു ദേവ
മൂണ്‍ വാക്ക് ആന്തത്തിൽ എ.ആർ റഹ്മാൻ, പ്രഭു ദേവSource: Screenshot / Storm - The Moonwalk Anthem
Published on
Updated on

ചെന്നൈ: ചടുലമായ നൃത്തച്ചുവടുകൾ കൊണ്ട് ഇന്ത്യൻ സിനിമയുടെ 'മൈക്കൾ ജാക്സൺ' ആയി മാറിയ പ്രഭു ദേവയുടെ ഏറ്റവും പുതിയ ചിത്രമാണ് 'മൂണ്‍ വാക്ക്'. കഴിഞ്ഞ ദിവസമാണ് സിനിമയിലെ മൂണ്‍ വാക്ക് ആന്തം എന്ന ഗാനം റിലീസ് ആയത്. ഒട്ടേറെ സവിശേഷതകളുള്ള ഗാനമാണിത്. അതിൽ ഏറ്റവും പ്രധാനം, വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഒരു പ്രഭു ദേവ ചിത്രത്തിന് വേണ്ടി എ.ആർ. റഹ്മാൻ സംഗീതം ചിട്ടപ്പെടുത്തുന്നു എന്നതാണ്.

ഹാൾ ഓഫ് ഫെയിമിന് സമാനമായി പ്രഭുദേവ-എ.ആർ. റഹ്മാൻ കോംബോയ്‌ക്ക് ഒരു 'ട്രെയ്ൻ ഓഫ് ഫെയിം' ആണ് മൂണ്‍ വാക്ക് ആന്തത്തിൽ അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. ജെന്റിൽമാൻ, കാതലൻ, ലവ് ബേഡ്സ്, മിസ്റ്റർ റോമിയോ, മിൻസാര കനവ് എന്നിങ്ങനെ ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഹിറ്റ് സിനിമകള്‍ വീഡിയോയിൽ പരാമർശിക്കുന്നു. റഹ്മാന്‍ തന്നെയാണ് മൂണ്‍വാക്ക് ആന്തത്തിന് സംഗീതം നൽകിയിരിക്കുന്നത്. വരികളെഴുതിയിരിക്കുന്നത് റാപ്പർ അറിവ് ആണ്.

മൂണ്‍ വാക്ക് ആന്തത്തിൽ എ.ആർ റഹ്മാൻ, പ്രഭു ദേവ
'സിങ്കം സിംഗിളാ താൻ വരും'; ഇത് 'രജനികാന്ത് ടൈംസ്', സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ സൂപ്പർസ്റ്റാറിന് ആദരവ്

മനോജ് നിർമല ശ്രീധരനാണ് മൂണ്‍ വാക്ക് സംവിധാനം ചെയ്യുന്നത്. ബിഹൈൻഡ്‌വുഡ്‌സിന്റെ ബാനറിൽ മനോജ് നിർമല ശ്രീധരൻ, ദിവ്യ മനോജ്, പ്രവീൺ എലക് എന്നിവർ ചേർന്നാണ് സിനിമയുടെ നിർമാണം. ബിഹൈൻഡ്‌വുഡ്‌സിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമാണ് മനോജ്.

യോഗി ബാബു, അർജുൻ അശോകൻ, അജു വർഗീസ്, സാറ്റ്‌സ്, സുസ്മിത നായക്, നിഷ്മ ചെങ്കപ്പ, മൊട്ടായി രാജേന്ദ്രൻ, റെഡിൻ കിംഗ്‌സ്‌ലി, ലോല്ലു സഭ സ്വാമിനാഥൻ, ദീപ ശങ്കർ, രാംകുമാർ നടരാജൻ, ഡോ. സന്തോഷ് ജേക്കബ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ എത്തുന്നു.

മൂണ്‍ വാക്ക് ആന്തത്തിൽ എ.ആർ റഹ്മാൻ, പ്രഭു ദേവ
ഇതാണ് ചന്തു സലിംകുമാറിന്റെ ജോഷ്വ; ഹണി റോസ് നായികയായെത്തുന്ന 'റേച്ചൽ' ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഛായാഗ്രഹണം: അനൂപ് വി ശൈലജ, എഡിറ്റർ: റെയ്മണ്ട് ഡെറിക്ക് ക്രാസ്റ്റ, കലാസംവിധാനം: ഷാനു മുരളീധരൻ, കൊറിയോഗ്രാഫർമാർ: ശേഖർ വിജെ & പിയൂഷ് ഷാസിയ, സ്പെഷ്യൽ സോംഗ് കൊറിയോ: സുരൻ, ഗാനരചന: വിവേക്, അറിവ്, വിഷ്ണു എടവൻ, വിഘ്നേഷ് രാമകൃഷ്ണ & സത്യൻ ഇളങ്കോ, കോസ്റ്റ്യൂം അഡ്വൈസർ: ദിവ്യ ജോർജ് കോസ്റ്റ്യൂം ഡിസൈനർ: ശ്വേത രാജു, ഡിസൈനുകൾ: മക്ഗഫിൻ, ത്രീഡി: മാഡി മാധവ്, എഐ: മഹേഷ് ബാലു, വിഎഫ്എക്സ്: യൂണിവേഴ്സൽ ലാബ്, ശ്രീവിഎഫ്എക്സ്, പിക്സ്സ്റ്റോൺ & ഡിജിബ്രിക്സ്, പ്രൊമോ സ്റ്റിൽസ്: സിഎസ് അഖിൽ, സ്റ്റിൽ: രാമ സുബ്രഹ്മണ്യൻ, സൗണ്ട് ഡിസൈൻ: സിനിമ സമന്വയിപ്പിക്കുക, സൗണ്ട് മിക്‌സ് എഞ്ചിനീയർ: കണ്ണൻ ഗണപത്, കളറിസ്റ്റ്: സുജിത്ത് സദാശിവൻ (ആക്ഷൻ ഫ്രെയിം മീഡിയ), മേക്കപ്പ്: പി മാരിയപ്പൻ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com