‘കൂടെപ്പിറന്നോർ’ ഒരുക്കിയ പാർവതീഷ് പ്രദീപിന്റെ പുതിയ ഗാനം; ‘തീരാ തീരാ’ മ്യൂസിക് വീഡിയോ പുറത്ത്

‘വാഴ 2’വിലെ വൈറൽ ഗാനമായ ‘കൂടെപ്പിറന്നോർ’ ഒരുക്കി ശ്രദ്ധ നേടിയ പാർവതീഷ് പ്രദീപാണ് ‘തീരാ തീരാ’യുടെ സംഗീതം ഒരുക്കിയിരിക്കുന്നത്
‘കൂടെപ്പിറന്നോർ’ ഒരുക്കിയ പാർവതീഷ് പ്രദീപിന്റെ പുതിയ ഗാനം; ‘തീരാ തീരാ’ മ്യൂസിക് വീഡിയോ പുറത്ത്
Published on: 
Updated on: 

തിങ്ക് ഒറിജിനൽ അവതരിപ്പിക്കുന്ന പുതിയ മ്യൂസിക് വീഡിയോ ‘തീരാ തീരാ’ പുറത്തിറങ്ങി. ‘കാന്ത’ സോങ്ങിന്റെ വൈറൽ കൊറിയോഗ്രഫിയിലൂടെ ശ്രദ്ധ നേടിയ കൊറിയോഗ്രാഫറും ഡാൻസറുമായ നോയൽ അലക്സാണ്ടറും ഡാൻസർ നിരഞ്ജനയും ഒന്നിക്കുന്ന വീഡിയോ ഗാനമാണിത്. സ്നേഹിക്കുന്ന ആൾ അടുത്തില്ലാതാകുമ്പോൾ അനുഭവപ്പെടുന്ന മിസ്സിങ് ഫീലിങ്ങാണ് ആഫ്രോ-ഇൻഡി സംഗീതത്തിന്റെ പശ്ചാത്തലത്തിൽ ‘തീരാ തീരാ’ പറയുന്നത്.

‘വാഴ 2’വിലെ വൈറൽ ഗാനമായ ‘കൂടെപ്പിറന്നോർ’ ഒരുക്കി ശ്രദ്ധ നേടിയ പാർവതീഷ് പ്രദീപാണ് ‘തീരാ തീരാ’യുടെ സംഗീതം ഒരുക്കിയിരിക്കുന്നത്. സംഗീതസംവിധായകനും പ്രൊഡ്യൂസറും ഗായകനുമായ പാർവതീഷ് പ്രദീപ് ‘വാഴ’യിലെ ‘മകനേ’ എന്ന ഗാനവും ഒരുക്കിയിരുന്നു. ‘കൂടെപ്പിറന്നോർ’ എന്ന ഗാനത്തിന് ലഭിച്ച മികച്ച പ്രതികരണത്തിന് പിന്നാലെ സിനിമാ സംഗീത സംവിധാനത്തിനൊപ്പം തന്റെ ഇൻഡിപെൻഡന്റ് മ്യൂസിക് യാത്രയും മുന്നോട്ട് കൊണ്ടുപോകുകയാണ് അദ്ദേഹം.

പ്രിയപ്പെട്ട ഒരാളെ മിസ് ചെയ്യുന്നതിന്റെ ഫീലിങ്ങാണ് ‘തീരാ തീരാ’യിലൂടെ പാർവതീഷ് പ്രദീപ് അവതരിപ്പിക്കുന്നത്. ആഫ്രോ-ഇൻഡി എലമെന്റുകൾക്കൊപ്പം അക്കോസ്റ്റിക് ഗിറ്റാർ, ഇന്ത്യൻ ഫ്ലൂട്ട്, വാം ആംബിയന്റ്-ഓർഗാനിക് സൗണ്ട് എന്നിവയാണ് ഗാനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ആയുഷ് ശർമയാണ് അക്കോസ്റ്റിക് ഗിറ്റാർ വായിച്ചിരിക്കുന്നത്. ആകാശ് റായിയുടെ ഫ്ലൂട്ട്, ഗാനത്തിന് ഇന്ത്യൻ ടച്ച് നൽകുന്നു. എളുപ്പം ഓർമയിൽ നിൽക്കുന്ന മെലഡിക് ഹുക്കുകളും വൈറലാകുമെന്ന് പ്രതീക്ഷിക്കുന്ന കിടിലൻ സ്റ്റെപ്പുകളും വീഡിയോ ഗാനത്തിലുണ്ട്.

‘തീരാ തീരാ’ കമ്പോസ് ചെയ്തിരിക്കുന്നതും പ്രൊഡ്യൂസ് ചെയ്തിരിക്കുന്നതും പാടിയിരിക്കുന്നതും പാർവതീഷ് പ്രദീപാണ്. മുത്തുവാണ് വരികൾ എഴുതിയിരിക്കുന്നത്. പ്രണവ് പ്രദീപാണ് അഡീഷണൽ മ്യൂസിക് ക്രിയേറ്റീവായി പ്രവർത്തിച്ചിരിക്കുന്നത്. അബിൻ പോൾ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചിരിക്കുന്നു.

‘കൂടെപ്പിറന്നോർ’ ഒരുക്കിയ പാർവതീഷ് പ്രദീപിന്റെ പുതിയ ഗാനം; ‘തീരാ തീരാ’ മ്യൂസിക് വീഡിയോ പുറത്ത്
പ്രേക്ഷകരിലുള്ള കാർത്തിക് സുബ്ബരാജിന്റെ വിശ്വാസമാണ് 'ഡൊറോത്തി'; 'ഫോബിയ' കൊണ്ടത് തകർക്കരുത്

മുംബൈയിലെ ജോഷ്വ ഇൻകോർപ്പറേറ്റഡ്, കൊച്ചിയിലെ സോണിക് ഐലൻഡ്, മുംബൈയിലെ ഓഡിയോ മഷീൻ എന്നീ സ്റ്റുഡിയോകളിലായാണ് ഗാനം റെക്കോർഡ് ചെയ്തത്. സായ്, റോഹൻ ഹരീഷ്, നൂർ എന്നിവർ റെക്കോർഡിങ് എൻജിനീയർമാരായി പ്രവർത്തിച്ചു.

ഡാൻസ് വർക്ക്‌ഷോപ്പുകളിലൂടെയും കൊറിയോഗ്രഫിയിലൂടെയും ശ്രദ്ധ നേടിയിട്ടുള്ള നോയൽ അലക്സാണ്ടറിന്റെ ഡാൻസും നിരഞ്ജനയുടെ പ്രകടനവുമാണ് വീഡിയോയുടെ പ്രധാന ആകർഷണം. ശിവ പ്രസാദാണ് മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ബ്രൗൺ ക്രൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുക്കിയ വീഡിയോയുടെ ക്യാമറ നീരജ് രവിയാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

തിങ്ക് ഒറിജിനൽസിന്റെ ഭാഗമായി തിങ്ക് മ്യൂസിക് പുറത്തിറക്കിയ ‘തീരാ തീരാ’ യൂട്യൂബിന് പുറമെ മ്യൂസിക് സ്ട്രീമിങ്, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്.

News Malayalam 24x7
newsmalayalam.com