നോളന്റെ 'ഒഡീസി' ഡിജിറ്റൽ റിലീസിന്; ചിത്രത്തിനൊപ്പം 90 മിനുട്ട് ബോണസ് ഫൂട്ടേജ്

ജൂലൈ 17ന് റിലീസ് ചെയ്ത 'ദ ഒഡീസി' ആഗോളതലത്തിൽ 1.78 ബില്യൺ ഡോളറാണ് കളക്ട് ചെയ്തത്
ക്രിസ്റ്റഫർ നോളൻ, 'ദ ഒഡീസി'യിൽ മാറ്റ് ഡാമൻ
ക്രിസ്റ്റഫർ നോളൻ, 'ദ ഒഡീസി'യിൽ മാറ്റ് ഡാമൻ
Published on: 
Updated on: 

ക്രിസ്റ്റഫർ നോളന്റെ 'ദ ഒഡീസി' ഡിജിറ്റൽ റിലീസിന് തയ്യാറെടുക്കുന്നു. ആഗോള ബോക്സ് ഓഫീസിൽ റെക്കോഡ് കളക്ഷൻ സ്വന്തമാക്കിയ ശേഷമാണ് ചിത്രം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്ക് എത്തുന്നത്. ഇന്ത്യയിലും ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഏകദേശം 229.5 കോടി രൂപയാണ് 'ഒഡീസി'യുടെ ഇന്ത്യൻ കളക്ഷൻ. 1.78 ബില്യൺ ഡോളറാണ് സിനിമയുടെ വേൾഡ് വൈഡ് കളക്ഷൻ.

ജൂലൈ 17ന് റിലീസ് ചെയ്ത 'ദ ഒഡീസി'യുടെ ആഗോള ഐമാക്സ് കളക്ഷൻ 534 മില്യൺ ഡോളറാണ്. പൂർണമായും ഐമാക്സ് ഫിലിം ക്യാമറകൾ ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യ സിനിമയാണിത്. ഗ്രീക്ക് കവി ഹോമർ രചിച്ച ഇതിഹാസ കാവ്യമായ ഒഡീസിയെ അടിസ്ഥാനമാക്കിയാണ് നോളൻ ഈ ചിത്രം ഒരുക്കിയത്. ട്രോജൻ യുദ്ധത്തിന് ശേഷം ഇത്താക്കയിലെ രാജാവായ ഒഡീസിയസിന്റെ അപകടകരമായ മടക്കയാത്രയാണ് ഈ ഇതിഹാസകാവ്യത്തിൽ പറയുന്നത്.

ക്രിസ്റ്റഫർ നോളൻ, 'ദ ഒഡീസി'യിൽ മാറ്റ് ഡാമൻ
'ദ ഒഡീസി' ആഴമേറിയ സിനിമാനുഭവമാണ്, എന്നാൽ നോളന്റെ മാസ്റ്റർപീസ് അല്ല! THE ODYSSEY REVIEW

റിപ്പോർട്ടുകൾ പ്രകാരം, നവംബർ 17 മുതൽ 'ദ ഒഡീസി' ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ സ്ട്രീം ചെയ്ത് തുടങ്ങും. ആമസോൺ പ്രൈം വീഡിയോ, ആപ്പിൾ ടിവി, യൂട്യൂബ് മൂവീസ് എന്നീ പ്ലാറ്റ്‌ഫോമുകളിൽ റെന്റ് / വീഡിയോ ഓൺ ഡിമാൻഡ് ഓപ്ഷനിൽ ചിത്രം ലഭ്യമാകും. ചിത്രത്തിന്റെ 4K അൾട്രാ എച്ച്.ഡി, ബ്ലൂ-റേ , ഡി.വി.ഡി പതിപ്പുകളും ഇതിനൊപ്പം ലഭ്യമാകുമെന്നാണ് വിവരം. ചിത്രത്തിന്റെ ബിഹൈൻഡ് ദ സീൻസ് ഉൾപ്പെടെ 90 മിനുട്ട് ബോണസ് ഫൂട്ടേജും ഡിജിറ്റൽ പതിപ്പിലുണ്ടാകും.

ക്രിസ്റ്റഫർ നോളൻ, 'ദ ഒഡീസി'യിൽ മാറ്റ് ഡാമൻ
"ഇത് എഴുതിയത് ഞാനായിരുന്നുവെങ്കിൽ എനിക്ക് നാണക്കേട് തോന്നുമായിരുന്നു"; നോളൻ സിനിമയെ വിമർശിച്ച് 'ഒഡീസി' പരിഭാഷക

മാറ്റ് ഡാമൻ ആണ് ചിത്രത്തിൽ ഒഡീസിയസായി എത്തുന്നത്. ടോം ഹോളണ്ട്, ആനി ഹാത്ത്വേ, ജോൺ ബെർന്താൽ, സെൻഡയ, ലുപിറ്റ ന്യോങ്കോ, റോബർട്ട് പാറ്റിൻസൺ, ചാർലിസ് തെറോൺ, മിയ ഗോത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

News Malayalam 24x7
newsmalayalam.com