സൈയാര ഒടിടിയിലെത്താന്‍ വൈകും?; നെറ്റ്ഫ്‌ളിക്‌സില്‍ ദീപാവലി റിലീസ് ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്

ജൂലൈ 18നാണ് സൈയാര തിയേറ്ററിലെത്തിയത്.
Saiyaraa
സൈയാരSource : X
Published on

പുതുമുഖങ്ങളായ അഹാന്‍ പാണ്ഡെ, അനീത് പദ്ദ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ സൈയാര തിയേറ്ററില്‍ മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്. ബോളിവുഡില്‍ നിന്നും മറ്റ് സിനിമാ മേഖലകളില്‍ നിന്നും നിരവധി താരങ്ങള്‍ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ജൂലൈ 18ന് തിയേറ്ററിലെത്തിയ ചിത്രത്തിന്റെ ഒടിടി റിലീസിനെ കുറിച്ചാണിപ്പോള്‍ ചര്‍ച്ച.

മോഹിത് സൂരി സംവിധാനം ചെയ്ത ചിത്രം നെറ്റ്ഫ്‌ളിക്‌സിലാണ് പ്രീമിയര്‍ ചെയ്യുക. സാധാരണ ഹിന്ദി സിനിമകള്‍ റിലീസ് ചെയ്ത് എട്ട് ആഴ്ച്ചകള്‍ക്ക് ശേഷം ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ സ്ട്രീമിംഗ് ആരംഭിക്കും. എന്നാല്‍ സെപ്റ്റംബറില്‍ നെറ്റ്ഫ്‌ളിക്‌സില്‍ പ്രീമിയര്‍ ചെയ്യാനിരുന്ന സൈയാര ദീപാവലിക്കെ പ്രീമിയര്‍ ചെയ്യാന്‍ സാധ്യതയുള്ളൂ എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

45 കോടി ബജറ്റില്‍ ഒരുങ്ങിയ പ്രണയം ചിത്രം നിലവില്‍ ആഗോള ബോക്‌സ് ഓഫീസില്‍ 170 കോടിയോളം നേടിയിട്ടുണ്ട്. അതിനിടെ സൈയാര കൊറിയന്‍ ചിത്രമായ എ മൊമന്റ് ടു റിമംബറിന്റെ കോപിയാണെന്ന വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ചിത്രം കോപിയല്ലെന്നും യഥാര്‍ത്ഥ ഇന്ത്യന്‍ പ്രണയ കഥയാണെന്നുമാണ് മോഹിത് സൂരി വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞത്.

Saiyaraa
'വാര്‍ 2' ട്രെയ്‌ലര്‍; ഋത്വിക് റോഷനും ജൂനിയര്‍ എന്‍ടിആറും നേര്‍ക്കുനേര്‍

ചിത്രത്തിലെ ഗാനങ്ങള്‍ക്കും വൈകാരിക രംഗങ്ങള്‍ക്കും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മിഥൂന്‍, സച്ചേത് പരമ്പര , തനിഷ്‌ക് ബാഗ്ചി , ഋഷഭ് കാന്ത്, വിശാല്‍ മിശ്ര , ഫഹീം അബ്ദുള്ള, അര്‍സ്ലാന്‍ നിസാമി എന്നിവരാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിട്ടുള്ളത്. സങ്കല്‍പ് സദാനന്ദാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

യഷ് രാജ് ഫിലിംസാണ് നിര്‍മാണം. ഏക് വില്ലന്‍ റിടേണ്‍സ് എന്ന ചിത്രത്തിന് ശേഷം മോഹിത് സൂരി സംവിധാനം ചെയ്ത ചിത്രമാണിത്. 2013ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ആഷികി 2വും സംവിധാനം ചെയ്തത് മോഹിത് സൂരിയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com