"ഈ ഷോ മിസ് ആക്കരുത്"; സീരീസ്പ്രേമികളോട് കരൺ ജോഹർ

വിജയ് വർമ കേന്ദ്ര കഥാപാത്രമാകുന്ന സീരീസിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്
'മട്ക കിംഗ്' സീരീസ്
'മട്ക കിംഗ്' സീരീസ്
Published on
Updated on

ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്ത ഏറ്റവും പുതിയ സീരീസ് ആണ് 'മട്ക കിംഗ്'. ഏപ്രിൽ 17ന് സ്ട്രീമിങ് ആരംഭിച്ച സീരീസിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചുരുങ്ങിയ ദിവസം കൊണ്ട് സീരീസ്പ്രേമികൾക്കിടയിൽ ചർച്ചയാകാൻ 'മട്ക കിംഗി'ന് സാധിച്ചു. ഇപ്പോഴിതാ, വിജയ് വർമ നായകനായ ഷോയെ പ്രശംസിച്ച് സംവിധായകനും നിർമാതാവുമായ കരൺ ജോഹറും രംഗത്തെത്തിയിരിക്കുന്നു.

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഷോയെക്കുറിച്ചുള്ള തന്റെ റിവ്യൂ കരൺ ജോഹർ പങ്കുവച്ചത്. 'മട്ക കിംഗ്' "അതിഗംഭീരം" ആണെന്നും ഒറ്റയിരുപ്പിന് കണ്ടുതീർക്കാവുന്ന "പെർഫെക്റ്റ് ബിഞ്ച്" ആണെന്നുമാണ് കരൺ അഭിപ്രായപ്പെട്ടത്.

കരൺ ജോഹറിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി
കരൺ ജോഹറിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി

'ഫാൻട്രി' , 'സൈറാത്ത്', 'ജുണ്ട്' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ നാഗരാജ് മഞ്ജുളെയാണ് 'മട്ക കിംഗ്' സംവിധാനം ചെയ്തിരിക്കുന്നത്. അഭയ് കൊറാനെ ആണ് ഷോയുടെ സ്രഷ്ടാവും തിരക്കഥാകൃത്തും. വിജയ് വർമയ്‌ക്കൊപ്പം കൃതിക കമ്ര, സായ് തംഹങ്കർ, സിദ്ധാർത്ഥ് ജാദവ്, ഭൂപേന്ദ്ര ജദാവത്, ഗുൽഷൻ ഗ്രോവർ, വിനീത് കുമാർ സിംഗ്, ഭരത് ജാദവ്, ഗിരീഷ് കുൽക്കർണി, ജാമി ലിവർ, കിഷോർ കദം, സൈറസ് സാഹുക്കർ, അർപ്പിത സേതിയ, സംഭാജി താംഗഡെ, ഇഷ്തിയാക് ഖാൻ, സിമ്രാൻ അശ്വിനി എന്നിവരടങ്ങുന്ന ശക്തമായ ഒരു താരനിര തന്നെ ഈ സീരീസിലുണ്ട്.

'മട്ക കിംഗ്' സീരീസ്
ധനുഷും മൃണാൾ താക്കൂറും ഒന്നിക്കുന്നു; ഒരുങ്ങുന്നത് പീരീഡ് ഡ്രാമ | റിപ്പോർട്ട്

റോയ് കപൂർ ഫിലിംസ്, ആട്പാറ്റ്, എസ്എംആർ പ്രൊഡക്ഷൻസ് എന്നീ ബാനറുകൾക്ക് സിദ്ധാർത്ഥ് റോയ് കപൂർ, നാഗരാജ് പോപ്പത്റാവു മഞ്ജുളെ, ഗാർഗി കുൽക്കർണി, അശ്വിനി സിദ്വാനി, ആശിഷ് ആര്യൻ എന്നിവർ ചേർന്നാണ് ഈ ഷോ നിർമിച്ചിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com