'മണ്ടാടി'ക്ക് മുന്നിൽ വീണു, 'സർദാർ 2' ഒടിടിയിൽ ഉയർത്തെഴുന്നേൽക്കുമോ? കാർത്തി ചിത്രത്തിന്റെ സ്ട്രീമിങ് തീയതി പുറത്ത്

സെപ്റ്റംബർ 10ന് തിയേറ്ററുകളിലേക്ക് എത്തിയ ചിത്രം ഏകദേശം 23.85 കോടി രൂപയാണ് ആഗോള തലത്തിൽ സ്വന്തമാക്കിയത്
'മണ്ടാടി'ക്ക് മുന്നിൽ വീണു,  'സർദാർ 2' ഒടിടിയിൽ ഉയർത്തെഴുന്നേൽക്കുമോ? കാർത്തി ചിത്രത്തിന്റെ സ്ട്രീമിങ് തീയതി പുറത്ത്
Published on: 
Updated on: 

കാര്‍ത്തിയെ നായകനാക്കി പി.എസ്. മിത്രൻ ഒരുക്കിയ സ്പൈ ആക്ഷൻ ത്രില്ലർ 'സര്‍ദാര്‍ 2' ഒടിടിയിലേക്ക് എത്തുന്നു. 2022ൽ പുറത്തിറങ്ങിയ 'സർദാറി'ന്റെ സീക്വലായി എത്തിയ ചിത്രത്തിന് ബോക്സ് ഓഫീസിൽ വലിയ ചലനമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. സൂരി നായകനായ 'മണ്ടാടി'യുമായി ക്ലാഷ് റിലീസായി സെപ്റ്റംബർ 10ന് തിയേറ്ററുകളിലേക്ക് എത്തിയ ചിത്രം ഏകദേശം 23.85 കോടി രൂപയാണ് ആഗോള തലത്തിൽ സ്വന്തമാക്കിയത്.

'സർദാർ' എന്ന് അറിയപ്പെടുന്ന സ്പൈ ഏജന്റ് ചന്ദ്ര ബോസ്, മകൻ വിജയ് പ്രകാശ് എന്നീ റോളുകളിൽ കാർത്തി എത്തിയ ചിത്രത്തിൽ എസ്.ജെ. സൂര്യയാണ് വില്ലൻ വേഷത്തിൽ എത്തിയത്. രത്നകുമാർ, ആശമീര അയ്യപ്പൻ, വിഗ്നേഷ് മുനിയാണ്ടി, പി.എസ്. മിത്രൻ എന്നിർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.

'മണ്ടാടി'ക്ക് മുന്നിൽ വീണു,  'സർദാർ 2' ഒടിടിയിൽ ഉയർത്തെഴുന്നേൽക്കുമോ? കാർത്തി ചിത്രത്തിന്റെ സ്ട്രീമിങ് തീയതി പുറത്ത്
ഫഹദിനോടും വീർ ദാസിനോടും "സോറി" പറഞ്ഞ് ഓസ്കാർ ജേതാവ്; കാരണം ഇതാണ്...

ആഷിക രംഗനാഥ്, മാളവിക മോഹനന്‍, യോഗി ബാബു, വിടിവി ഗണേഷ്, ഷാ റാ, ബാബു ആന്റണി, ഒ.എ.കെ സുന്ദര്‍, അന്‍പു ദാസന്‍, രജിഷ വിജയൻ എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ. സാം സി.എസ് ആണ് ചിത്രത്തിന്റെ സംഗീതം.

ഒക്ടോബർ രണ്ട് മുതലാണ് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കുന്നത്. ഇന്ത്യയിൽ ആമസോൺ പ്രൈമിലൂടെ സ്ട്രീം ചെയ്യുന്ന ചിത്രം ഇന്ത്യയ്ക്ക് പുറത്ത് സിംപ്ലി സൗത്തിലൂടെയാണ് സ്ട്രീം ചെയ്യുന്നത്. തമിഴ്, മലയാളം, കന്നഡ, കന്നഡ ഭാഷകളിൽ ചിത്രം ലഭ്യമാകും.

'മണ്ടാടി'ക്ക് മുന്നിൽ വീണു,  'സർദാർ 2' ഒടിടിയിൽ ഉയർത്തെഴുന്നേൽക്കുമോ? കാർത്തി ചിത്രത്തിന്റെ സ്ട്രീമിങ് തീയതി പുറത്ത്
നടനാകാനാണോ ആഗ്രഹം എന്ന് ആദ്യമായി എന്നോട് ചോദിച്ചത് വിജയ് സർ: ഫഹദ് ഫാസിൽ

പ്രൊഡക്ഷന്‍ ഡിസൈന്‍ - രാജീവന്‍ നമ്പ്യാര്‍, കലാസംവിധാനം - എംഎസ്പി മാധവന്‍, എ.പി. പാല്‍പാണ്ടി, ഛായാഗ്രാഹണം - ജോര്‍ജ് സി വില്യംസ്. വിജയ് വേലുക്കുട്ടിയാണ് എഡിറ്റര്‍. പ്രിന്‍സ് പിക്ചേഴ്സിന്റെ ബാനറില്‍ എസ് ലക്ഷ്മണ്‍ കുമാറും ഐവി എന്റര്‍ടെയ്‌ൻമെന്റിന്റെ ബാനറില്‍ ഇഷാന്‍ സക്സേനയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

News Malayalam 24x7
newsmalayalam.com