'വെനസ്ഡേ': സീസണ്‍ 2 റിലീസിന് മുന്നെ മൂന്നാം സീസണ്‍ പ്രഖ്യാപിച്ച് നെറ്റ്ഫ്ലിക്സ്

ജെന ഒര്‍ട്ടേഗ കേന്ദ്ര കഥാപാത്രമായി എത്തിയ സീരീസിന്റെ രണ്ടാം സീസണിന്റെ ട്രെയ്‌ലര്‍ അടുത്തിടെയാണ് റിലീസ് ചെയ്തത്.
Jena Ortega
ജെന ഓർട്ടേഗSource : YouTube Screen Grab
Published on
Updated on

നെറ്റ്ഫ്ലിക്സ് സീരീസായ 'വെനസ്ഡേ'യുടെ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ പുതിയ അപ്‌ഡേറ്റ്. സീസണ്‍ 2 റിലീസിന് മുന്നോടിയായി നെറ്റ്ഫ്ലിക്സ് സീരീസിന്റെ മൂന്നാം സീസണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ജെന ഒര്‍ട്ടേഗ കേന്ദ്ര കഥാപാത്രമായി എത്തിയ സീരീസിന്റെ രണ്ടാം സീസണിന്റെ ട്രെയ്‌ലര്‍ അടുത്തിടെയാണ് റിലീസ് ചെയ്തത്.

ആരാധകര്‍ ആവേശത്തോടെയാണ് മൂന്നാം സീസണിന്റെ പ്രഖ്യാപന വാര്‍ത്ത ഏറ്റെടുത്തത്. രണ്ടും മൂന്നും സീസണുകള്‍ കാണാന്‍ കാത്തിരിക്കുന്നു എന്ന തരത്തിലുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.

Jena Ortega
"ഒരു വര്‍ഷമായി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നില്ല"; രണ്ട് വര്‍ഷത്തിനുള്ളില്‍ ഇമെയിലിലേക്ക് മാറണമെന്നാണ് ലക്ഷ്യമെന്ന് ഫഹദ് ഫാസില്‍

2022ല്‍ ആദ്യ സീസണ്‍ പ്രീമിയര്‍ ചെയ്ത് മൂന്ന് വര്‍ഷത്തിന് ശേഷമാണ് സീസണ്‍ 2 പ്രേക്ഷകരിലേക്ക് എത്തുന്നത്. സീസണ്‍ 2ന്റെ ആദ്യ ഭാഗം ആഗസ്റ്റ് 6നും തുടര്‍ന്ന് രണ്ടാം ഭാഗം സെപ്റ്റംബര്‍ 3നും പ്രീമിയര്‍ ആരംഭിക്കും. പഴയ സീസണില്‍ പ്രശ്‌നങ്ങള്‍ നേരിട്ടെങ്കിലും വെഡ്നസ്ഡെ ആഡംസിന്റെ നെവര്‍മോര്‍ അക്കാഡമിയിലേക്കുള്ള മടങ്ങി വരവ് തന്നെയാണ് സീസണ്‍ 2.

ഡെഡ്‌ലൈന്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, സീസണ്‍ 2-ല്‍ ഒരു പുതിയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബാരി ഡോര്‍ട്ട് എന്ന നെവര്‍മോറിന്റെ പുതിയ പ്രിന്‍സിപ്പാളിന്റെ വേഷം സ്റ്റീവ് ബുസെമിയാണ് അവതരിപ്പിക്കുന്നത്. ഈ സീസണില്‍ ജോവാന ലംലി അവതരിപ്പിക്കുന്ന ഗ്രാന്‍ഡ്മാമ എന്ന കഥാപാത്രത്തെയും പരിചയപ്പെടുത്തുന്നുണ്ട്. അവരുടെ നിഗൂഢ ശക്തികള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

കൂടാതെ അമേരിക്കന്‍ ഗായിക ലേഡി ഗാഗയും സീസണ്‍ 2ന്റെ ഭാഗമാണ്. നെവര്‍മോര്‍ അക്കാഡമിയിലെ റോസ്ലിന്‍ റോട്ട് വുഡ് എന്ന അധ്യാപിക കഥാപാത്രമായാണ് താരം എത്തുന്നത്. ഇതുവരെ കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ടിട്ടില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com