പാടിയതില്‍ ഏറ്റവും പ്രയാസമേറിയ പാട്ട്; എസ്. ജാനകി വിശേഷിപ്പിച്ച ആ ഗാനം

താന്‍ പാടിയതില്‍ ഏറ്റവും പ്രയാസമേറിയ ഗാനമെന്ന് എസ്. ജാനകി തന്നെ വിശേഷിപ്പിച്ച പാട്ട്
പാടിയതില്‍ ഏറ്റവും പ്രയാസമേറിയ പാട്ട്; എസ്. ജാനകി വിശേഷിപ്പിച്ച ആ ഗാനം
Published on
Updated on

ആറ് പതിറ്റാണ്ടോളം സംഗീത ലോകത്തെ രാജ്ഞിയായിരുന്ന ഗായികയാണ് എസ്. ജാനകി. പല ഭാഷകളിലായി 48,000 ലധികം ഗാനങ്ങള്‍ പാടിയ ജാനകിയമ്മയെ ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ച ഒരു പാട്ടുണ്ട്. താന്‍ പാടിയതില്‍ ഏറ്റവും പ്രയാസമേറിയ ഗാനമെന്ന് എസ്. ജാനകി തന്നെ വിശേഷിപ്പിച്ച പാട്ട്.

കന്നഡ ചിത്രമായ ഹേമാവതി യിലെ 'ശിവ ശിവ എന്നദ നാളിഗെ ഏക്കെ' എന്ന ഗാനമായിരുന്നു അത്. ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ലാത്ത തന്നെ ഈ ഗാനത്തില്‍ സ്വരങ്ങള്‍ അതിവേഗം പാടേണ്ടിവരുന്ന ഭാഗം അല്‍പ്പം കുഴപ്പിച്ചുവെന്ന് എസ്. ജാനകി മുമ്പ് പറഞ്ഞിരുന്നു.

പാടിയതില്‍ ഏറ്റവും പ്രയാസമേറിയ പാട്ട്; എസ്. ജാനകി വിശേഷിപ്പിച്ച ആ ഗാനം
ഇരുപതോളം ഭാഷകളില്‍ 50,000-ത്തോളം ഗാനങ്ങള്‍; ഒരു വട്ടം കൂടി കേള്‍ക്കാന്‍ കൊതിക്കുന്ന സ്വര മാധുര്യം

തോഡി, ആഭോഗി എന്നീ രാഗങ്ങളില്‍ എല്‍. വൈദ്യനാഥനാണ് 'ശിവ ശിവ എന്നദ നാളിഗെ ഏക്കെ' എന്ന ഗാനം ചിട്ടപ്പെടുത്തിയത്. ദീര്‍ഘനേരം ശ്വാസം അടക്കിപ്പിടിച്ച് പാടേണ്ട ഭാഗങ്ങള്‍ ഉള്‍പ്പെടുന്നതായിരുന്നു ഈ പാട്ട്. സ്വരങ്ങള്‍ക്കിടയിലെ വളരെ സൂക്ഷ്മമായ വ്യതിയാനങ്ങളെ കൃത്യതയോടെ തന്നെ എസ്. ജാനകി പാടി അവതരിപ്പിച്ചു. ഒപ്പം പാട്ടിന്റെ തീക്ഷണമായ വൈകാരികത നിലനിര്‍ത്തുകയും ചെയ്തു ആ അനശ്വര ഗായിക.

പാടിയതില്‍ ഏറ്റവും പ്രയാസമേറിയ പാട്ട്; എസ്. ജാനകി വിശേഷിപ്പിച്ച ആ ഗാനം
തേനും വയമ്പും നാവിൽ തൂകും വാനമ്പാടി... മലയാളത്തിന്റെ ജാനകിയമ്മ

തന്റെ ശബ്ദത്തിന്റെ കരുത്തിനെയും ഏകാഗ്രതയെയും ഇത്രത്തോളം പരീക്ഷിച്ച മറ്റൊരു റെക്കോര്‍ഡിംഗും കരിയറില്‍ ഉണ്ടായിട്ടില്ലെന്ന് ജാനകി തന്നെ അഭിമുഖങ്ങളില്‍ ഓര്‍ത്തെടുത്തിട്ടുണ്ട്. എസ്. ജാനകിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നാണ് 'ശിവ ശിവ എന്നദ നാളിഗെ ഏക്കെ'. ഗാനത്തിന്റെ സാങ്കേതികമായ മികവ് കൊണ്ടുമാത്രമല്ല, ഇത്രയും കഠിനമായ കോമ്പോസിഷനെ വളരെ അനായാസമായി, ആഴത്തിലുള്ള വൈകാരികതയോടെ അവര്‍ പാടി ഫലിപ്പിച്ചു എന്നതിനാലും ഈ ഗാനം ഇന്നും ഏറെ ആദരവോടെയാണ് സംഗീതലോകം നോക്കിക്കാണുന്നത്.

News Malayalam 24x7
newsmalayalam.com