ധനുഷ് ചിത്രം ഒടിടിയിൽ ഞെട്ടിച്ചോ? 'കര' ഡിജിറ്റൽ സ്ട്രീമിങ് ആരംഭിച്ചു

ഒരു മോഷ്ടാവിന്റെ റോളിലാണ് ധനുഷ് ചിത്രത്തിൽ എത്തുന്നത്
ധനുഷ് ചിത്രം 'കര'
ധനുഷ് ചിത്രം 'കര'
Published on
Updated on

ധനുഷ് മുഖ്യവേഷത്തിൽ എത്തിയ 'കര' സിനിമ ഡിജിറ്റൽ സ്ട്രീമിങ് ആരംഭിച്ചു. 'പോർ തൊഴിലി'ന് ശേഷം വിഗ്‌നേഷ് രാജ ഒരുക്കിയ ചിത്രത്തിന് തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. സമാനമായ പ്രതികരണമാണ് ഒടിടി റിലീസിന് പിന്നാലെയും ചിത്രത്തിന് ലഭിക്കുന്നത്. നെറ്റ്‌ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

ഒരു മോഷ്ടാവിന്റെ റോളിലാണ് ധനുഷ് ചിത്രത്തിൽ എത്തുന്നത്. നടന്റെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രത്തിലെ മമിത ബൈജു, സുരാജ് വെഞ്ഞാറമൂട്, ജയറാം തുടങ്ങിയ മലയാളി താരങ്ങളുടെ പ്രകടനങ്ങൾക്കും ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. എന്നാൽ, കഥയ്ക്ക് രണ്ടാം പകുതിയിലാണ് ജീവൻ വയ്ക്കുന്നതെന്നതാണ് പലരും ചൂണ്ടിക്കാട്ടുന്ന പോരായ്മ.

ധനുഷ് ചിത്രം 'കര'
സൽമാൻ ഖാൻ ചിത്രം 'മാതൃഭൂമി'യിലെ പുതിയ ഗാനം പുറത്ത്; റിലീസ് ഉടനുണ്ടാകുമോ എന്ന് ആരാധകർ

കെ.എസ്. രവികുമാർ, കരുണാസ്, പൃഥ്വി പണ്ഡ്യരാജൻ, എം.എസ്. ഭാസ്കർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വേൽസ് ഫിലിം ഇന്റർനാഷണൽ നിർമിച്ച ചിത്രത്തിന്റ നിർമാതാക്കൾ ഡോ. ഇഷാരി കെ. ഗണേഷാണ്. സഹ നിർമാണം കുഷ്മിത ഗണേഷ്.

ധനുഷ് ചിത്രം 'കര'
"പ്രിയപ്പെട്ട മമ്മൂക്ക, മനുഷ്യ ദൈവങ്ങളെ...നന്ദി പറഞ്ഞാൽ തീരില്ല ഈ ജന്മം"; ആരോഗ്യവിവരം പങ്കുവച്ച് കണ്ണൻ സാഗർ

രചന: ആൽഫ്രഡ് പ്രകാശ്, വിഗ്നേഷ് രാജ, സംഗീതം: ജി.വി. പ്രകാശ് കുമാർ, ഛായാഗ്രഹണം: തേനി ഈശ്വർ, എഡിറ്റിങ്: ശ്രീജിത് സാരംഗ്, ആർട്ട് ഡയറക്ഷൻ: മായപാണ്ടി, ആക്ഷൻ ഡയറക്ടർ: ദിനേഷ് കാസി, കോസ്റ്റ്യൂം ഡിസൈൻ : ദിനേഷ് മനോഹരൻ, കാവ്യാ ശ്രീറാം, മേക്കപ്പ്: ബി രാജ, സ്പെഷ്യൽ മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: സച്ചിൻ സുധാകരൻ, ഹരിഹരൻ എം, സൗണ്ട് മിക്സിങ് : എം.ആർ രാജാകൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: എൻ. വിക്കി, ബി. സെന്തിൽ കുമാർ, എ.പി.വി. മാരൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: കെ.ആർ. പ്രഭു, പിആർഒ: പ്രതീഷ് ശേഖർ.

News Malayalam 24x7
newsmalayalam.com