കാത്തിരിപ്പിന് വിരാമം, മമ്മൂട്ടിയുടെ 'ഡൊമിനിക്' ഒടിടിയിലേക്ക് എത്തുന്നു; 'ബസൂക്ക' എവിടെന്ന് ആരാധകർ

ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ആദ്യ മലയാളം ചിത്രമാണ് 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്'
മമ്മൂട്ടി ചിത്രം 'ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ്'
മമ്മൂട്ടി ചിത്രം 'ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ്' Source: X / Dominic and the Ladies Purse
Published on
Updated on

കൊച്ചി: മമ്മൂട്ടിയെ നായകനാക്കി ​ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത 'ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ്' ഒടുവിൽ ഒടിടിയിലേക്ക് എത്തുന്നു. സിനിമയുടെ ഡിജിറ്റൽ റിലീസ് തീയതി മമ്മൂട്ടി കമ്പനിയാണ് പുറത്തുവിട്ടത്. സീ 5 മലയാളത്തിൽ ഡിസംബർ 19 മുതലാകും ചിത്രം സ്ട്രീം ചെയ്യുക.

സിനിമയുടെ റിലീസിനായി ഏറെ നാളായി കാത്തിരിക്കുകയാണ് ആരാധകർ. 'ഡൊമിനിക്കി'ന് പിന്നാലെ ഇറങ്ങിയ മമ്മൂട്ടി ചിത്രം 'ബസൂക്ക'യും ഒടിടിയിൽ എത്താതിരുന്നത് ട്രോളുകൾക്കും കാരണമായി. ഒടുവിൽ 'ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ്' ഡിജിറ്റൽ സ്ട്രീമിങ് ആരംഭിക്കുമ്പോൾ 'ബസൂക്ക' ഇനി എപ്പോഴാകും ഒടിടിയിൽ എത്തുക എന്നാണ് സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ ചോദ്യം.

മമ്മൂട്ടി ചിത്രം 'ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ്'
'വൃഷഭ' റിലീസ് തീയതി മാറ്റിയോ? ചർച്ചയായി മോഹൻലാലിന്റെ സോഷ്യൽ മീഡിയ കവർ ചിത്രങ്ങൾ

സൂപ്പര്‍ ഹിറ്റ് തമിഴ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ആദ്യ മലയാളം ചിത്രമാണ് 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്'. ജനുവരി 23ന് ആണ് സിനിമ തിയേറ്ററുകളിൽ എത്തിയത്. കോമഡി ത്രില്ലറായി എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടിയായിരുന്നു നിർമാണം.

ഛായാഗ്രഹണം- വിഷ്ണു ആര്‍ ദേവ്, സംഗീതം- ദര്‍ബുക ശിവ, എഡിറ്റിംഗ്- ആന്റണി, സംഘട്ടനം- സുപ്രീം സുന്ദര്‍, കലൈ കിങ്സണ്‍,  എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ -ജോര്‍ജ് സെബാസ്റ്റ്യന്‍, കോ- ഡയറക്ടര്‍- പ്രീതി ശ്രീവിജയന്‍, ലൈന്‍ പ്രൊഡ്യൂസര്‍-സുനില്‍ സിങ്, സൗണ്ട് മിക്‌സിങ്- തപസ് നായക്, സൗണ്ട് ഡിസൈന്‍- കിഷന്‍ മോഹന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- അരിഷ് അസ്ലം, മേക് അപ്- ജോര്‍ജ് സെബാസ്റ്റ്യന്‍, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അരോമ മോഹന്‍, സ്റ്റില്‍സ്- അജിത് കുമാര്‍, പബ്ലിസിറ്റി ഡിസൈന്‍- എസ്‌തെറ്റിക് കുഞ്ഞമ്മ,  ഡിസ്ട്രിബൂഷന്‍- വേഫേറര്‍ ഫിലിംസ്, ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍- ട്രൂത് ഗ്ലോബല്‍ ഫിലിംസ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com