ഇനി ടോമി ഷെൽബിയുടെ മകന്റെ കഥ; 'പീക്കി ബ്ലൈൻഡേഴ്സ്' സീക്വൽ സീരീസ് വരുന്നു, ഫസ്റ്റ് ലുക്ക് പുറത്ത്

'പീക്കി ബ്ലൈൻഡേഴ്സ്: ദ ഇമ്മോർട്ടൽ മാൻ' എന്ന സിനിമയുടെ വിജയത്തിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം
പീക്കി ബ്ലൈൻഡേഴ്സ്' സീക്വൽ സീരീസ്
പീക്കി ബ്ലൈൻഡേഴ്സ്' സീക്വൽ സീരീസ്
Published on
Updated on

ബ്രിട്ടീഷ് ഡ്രാമ സീരീസ് 'പീക്കി ബ്ലൈൻഡേഴ്‌സ്' സീക്വലിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് നെറ്റ്‌ഫ്ലിക്സ്. ജെയ്‌മി ബെൽ ആണ് ഈ സീരീസിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 'പീക്കി ബ്ലൈൻഡേഴ്സി'ൽ കിലിയൻ മർഫി അവതരിപ്പിച്ച തോമസ് ഷെൽബി എന്ന കഥാപാത്രത്തിന്റെ മകൻ ഡ്യൂക് ഷെൽബിയായാണ് താരം എത്തുന്നത്.

'പീക്കി ബ്ലൈൻഡേഴ്സ്: ദ ഇമ്മോർട്ടൽ മാൻ' എന്ന സിനിമയുടെ വിജയത്തിന് പിന്നാലെയാണ് ഈ പുതിയ പ്രഖ്യാപനം. സിനിമയിൽ ടോമി ഷെൽബിയുടെ മകന്റെ വേഷത്തിൽ എത്തിയത് ബാരി കോഗൻ ആണ്. 'സ്ട്രേഞ്ചർ തിങ്സ്', 'ഇൻഡസ്ട്രി' എന്നീ സീരീസുകളിലൂടെ പ്രശസ്തനായ ചാർലി ഹീറ്റൺ, ജെസിക്ക ബ്രൗൺ ഫിൻഡ്‌ലി (ഹാർലോട്സ്, ഡൗൺടൌൺ അബേ), ലഷാന ലിഞ്ച് (ദി ഡേ ഓഫ് ദി ജാക്കൽ, നോ ടൈം ടു ഡൈ), ലൂസി കർക്സെവ്സ്കി (സ്റ്റീരിയോഫോണിക്) എന്നിവരാണ് സീക്വലിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള 1950കളിലെ ബർമിംഗ്ഹാമിലാണ് സീക്വൽ സീരീസിന്റെ കഥ നടക്കുന്നത്. നഗരം പുനർനിർമിക്കാനുള്ള ശ്രമങ്ങളും അതിനിടയിലെ അധികാര തർക്കങ്ങളുമാണ് പ്രമേയം. 'ദ ഇമ്മോർട്ടൽ മാൻ' എന്ന സിനിമയ്ക്ക് 10 വർഷത്തിന് ശേഷമാണ് ഈ സംഭവങ്ങൾ അരങ്ങേറുന്നത്. ആറ് എപ്പിസോഡുകളുള്ള രണ്ട് സീസണുകളാണ് പുതിയ പരമ്പരയ്‌ക്കുള്ളത്. സീരീസിന്റെ ചിത്രീകരണം ബർമിംഗ്ഹാമിൽ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

പീക്കി ബ്ലൈൻഡേഴ്സ്' സീക്വൽ സീരീസ്
കോഴിക്കോട് ബീച്ചും മിഠായിത്തെരുവും, പിന്നെ പ്രണയവും; ഹനാൻ ഷായുടെ ആദ്യ തമിഴ് ഗാനം തരംഗമാകുന്നു

'പീക്കി ബ്ലൈൻഡേഴ്സ്' സീരീസിന്റെ സ്രഷ്ടാവ് സ്റ്റീവൻ നൈറ്റ് തന്നെയാണ് സീക്വലും ഒരുക്കുന്നത്. കുഡോസ്, ഗാരിസൺ ഡ്രാമ എന്നീ ബാനറുകളിൽ മൻഡ ലെവിൻ, ടോബി ബെന്റ്‌ലി എന്നിവരാണ് നിർമാണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com