അനിരുദ്ധിന്റെ അടുത്ത ഹിറ്റ് ആൽബം? 'ജയിലർ 2' ഗാനങ്ങൾ പുറത്ത്

വ്യത്യസ്തമായ 12 ട്രാക്കുകളാണ് 'ജയിലർ 2' ആൽബത്തിലുള്ളത്
അനിരുദ്ധിന്റെ അടുത്ത ഹിറ്റ് ആൽബം? 'ജയിലർ 2' ഗാനങ്ങൾ പുറത്ത്
Published on: 
Updated on: 

രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ റിലീസിന് ഒരുങ്ങുകയാണ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ചിത്രത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് രജനി ആരാധകർ. ഇപ്പോഴിതാ, ആരാധകരുടെ ആവേശം ഇരട്ടിപ്പിച്ചുകൊണ്ട് സിനിമയുടെ സംഗീത ആൽബം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

അനിരുദ്ധ് രവിചന്ദർ ചിട്ടപ്പെടുത്തിയ 12 ട്രാക്കുകളാണ് ആൽബത്തിലുള്ളത്. അല്ല ബോലേലോ, വൺ സൺ വൺ മൂൺ, വൺ നെയിം, ഹുക്കും റീലോഡഡ്, വേറെമാരി, ബിന്ദാസ്, നേട്രു പോണവൈ, പുട്ടാപ്പു ഗ്യാങ്, ദിൽ ഹാരെയാ, ജയിലർ 2 തീം എന്നിങ്ങനെ മാസ്, ഫൺ, റാപ്, ക്ലാസിക്കൽ ശൈലികളിലുള്ള ഗാനങ്ങളാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നൊറ ഹത്തേഹിയുടെ ചടുലമായ നൃത്തച്ചുവടുകളുള്ള 'ബിന്ദാസ്' എന്ന ഗാനത്തിന്റെ ലിറിക് വീഡിയോയും സൺ പിക്ചേഴ്സ് റിലീസ് ചെയ്തിട്ടുണ്ട്. യൂട്യൂബ് മ്യൂസിക്, ആപ്പിൾ മ്യൂസിക്, സ്പോട്ടിഫൈ തുടങ്ങി എല്ലാ പ്രധാന പ്ലാറ്റ്‌ഫോമുകളിലും ആൽബം ലഭ്യമാണ്.

അനിരുദ്ധിന്റെ അടുത്ത ഹിറ്റ് ആൽബം? 'ജയിലർ 2' ഗാനങ്ങൾ പുറത്ത്
'മാലിക്കി'ലെ കടൽ സീക്വൻസ് എത്ര ശ്രമിച്ചിട്ടും എടുക്കാൻ പറ്റിയില്ല; ഒടുവിൽ കമൽ സാറിനെ വിളിച്ചു: ഫഹദ് ഫാസിൽ

വമ്പൻ താരനിരയുമായാണ് 'ജയിലർ 2' വരുന്നത്. ആദ്യ ഭാഗത്തിൽ ഉണ്ടായിരുന്ന മോഹൻലാൽ, ശിവ രാജ്കുമാർ എന്നിവർക്കൊപ്പം ആദ്യ ഭാഗത്തിൽ ഇല്ലാതിരുന്ന വേറെ ചില താരങ്ങളും രണ്ടാം ഭാഗത്തിൽ അതിഥി വേഷങ്ങളിലെത്തുന്നുണ്ട് എന്നാണ് സൂചന. അത് കൂടാതെ സുരാജ് വെഞ്ഞാറമൂട്, എസ്.ജെ സൂര്യ, വിദ്യ ബാലൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഇവരുടെ ക്യാരക്ടർ വീഡിയോ പുറത്തുവരികയും ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

അനിരുദ്ധിന്റെ അടുത്ത ഹിറ്റ് ആൽബം? 'ജയിലർ 2' ഗാനങ്ങൾ പുറത്ത്
മോഹൻലാൽ - പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ എട്ടിന് തിയേറ്ററുകളിലേക്ക്

ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളെയും പുതിയ താരങ്ങളെയും ഒരുമിപ്പിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ജയിലർ 2’ ന് ഉണ്ട്. ചിത്രത്തിലെ ‘അല്ല ബോലലോ’ എന്ന ഗാനം നേരത്തെ പുറത്തിറങ്ങി ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. മലയാളി താരം ഷംന കാസിമിന്റെ നൃത്തച്ചുവടുകളാണ് ഗാനത്തിന്റെ പ്രധാന ആകർഷണം.

രചന, സംവിധാനം: നെൽസൺ ദിലീപ്കുമാർ, നിർമാതാവ്: കലാനിധി മാരൻ, ബാനർ: സൺ പിക്ചേഴ്സ്, ഛായാഗ്രഹണം : വിജയ് കാർത്തിക് കണ്ണൻ, എഡിറ്റർ : ആർ നിർമ്മൽ, സംഗീതം: അനിരുദ്ധ് രവിചന്ദർ, കേരളാ ഡിസ്ട്രിബ്യൂഷൻ പാർട്ണർ: ഡ്രീം ബിഗ് ഫിലിംസ്, പിആർഒ : ശബരി. ഒക്ടോബർ 15ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തും.

News Malayalam 24x7
newsmalayalam.com