മെഡിക്കൽ ത്രില്ലർ 'ഡോസ്' ഒടിടിയിലേക്ക്; സ്ട്രീമിങ് ഡേറ്റ് പുറത്ത്

ആശുപത്രിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ക്രൈം ത്രില്ലർ ആണ് ചിത്രം
സിജു വിൽസൺ ചിത്രം 'ഡോസ്'
സിജു വിൽസൺ ചിത്രം 'ഡോസ്'
Published on
Updated on

കൊച്ചി: സിജു വിൽസണെ നായകനാക്കി അഭിലാഷ് ആർ നായർ സംവിധാനം നിർവഹിച്ച 'ഡോസ്' ഒടിടിയിലേക്ക് എത്തുന്നു. മെയ് മാസത്തിൽ തിയേറ്ററുകളിൽ എത്തിയ ചിത്രം ഒരു മെഡിക്കൽ ത്രില്ലർ ആണ്. ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ക്രൈമും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങളും നിഗൂഢതകളുമാണ് 'ഡോസ്' കൈകാര്യം ചെയ്യുന്നത്. ലോകമെമ്പാടുമുള്ള മെഡിക്കൽ ക്രൈമുകളിൽ നിന്നും കണ്ടെത്തിയ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സിനിമ ഒരുക്കിയിട്ടുള്ളത്.

ആമസോൺ പ്രൈം, മനോരമ മാക്സ്, സിംപ്ലി സൗത്ത്, എപി ഇന്റർനാഷണൽ സൗത്ത് സിനിമാസ്, ലയൺസ്‌ഗേറ്റ് പ്ലേ, ആഹാ എന്നീ ഒടിടി പ്ലാറ്റുഫോമുകളിൽ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആണ് ചിത്രം സ്ട്രീം ചെയ്യുക. ജൂലൈ 10ന് സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും.

സിജു വിൽസൺ ചിത്രം 'ഡോസ്'
നാഗാർജുനയുടെ 100ാം ചിത്രം ഒരുങ്ങുന്നു; പ്രതിനായികയായി തബു

എസിനിമാറ്റിക്ക് പിക്‌ചേഴ്‌സിന്റെ ബാനറിൽ വണ്ടർ മൂഡ്‌സ് പ്രൊഡക്ഷനോടൊപ്പം ചേർന്ന് ഷാന്റോ തോമസ് ആണ് ചിത്രം നിർമിക്കുന്നത്. സിജു വിൽസൺ, ദൃശ്യ രഘുനാഥ്, ജഗദിഷ് , അശ്വിൻ കുമാർ തുടങ്ങിയരാണ് ചിത്രത്തിലെ അഭിനേതാക്കൾ. അങ്കിത് ത്രിവേദിയാണ് കോ പ്രൊഡ്യൂസർ. മസ്ക്കറ്റ് മൂവി മേക്കേഴ്സ്, സിനിമ നെറ്റ്ർവർക്ക്, വിൽസൺ പിക്ചേഴ്സ്, കുര്യൻ സി മാത്യു എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

സിജു വിൽസൺ ചിത്രം 'ഡോസ്'
'മോളിവുഡ് ടൈംസ്' ഒരുപാട് ഇഷ്ടപ്പെട്ടു, അഭിനവിന്റെ ആവിഷ്കാരശൈലിക്ക് കാലക്രമേണ മൂർച്ച കൂടുകയേയുള്ളൂ: അനുരാഗ് കശ്യപ്

മ്യൂസിക് - ഗോപി സുന്ദർ, ഛായാഗ്രഹണം - വിഷ്ണുപ്രസാദ്, എഡിറ്റിങ് - ശ്യാം ശശിധരൻ ആക്ഷൻ - ഫീനിക്സ് പ്രഭു, പ്രൊഡക്ഷൻ ഡിസൈൻ- അപ്പുമാരായി, ഡി ഐ - ലിജു പ്രഭാകർ, മേക്കപ്പ് - പ്രണവ് വാസൻ, കോസ്റ്റ്യും ഡിസൈൻ - സുൽത്താനാ റസാഖ്, ഓഡിയോഗ്രഫിക് ജിജു ടി ബ്രൂസ്, പ്രൊജക്റ്റ് ഡിസൈൻ - മനോജ്‌ കുമാർ പറപ്പിള്ളിൽ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, തൻവിൻ നസീർ, പ്രൊജക്റ്റ് കോ -ഓർഡിനേറ്റർ - ഭാഗ്യരാജ് പെഴുംപാറ, കാസ്റ്റിംഗ് - സൂപ്പർ ഷിബു, പ്രൊഡക്ഷൻ കൺട്രോളർ - പ്രസാദ് നമ്പ്യൻകാവ്, പി.ആർ.ഓ - റോജിൻ കെ റോയ്, സതീഷ് എരിയാളത്ത്, ഡിജിറ്റൽ മാർക്കറ്റിങ് - ടാഗ് 360, ഡിസൈൻ- യെല്ലോ ടൂത്ത്.

News Malayalam 24x7
newsmalayalam.com