നീലിയുടെ ഒടിടി വരവിനായുള്ള കാത്തിരിപ്പ് അവസാനിക്കുന്നു; 'ലോക' ഡിജിറ്റല്‍ റിലീസ് പ്രഖ്യാപിച്ചു

ദുൽഖർ സൽമാന്‍ നിർമിച്ച ചിത്രം റിലീസ് ചെയ്ത് 45 ദിവസങ്ങൾ കൊണ്ടാണ് 300 കോടി എന്ന മാന്ത്രിക സംഖ്യയിൽ തൊട്ടത്
'ലോക: ചാപ്റ്റർ വണ്‍ - ചന്ദ്ര' ഒടിടിയിലേക്ക് എത്തുന്നു
'ലോക: ചാപ്റ്റർ വണ്‍ - ചന്ദ്ര' ഒടിടിയിലേക്ക് എത്തുന്നുSource: Facebook
Published on

കൊച്ചി: മലയാളത്തിലെ ആദ്യ 300 കോടി ചിത്രം 'ലോക: ചാപ്റ്റർ വണ്‍ - ചന്ദ്ര' ഒടിടിയിലേക്ക് എത്തുന്നു. തിയേറ്റുകളില്‍ നിറഞ്ഞൊടുന്ന ചിത്രം അധികം വൈകാതെ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളില്‍ എത്തും. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമിച്ച ചിത്രം റിലീസ് ചെയ്ത് 45 ദിവസങ്ങൾ കൊണ്ടാണ് 300 കോടി എന്ന മാന്ത്രിക സംഖ്യയിൽ തൊട്ടത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിയ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഡൊമിനിക് അരുൺ ആണ്.

അഞ്ചാം വാരത്തിലും കേരളത്തിലെ ഇരുന്നൂറിലധികം സ്‌ക്രീനുകളിൽ പ്രദർശനം തുടർന്ന 'ലോക' ഇരുന്നൂറിൽ കൂടുതൽ സ്‌ക്രീനുകളിൽ അമ്പതാം ദിവസം ആഘോഷിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയെന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഏറ്റവും അധികം പ്രേക്ഷകർ ആഗോള തലത്തിൽ കണ്ട മലയാള ചിത്രമായി മാറിയ 'ലോക', 1 കോടി 18 ലക്ഷത്തിലധികം പ്രേക്ഷകരാണ് ഇതിനോടകം ആഗോള തലത്തിൽ കണ്ടത് എന്നാണ് കണക്കുകൾ പറയുന്നത്.

'ലോക: ചാപ്റ്റർ വണ്‍ - ചന്ദ്ര' ഒടിടിയിലേക്ക് എത്തുന്നു
വ്യക്തിത്വ അവകാശം സംരക്ഷിക്കണം! ഡല്‍ഹി ഹൈക്കോടതിയില്‍ ഹർജിയുമായി ഹൃത്വിക് റോഷന്‍

ജിയോ ഹോട്സ്റ്റാറാണ് സിനിമയുടെ ഔദ്യോഗിക ഡിജിറ്റല്‍ സ്ട്രീമിങ് പാർട്ണർ. ജിയോ ഹോട്സ്റ്റാറും നിർമാതാക്കളായ വേഫെറർ ഫിലിംസും ചിത്രത്തിന്റെ ഡിജിറ്റല്‍ റിലീസ് പോസ്റ്റർ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ചിത്രം എന്നു മുതലാകും സ്ട്രീം ചെയ്ത് തുടങ്ങുക എന്ന് പ്രഖ്യാപിച്ചിട്ടില്ല.

കല്യാണി പ്രിയദർശന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ 'ലോക'കേരള ചരിത്രത്തിന്റെ ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത്. അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു മെഗാ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും നിർണായക വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടൊവിനോ തോമസ് എന്നിവരുടെ അതിഥി വേഷവും, മമ്മൂട്ടിയുടെ അദൃശ്യമായ സാന്നിധ്യവും ചിത്രത്തിന്റെ ഹൈലൈറ്റാണ്.

'ലോക: ചാപ്റ്റർ വണ്‍ - ചന്ദ്ര' ഒടിടിയിലേക്ക് എത്തുന്നു
അപ്പോ പൊളിക്കുവല്ലേ... ഷാജി പാപ്പന്‍ ഇതാ വരുന്നു; വീഡിയോ പങ്കുവെച്ച് ജയസൂര്യ

ലോക യൂണിവേഴ്സിലെ രണ്ടാം ചിത്രവും വേഫെറർ ഫിലിംസ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. രണ്ടാംഭാഗമായ 'ലോക: ചാപ്റ്റര്‍ 2'ല്‍ ടൊവിനോ തോമസ് ആണ് പ്രധാന കഥാപാത്രമായി എത്തുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com