ആന്റണി വർഗീസ് ചിത്രം 'കാട്ടാളൻ' ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം?

ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് ആണ് 'കാട്ടാളൻ' നിർമിച്ചത്
'കാട്ടാളൻ' സിനിമയിൽ ആന്റണി വർഗീസ്
'കാട്ടാളൻ' സിനിമയിൽ ആന്റണി വർഗീസ്
Published on
Updated on

കൊച്ചി: നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്ത 'കാട്ടാളൻ' സിനിമ ഒടിടിയിലേക്ക് എത്തുന്നു. ആന്റണി വർഗീസ് പെപ്പെ പ്രധാന വേഷത്തിൽ എത്തിയ ചിത്രം മെയ് 28നാണ് തിയേറ്ററുകളിലേക്ക് എത്തിയത്. ബിഗ് ബജറ്റിൽ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച അഭിപ്രായം നേടിയെടുക്കാൻ സാധിച്ചിരുന്നില്ല.

ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് ആണ് 'കാട്ടാളൻ' നിർമിച്ചത്. ദുഷാര വിജയനാണ് ചിത്രത്തിലെ നായിക. പാൻ ഇന്ത്യൻ താരങ്ങൾ അടക്കം വലിയൊരു താരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്. സുനിൽ, കബീർ ദുഹാൻ സിങ്, ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോള്‍, രാജ് തിരൺദാസു, ഷോൺ ജോയ്, റാപ്പർ ബേബി ജീൻ, ഹനാൻ ഷാ, കിൽ താരം പാർത്ഥ് തീവാരി, 'ലോക' ഫെയിം ഷിബിൻ എസ്. രാഘവ്, ഹിപ്സ്റ്റർ‍ പ്രണവ് രാജ്, കോൾ മീ വെനം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

'കാട്ടാളൻ' സിനിമയിൽ ആന്റണി വർഗീസ്
മണിരത്നം, മിഷ്കിൻ, കുമാരരാജ...; ഗംഭീര ലൈനപ്പുമായി വിജയ് സേതുപതി

മാനോരമ മാക്സിലൂടെയാണ് 'കാട്ടാളൻ' ഡിജിറ്റൽ സ്ട്രീം ചെയ്യുന്നത്. സിനിമയുടെ സ്ട്രീമിങ് ഉടൻ ആരംഭിക്കുമെന്നാണ് ഒടിടി പ്ലാറ്റ്‌ഫോം അറിയിച്ചിരിക്കുന്നത്. തീയതി പുറത്തുവിട്ടിട്ടില്ല.

'ഓങ്-ബാക്ക് 2', 'ബാഹുബലി-2: കൺക്ലൂഷൻ', 'ജവാൻ', 'ബാഗി 2', 'പൊന്നിയൻ സെൽവൻ പാർട്ട് '1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കിയിരിക്കുന്നത്. 'ഓങ്-ബാക്കി'ലൂടെ ശ്രദ്ധ നേടിയ പോംഗ് എന്ന ആനയും ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയുമുണ്ട്.

'കാട്ടാളൻ' സിനിമയിൽ ആന്റണി വർഗീസ്
വിസ്മയയുടെ 'തുടക്കം' എങ്ങനെയുണ്ടാകും? ട്രെയ്‌ലർ ഇന്ന്, ആഗോള റിലീസ് ഓഗസ്റ്റ് ഏഴിന്

പോൾ ജോർജ്, ജോബി വർഗീസ്, ജെറോ ജേക്കബ് എന്നിവർ ചേർന്നാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത് . സംഭാഷണം ഒരുക്കിയത് 'ബിഗ് ബി', 'ചാപ്പ കുരിശ്', 'മുന്നറിയിപ്പ്', 'ചാർലി' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ ഉണ്ണി ആറാണ്. ഷമീർ മുഹമ്മദ് ആണ് എഡിറ്റിങ്. സംഗീതം: രവി ബസ്രൂർ, അഡീഷണൽ സോങ്ങ്: ബി. അജനീഷ് ലോക്‌നാഥ്, ഡിഒപി: രെണദേവ്, അഡീഷണൽ ഡിഒപി: ചന്ദ്രു സെൽവരാജ്, സുദീപ് എളമൺ, ഓഡിയോഗ്രഫി: എം.ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്

News Malayalam 24x7
newsmalayalam.com